രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37418

ജയസൂര്യ ഭാര്യ ആശയുടെ വീടിന്റെ ടെറസ്സിൽ അഭിനന്ദിനും അനികക്കും ആശക്കും അവന്റെ ഉറ്റ സുഹൃത്തുക്കൾആയ ലിബിനും റെജിനും ഒപ്പം വെള്ളമടിയുമായി ഇരിക്കുക ആണ് ,,

ജയസൂര്യ : ചെ ,, പന്ന കിളവൻ ഇതെങ്ങനെ അറിഞ്ഞു , അന്നാണെൽ അവൾ നഷ്ട്ടപെട്ടുപോകുകയുംചെയ്തു , പിന്നെ എങ്ങനെ കുട്ടി അതാ എനിക്ക് മനസ്സിലാവാത്തത് ,,, അവൻ സംശയത്തോടെ ചോദിച്ചു

ലിബിൻ : ഇത് അവൾ കളിക്കുന്നതാവും , നമ്മുക്കിട്ട് മനപ്പൂർവം പണി തരാൻ ,,,

രേജിന് : അളിയാ അന്ന് നമ്മൾ റൂമിൽ അവളെ ആക്കിയ ശേഷം , വെള്ളമടിച്ചു ഫിറ്റ് ആയി ഉറങ്ങിപോയത്അല്ലെ , പിന്നെ എന്ത് തേങ്ങക്ക അവൾ നമ്മൾക്കെതിരെ വരുന്നത് , ഇത് മിക്കവാറും പൈസ തട്ടാൻ ഉള്ള ഏർപ്പാട്ആവും ,,,

ജയസൂര്യ : എന്തായാലും അവളെ കണ്ടെത്തണം ,, വിടില്ല ഞാൻ അവളെ ,, ഒരുപാട് കൊതിച്ചതാ

അവൻ നാവ് കുഴഞ്ഞുകൊണ്ട് പറഞ്ഞു ,അവർ ഫിറ്റ് ആയെന്ന് കണ്ടതും അഭിനന്ദ് അവരെ എടുത്തു ഒരുറൂമിലേക്ക് കിടത്തി അനികക്ക് അരികിലേക്ക് ചെന്നു

അഭിനന്ദ് : നിനക്ക് എന്ത് തോന്നുന്നു അങ്ങനെ ഇല്ലാത്തത് പറഞ്ഞു പൈസ തട്ടുന്നവൾ ആണോ അവൾ ,,,

അനിക : ഇതിനിടയിൽ നമ്മൾ അറിയാത്ത എന്തോ നടന്നിട്ടുണ്ട് , അത് എന്താണെന്ന് അവളെ കണ്ടെത്തിയാലേമനസ്സിലാവൂ , ഇവന്മാരെ ഒന്നും വെച്ച് തിരഞ്ഞാൽ അറിയാൻ കഴിയില്ല , നമുക്ക് മാറ്റ് വല്ലവരുടേം സഹായംതേടണം ,,,

അഭിനന്ദ് : മ്മ് , മുത്തശ്ശൻ പറഞ്ഞതെല്ലാം സത്യം ആണെങ്കിൽ എന്റെ കൈകൊണ്ട് തീരും മൂന്നെണ്ണവും , ഒന്നും അറിയാത്ത ഒരു പാവത്തിനെ നമ്മളെയും പറഞ്ഞു പറ്റിച്ചു ചതിച്ചതല്ലേ ,,,, അവൻ രോഷത്തോടെ പറഞ്ഞു

———————————————///——-///////////

ദേവീപുരിയിലെ പ്രശസ്തർ ആണ് വൈദ്യരിഷി ആശ്രമത്തിലുള്ളവർ  , പരമ്പരാഗത ആയുർവേദ ചികിത്സയുംനാഡീ ചികിത്സയും  അലോപ്പതിയും ഒരുപോലെ കൊണ്ട് നടക്കുന്നിടം, ആയുർവേദ ഹോസ്പിറ്റലും അലോപ്പതിഹോസ്പിറ്റലും ,ഫർമസ്യുട്ടിക്കലും അങ്ങനെ ആരോഗ്യ രംഗതു ബിസിനസ് ഉള്ളവർ , യദുവിന്റെ മരണംദേവീപുരിയിലുള്ളവരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു , അവർ പലതും പറഞ്ഞെങ്കിലും കൊട്ടാരത്തിലുള്ളവർഅതൊന്നും മുഖവിലക്കെടുത്തില്ല , കൊട്ടാരത്തിൽ ഉള്ളുവരുടെ ശല്യം സഹിക്ക വയ്യാതെ അന്നാട്ടിലെ mla യെയും പോലീസിനെയും കൂട്ട് പിടിച്ചു വൈദ്യരിഷി ആശ്രമത്തിലെ കാരണവർ ശിവശങ്കരനും മൂത്തമകൻവൈദ്യനാഥനും ഇളയ മകൻ ശിവദേവും നാട്ടില്ലേ ചില പ്രമാണികളും ചേർന്ന് കൊട്ടാരവുമായിസന്ധിസംഭാഷണത്തിനു പോയി , കൊട്ടാരത്തിൽ രാജാവും പേരക്കുട്ടികളും യദുവിന്റെ അച്ഛനും എല്ലാം അതീവദേഷ്യത്തോടെ ആണ് അവരെ നോക്കി കണ്ടത് , അവർ പറയുന്ന ഒരു കാര്യവും കൊട്ടാരത്തിലുള്ളവർ മുഖവിലക്ക്എടുത്തില്ല അവസാനം ശിവദേവിന്റെ മകൻ ആദി ശങ്കരൻ എന്ന ആദിയെ വിളിച്ചു വരുത്തി ശിവദേവ്‌ , അവൻവന്നത് ഒരു പ്രോജെക്ടറും ആയാണ് ,അത് എല്ലാവരുടെയും മുന്നിൽ സ്ഥാപിച്ച ശേഷം വീഡിയോ കണക്ട്ചെയ്തു അവൻ .

ആദി : ഇത് ദേവീപുരി കവാടത്തിലെ സംഭവത്തിന്റെ തൊട്ട് ദിവസത്തെയും എന്നത്തേയും അതുകഴിഞ്ഞുള്ളദിവസത്തെയും കവാടത്തിൽ ഘടിപ്പിച്ച cctv ഫുറ്റേജ് ആണ് , ഇത് എല്ലാവരും ഒന്ന് കാണണം ,,,,അവൻഎല്ലാവർക്കും മുന്നിൽ വീഡിയോ ഫാസ്റ്റ് ഫോർവേഡിൽ കാണിച്ചു കൊടുത്തു .

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com