രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37338

മായാ : അതുകൊണ്ട് തന്നെ ഞാൻ ഒരു ആവേശത്തിൽ ഇതെല്ലം എന്റെ മുത്തിയോട് പറഞ്ഞു പോയി ,, അവൾദയനീയമായി പ്രിയയെ നോക്കി , അവിടെ ഇപ്പോഴും ചിരി മാത്രം ആയിരുന്നു

പ്രിയ : അതിനെന്താ നിന്നെപ്പോലെ മുത്തിയും അത് തളളി അല്ലെ ,,,,

മായാ : ഇല്ല , പകരം ഞാൻ പറഞ്ഞത് മുഴുവൻ ഒരക്ഷരം തിരിച്ചു പറയാതെ കേട്ട് നിന്നു എന്നിട്ട് അവസാനംഎന്നോട് ഒരു ചോദ്യവും ,,,

പ്രിയ അവളെ ഒന്ന് നോക്കി

പ്രിയ :എന്ത് ചോദ്യം ,,,അവൾ ആശ്ചര്യത്തോടെ ചോദിച്ചു

മായാ : കുഞ്ഞു ജനിച്ചത് ചിങ്ങമാസത്തിലെ രോഹിണിയിൽ ആണോ എന്ന് നിന്നോട് ചോദിക്കാൻ , ആണേൽ നിന്നെ കണ്ടപാട് മുത്തിയെ വിളിക്കാൻ അത് ഏത് പാതിരാ സമയം ആണേലും ഒരു നിമിഷം പോലുംവൈകരുതെന്ന് ,,

അവൾ പറഞ്ഞു നിർത്തിയതും പ്രിയ സീറ്റിൽ നിന്നും ചാടി എണീച്ചു നിന്നു , അവളുടെ കണ്ണുകൾ തുറിച്ചുനിൽക്കുന്നുണ്ട് ,ഇതൊക്കെ കണ്ട്  മായയും എന്തെന്നറിയാതെ എണീച്ചു നിന്നു ,

പ്രിയ : നീ ,, നീ ,,ഇപ്പോ എന്താ പറഞ്ഞെ ,,എന്റെ മോനെ കുറിച്ച് നിന്റെ മുത്തിക്ക് എങ്ങനെ അറിയാം ,, അവൾമായയെ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു ,,, മായാ ഒരു നിമിഷം പേടിച്ചു പോയി

മായാ : മുത്തി പറഞ്ഞത് സത്യം ആണോ ,,,അവൾ ചോദിച്ചു , അതിന് പ്രിയ തലയാട്ടിയതും മായാ ഒട്ടും സമയംകളയാതെ മുത്തിയുടെ നമ്പർ ഡയൽ ചെയ്തു , ഫോൺ കണക്ട് ആയതും

മായാ : മുത്തി , മുത്തി പറഞ്ഞ പോലെ തന്നെ ആണ് , ഞാൻ അവൾക്ക് ഫോൺ കൊടുക്കാം ,,

മായാ നീട്ടിയ ഫോൺ വിറയ്ക്കുന്ന കൈകളാൽ പ്രിയ വാങ്ങി ചെവിയോട് ചേർത്തു ,

പ്രിയ : ,ഹാലോ ,,,

പ്രണാമം രാജകുമാരി “ ,, അപ്പുറത്തുനിന്ന് അതീവ ബഹുമാനത്തോടെ അവർ പറഞ്ഞു

അതുകൂടി കേട്ടതും പ്രിയ ശെരിക്കും ഞെട്ടിപോയിരുന്നു

പ്രിയ : മ് ,,, അവൾക്ക് ഒന്ന് മൂളാൻ മാത്രമേ കഴിഞ്ഞൊള്ളു

ഏറ്റവും അടുത്തു വരുന്ന അവസരത്തിൽ തന്നെ കേരളത്തിൽ എത്തുക , അവിടെ നിങ്ങളുടെ രക്ഷ ഉണ്ട് , അത്നിങ്ങളെ കാക്കും , അവനിലേക്ക് നിങ്ങളെ എത്തിക്കുവാൻ അവൻ തന്നെ അവസരം തരും അത്മടിയേതുമില്ലാതെ സ്വീകരിക്കുക ബാക്കി എല്ലാം ഇവിടെ വന്നതിന് ശേഷം നിങ്ങൾക്ക് മനസ്സിലാവും

അവർ പറഞ്ഞതൊക്കെ പ്രിയ കേട്ടിരുന്നു

പ്രിയ : ആരാ അത് ,, അവൾ വിറയലോടെ ചോദിച്ചു

കന്നി മാസത്തിലെ തിരുവാതിര നാളിൽ ജനിച്ചവൻ

അതോടെ ഫോൺ കട്ട് ആയി , ഒരു സ്തംഭിച്ച അവസ്ഥയോടെ തന്നെ അവൾ ചെയറിലേക്ക് ഇരുന്നു പോയി , കണ്ണുകൾ നിറഞ്ഞൊഴുകി ,,,അവളുടെ അവസ്ഥ കണ്ട മായ എന്ത് ചെയ്യണം എന്നറിയാതെ പതിയെ അവളെവന്ന് തട്ടി വിളിച്ചു , പ്രിയ അവളെ ഒന്ന് നോക്കിയ ശേഷം അവളെ ഇറുകെ കെട്ടിപ്പിടിച്ചു .

പ്രിയ :താങ്ക് യൂ ,, അവൾ മനസ്സറിഞ്ഞു നന്ദി പറഞ്ഞു അവളോട് .

അവർ അങ്ങനെ നിക്കേ ആണ് മറ്റൊരു മലയാളിയും ഇവരുടെ ഹെഡും ആയ അലൻ അങ്ങോട്ട് വന്നത് , അവിടുത്തെ കാഴ്ചകണ്ട്‌ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ അവൻ ഡോറിൽ പതിയെ തട്ടി , അത് കേട്ടതുംപ്രിയയും മായയും വിട്ട് മാറി അലനെ നോക്കി,

അലൻ : വാട്ട് ഹാപ്പെൻഡ് ,,എനി പ്രോബ്ലം ,,, അവൻ കാര്യം അന്വേഷിച്ചു

മായാ : നോ സാർ അത് പെട്ടെന്ന് അവൾക്ക് നാട്ടിൽ നിന്നും കാൾ വന്നിരുന്നു ആർക്കോ സുഖമില്ലെന്ന് പറഞ്ഞു , ഇപ്പോ പോവാൻ പറ്റില്ലാലോ അതുകൊണ്ട് സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് ഒന്ന് ആശ്വസിപ്പിച്ചതാണ് ,,,, അപ്പൊവായിൽ വന്ന കള്ളം തട്ടി വിട്ടു അവൾ എന്നിട്ട് പ്രിയയെ നോക്കി ഒരു സൈറ്റ് അടിച്ചു ,, പ്രിയ ആന്നേൽ ഇവൾഇത് എന്തൊക്കെയാ പറയുന്നത് എന്നും ആലോചിച്ചു നിൽക്കുക ആണ് .

അലൻ : THEN PACK YOUR BAGS PRIYA , YOU HAVE BEEN TRANSFERED TO HEAD OFFICE IN COCHIN

“ wwwwwhhhhhaaaaaaattttttttt”

പ്രിയയും മായയും ഒരുപോലെ അലറിക്കൊണ്ട് ചോദിച്ചു , അലൻ അത് കേട്ട് ഒരു ചിരിയോടെ നിന്നു

അലൻ : ബാംഗ്ലൂർ ബേസ്ഡ് ആയി പ്രവർത്തിച്ചിരുന്ന V6 4U ഗ്രൂപ്പുമായി നമ്മുടെ കമ്പനി മെർജ് ചെയ്യാൻപോകുക ആണ് , അവർ അവരുടെ പുതിയ ഹെഡ് ഓഫീസ് എറണാകുളത്തു ആണ് സ്റ്റാർട്ട് ചെയ്യുന്നത് , അവർക്ക് ഒരു കോർ ടീം ഉണ്ട് ആൾറെഡി , ഇപ്പോ ഒരുപാട് പുതിയ കമ്പനീസ് അവരുമായി മെർജ് ചെയ്യുന്നുണ്ട്സൊ മെർജ് ചെയ്യുന്ന കമ്പനികളിൽ നിന്നും ബെസ്റ്റ് സ്റ്റാഫ്‌സിനെ അവർ ഹെഡ് ഓഫീസിലേക്ക് എടുക്കുന്നു , പലരെയും ഇന്റർവ്യൂ നടത്തിയ ശേഷമാണ് എടുക്കുന്നത് , തന്റെ റെക്കോർഡ്‌സ് എല്ലാം കണ്ട് ഇൽപ്രസ്ഡ്ആയാണ് ഇന്റർവ്യൂ പോലുമില്ലാതെ ഡയറക്റ്റ് സെലെക്ഷൻ , യൂ റിയലി ലക്കി പ്രിയ ,,,, അവൻ ചിരിയോടെപറഞ്ഞു നിർത്തി ,,,

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com