രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37418

വീട്ടിൽ എത്തിയതും വീടിന്റെ വലിപ്പം കണ്ടു ഞെട്ടി നിൽക്കുക ആണ് ശിവ , പെൺപടകൾ എല്ലാം വന്ന് ശിവയെകൂട്ടി അകത്തേക്ക് കയറ്റി , അവിടെയുള്ള ഓരോന്നും കൗതുകത്തോടെ നോക്കി നിൽക്കുക ആണ് അവൾ , അവർക്കായി ഒരുക്കിയ  റൂമിലേക്ക് കയറിയ അവരെല്ലാം ശെരിക്കും ഞെട്ടിപ്പോയി ശിവ റൂം കണ്ട് വായും പൊളിച്ചുനിന്നു , താഴെ നിലയിലെ വലിയൊരു മുറി ആണ് രണ്ട് കിംഗ് സൈസ് കട്ടിലുകൾ ചേർത്തിട്ട് ഏറ്റവും നടുവിൽആയി , റൂം മുഴുവൻ ചൈൽഡ് ആൻഡ് മദർ ഫ്രിൻഡ്‌ലി ആയി അലങ്കരിച്ചിരിക്കുന്നു ഒരു സൈഡിൽകുഞ്ഞുകൾക്കുള്ള കളിപ്പാട്ടങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ട് , വാർഡൊബുകളിൽ എല്ലാം കുഞ്ഞുങ്ങൾക്ക്വേണ്ട ഡ്രെസ്സുകളും ശിവക്ക് വേണ്ട ഡ്രെസ്സുകളും നീറ്റ് ആയി വെച്ചിട്ടുണ്ട് , കുട്ടികൾക്കുള്ള തോട്ടിലും താഴെകിടത്താൻ ഉള്ള ഷീറ്റ് വരെ രണ്ടിൽ കൂടുതൽ ജോഡി ഉണ്ട് , ഇതെല്ലം കണ്ട് കണ്ണും മിഴിച്ചു നിൽക്കുക ആണ്ശിവ

ദേവൂട്ടി : പെട്ടെന്ന് ആയത് കൊണ്ട് ഇത്രയേ പറ്റിയുള്ളൂ ബാക്കി ഒക്കെ നമുക്ക് വഴിയേ വാങ്ങട്ടെ ചേച്ചി ,,,,അവൾകൊഞ്ചലോടെ പറഞ്ഞു ,,,  അതുകൂടി കേട്ടതും ഇനിയുമോ എന്ന പോലെ അവൾ കണ്ണും തിരിച്ചു അവളെനോക്കി ,ജാനകി വന്ന് അവളെയും മക്കളെയും അവിടെ ബെഡിൽ കിടത്തിയ ശേഷം മറ്റുകാര്യങ്ങളിലേക് കിടന്നു, അച്ചുവും കൂട്ടരും എല്ലാം ശിവയെ വന്ന് കണ്ട് സംസാരിച്ച ശേഷം ഓഫീസിലേക്ക് പോകാൻ പോയി .

ശിവ ഇതെല്ലം കണ്ടു മക്കളെ ഒന്ന് നോക്കി , അമ്മക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഭാഗ്യം തന്റെ മക്കൾക്ക്കിട്ടിയതിൽ അവൾക്ക് അതീവ സന്തോഷം ആയി , പിന്നീട് അങ്ങോട്ട് അവളെയും മക്കളെയും ഊട്ടാനുംഉറക്കാനും അമ്മമാരും അപ്പച്ചിമാരും തമ്മിൽ തല്ലായിരുന്നു ,വർഷങ്ങൾക്ക് ശേഷം അവൾ ആദ്യമായി മനസ്സ്നിറഞ്ഞ സന്തോഷത്തിൽ ഉറങ്ങി .

DV  എന്ന കമ്പനിയുടെ മുന്നിൽ അച്ചുവും കൂട്ടരും വന്നിറങ്ങി  , അവർ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായിരുന്നു ഓഫീസിന്റെ കാര്യം , മംഗളൂരു ഓഫീസ് പക്ക ഒരു ഐടി ഓഫീസ് ആണെങ്കിൽ അതിന്റെ ബ്രാഞ്ച് എന്ന്പറയുന്ന ഓഫീസ് ഐടി ഫീൽഡുമായി ഒരു ബന്ധവും ഇല്ലായിരുന്നു , ഇതൊരു എക്സ്പോർട് ആൻഡ്ഇമ്പോർട് ഏജൻസി ആയിരുന്നു , ഒട്ടനവധി എക്സ്പോർട് കമ്പനികളെയും നോർമൽ കമ്പനീസിന്റെയുംഇടപാടുകൾ മീഡിയേറ്റ് ചെയ്യുന്ന ഒരു എക്സ്പീരിയൻസ് ടീം , ഏകദേശം 200 സ്റ്റാഫ്‌സ് വർക്ക് ചെയ്യുന്നിവിടംപവർ ഓഫ് അറ്റോർനിയുടെ ബലത്തിൽ ഭരിക്കുന്നത് മനോജ് മേനോനും ഭാര്യ ശ്രീജ മനോജൂം മക്കൾ ആയമനുഷും മനീഷയും ആണ് , റാമും കണ്ണനും റിസപ്ഷനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ എല്ലാവരോടും പറഞ്ഞശേഷം മനോജിനെ കാണാൻ അനുവാദം വാങ്ങി അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് നടന്നു .

മാനേജിങ് ഡയറക്ടർ മനോജ് മേനോൻ എന്ന ക്യാബിനിലേക്ക് അനുവാദം വാങ്ങിയ ശേഷം റാമും കണ്ണനുംഅകത്തേക്ക് കയറി , ഒരു മധ്യവയസ്‌കൻ ആയ ഒരാൾ ബ്ലാക്ക് സ്യുട്ടിൽ ഇരിക്കുന്നുണ്ട് , അദ്ദേഹത്തോട്ചിരിയോടെ തന്നെ അദ്ദേഹത്തിന്റെ ഓപ്പോസിറ്റ് സീറ്റിലേക്ക് ഇരുന്നു ,

മനോജ് : എസ് , വാട്ട് ക്യാൻ ടു ഫോർ യൂ ജന്റിൽമാൻ ,,, അയാൾ ആത്മവിശ്വാസത്തോടെ തന്നെ പറഞ്ഞു

റാം : ആം ശ്രീറാം ആൻഡ് ദിസ് ഈസ് കർണൻ , ഞങ്ങൾ ഇവിടെ ടേക്ക് ഓവർ ചെയ്യാൻ വന്നതാണ് സാർ ,,,, അവർ അദ്ദേഹത്തോട് നല്ല രീതിയിൽ തന്നെ പറഞ്ഞു

മനോജ് : wwhhaaatt ,,, അയാൾ ഞെട്ടലോടെ അവരോട് ചോദിച്ചു ,,,

റാം : സാർ  , കമ്പനിയുടെ ഓണർ മിസ് മഹാലക്ഷ്മി മംഗളൂരു ഉള്ള DV സൊല്യൂഷനും അതിന്റെ ബ്രാഞ്ച്ആയ ഓഫീസും ഞങ്ങൾക്ക് ഹാൻഡോവർ ചെയ്തിട്ടുണ്ട് , മംഗളൂരു ഓഫീസ് ഞങ്ങൾ ആൾറെഡി ടേക്ക്ഓവർ ചെയ്തു , ഇനി ഇതും ഏറ്റുടുക്കാൻ വന്നതാണ് ഞങ്ങൾ , നിങ്ങൾക്ക് ഡൌട്ട് എന്തേലും ഉണ്ടേൽഡോക്യൂമെന്റസ് വേറിഫൈ ചെയ്യാം , അല്ലേൽ മിസ്റ്റർ സഞ്ജയ് ഓർ മിസ്റ്റർ ആനന്ദ് ഇവരെ കോൺടാക്ട് ചെയ്ത്ചോദിക്കാം ,,,, അവൻ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് പറഞ്ഞു കൈയിലുള്ള ഡോക്യൂമെന്റസ് അദ്ദേഹത്തിന്നൽകി .

അയാൾ വെപ്രാളത്തോടെ അതെല്ലാം വാങ്ങി നോക്കി , പിന്നെ നിരാശയോടെ എതിരിൽ ഇരിക്കുന്നവരെനോക്കിയ ശേഷം തല താഴ്ത്തി .

മനോജ് : സാർ , ഇഫ് യൂ ഡോണ്ട് മൈൻഡ് , ഞാൻ ഇതൊന്ന് ക്ലാരിഫൈ ചെയ്യുന്നത് വരെ ഒന്ന് പുറത്തു വെയിറ്റ്ചെയ്യുമോ പ്ളീസ് ,,,, അയാൾ ചോദിച്ചതും തലയാട്ടി സമ്മതിച്ചുകൊണ്ട്  അവർ പുറത്തേക്ക് ഇറങ്ങി കാബിൻമുന്നിലുള്ള വിസിറ്റേഴ്സ് ചെയറിൽ ഇരുന്നു .

അൽപ സമയത്തിനകം ശ്രീജയും മനുഷും മനീഷയും അയാളുടെ ക്യാബിനിലേക്ക് വന്നു ,

ശ്രീജ : എന്താ ഏട്ടാ കേട്ടത് , അതെല്ലാം സത്യം ആണോ ,,, അവർ സംശയത്തോടെ ചോദിച്ചു .

മനോജ് : അതെ സത്യം തന്നെ ആണ് , അവർ ഇത് ഇവർക്ക് വിറ്റു ,,,,, അയാൾ വിഷമത്തോടെ പറഞ്ഞു

മനീഷ : അതെങ്ങനെ ശെരിയാവും ഇത്രയും കാലം നമ്മൾ നോക്കി നടത്തിയത് അല്ലേ നമ്മളോട് ഒരു വാക്ക്പോലും ചോദിക്കാതെ അവർക്ക് ഇതെങ്ങനെ ചെയ്യാൻ പറ്റും ,,,,അവൾ ദേഷ്യത്തിൽ മുരണ്ടു

മനുഷ് : അതുമല്ല , മഹാക്ക് 28 വയസ്സായാൽ അല്ലേ  കൈമാറ്റം ചെയ്യാൻ അനുവാദം ഉള്ളു , അത് ആയിട്ടില്ലലോ,പിന്നെങ്ങനെ ഇത് ,,, അവൻ സംശയത്തോടെ ചോദിച്ചു , അയാൾ കാര്യങ്ങൾ എല്ലാം അവരോട് വിശദമായിതന്നെ പറഞ്ഞു .എല്ലാം കേട്ട അവരിലും വിഷമം നിറഞ്ഞു

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com