Crush 3[Naima] 80

Views : 4395

Crush 3

Author :Naima

PREVIOUS PARTS 

ട്രെയിനിൽ ഇരുന്നപ്പോൾ നല്ല ഉറക്കം വരുന്നുണ്ടായിരുന്നു ..ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല..എങ്ങനെ ഉറങ്ങും മനസ് മുഴുവൻ  ഇത് വരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ഒരു തരം വികാരം കൊണ്ട് നിറഞ്ഞിരുന്നു… അവൻ പറഞ്ഞത് പിന്നെയും പിന്നെയും ആലോചിച്ചോണ്ട് ഇരുന്നു..എന്റെ ആദ്യത്തെ അനുഭവം ആണ്….

മുമ്പ് എനിക്ക് ഒന്ന് രണ്ടു പേരോട്  ഒരു അട്ട്രാക്ഷൻ ഒക്കെ തോന്നിയിട്ടുണ്ട്.. ഒരിക്കലും ഇതിന്റെ പകുതി പോലും ആഴത്തിൽ മനസ്സിൽ കൊണ്ടിട്ടില്ല ..അപ്പോഴൊന്നും തോന്നാത്ത അനുഭവം.. ഞാൻ ഇത് സത്യത്തിൽ ആസ്വദിക്കുന്നുണ്ടായിരുന്നു..അത്രക്  സന്തോഷവും ഉന്മാദവും .. സന്തോഷം എന്ന് പറഞ്ഞാ കുറഞ്ഞ് പോവും.. സന്തോഷത്തിൽ മുങ്ങി നിക്കുന്ന പോലെ….അവനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം..എങ്ങനെ എങ്കിലും നാളെ ഒന്ന് ആയാൽ മതിയെന്നായിരുന്നു ..ഇഷ്ടം തുറന്നു പറയുന്നതിന് മുൻപ് ഉള്ള ദിവസങ്ങൾ ആണ് ഏറ്റവും മധുരമേറിയത്.. ഞാൻ ആയിട്ട് ഒരിക്കലും അങ്ങോട്ട് ഇഷ്ടം പറഞ്ഞു approach ചെയ്യില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്…

ഫോണിൽ ശ്രീടെ ഫോട്ടോ നോക്കി കുറേ നേരം കിടന്നു..ഫോട്ടോയിൽ കുറേ ഉമ്മ കൊടുത്തു..അവനും ഇപ്പോ എന്നെ ഓർക്കുന്നുണ്ടാവോ..പിന്നെ അതായി ആലോചന…അവൻ ശരിക്കും എന്നെ ഇഷ്ടം കാണുവോ.. ചുമ്മാ പറ്റിക്കുന്നതാവോ..ആലോചന മല കേറിയപ്പോ ഞാൻ ആ പരിപാടി നിർത്തി..എന്നിട് ഹെഡ്സെറ്റ് കുത്തി പാട്ട് കേട്ടു ഉറങ്ങാൻ കിടന്നു….

ഇടക്ക് വെച്ച് ദീപ്തിയും സൈറയും കൂടി കയറി.. രണ്ടു പേരും എന്റെ റൂംമേറ്റ്സ് ക്രൈം പാർട്ണർസും മനസാക്ഷി സൂക്ഷിപ്പുകാരും.. ദീപ്തിക്കു ഒരു റിലേഷൻഷിപ് ഉണ്ട് പ്ലസ് ടുൽ കൂടെ പഠിച്ച അമൽ.. അമൽ ചെന്നൈയിൽ ഒരു കോളേജിൽ ബിടെക് ചെയുന്നു.. റിലേഷൻ വീട്ടിൽ ഒക്കെ പൊക്കിയതാണ്.. വീട്ടീന്ന് കുറേ അടി കിട്ടിയെന്നു ഇവൾ പറഞ്ഞിട്ടുണ്ട് പക്ഷെ ഇവർ 2 പേരും പിന്മാറില്ല.. വീട്ടുകാർ അറിയാതെ ആണ് കോളിങ്ങും ചാറ്റിങ്ങും എല്ലാം..2 പേരും സീരിയസ് ആണ്..

Recent Stories

The Author

Naima

6 Comments

Add a Comment
  1. ❤❤❤❤❤❤❤❤

  2. Kollallo adipoli

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com