രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37418

ആദി : വീഡിയോ ആണ് ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഉള്ള ആകെ തെളിവ് , ഇത് എല്ലാവരുംകണ്ടില്ലേ , നിങ്ങൾ പറഞ്ഞപോലെ യദു ദേവീപുരിയിലേക്ക് വന്നിട്ടുണ്ടെങ്കിൽ അവൻ കവാടം താണ്ടേണ്ടത്അല്ലെ ,അതുപോലെ അന്നേ ദിവസം ഞങ്ങളിൽ ആരും തന്നെ കവാടം കടന്ന് പുറത്തേക്കും വന്നിട്ടില്ലെന്ന്ഇതിൽ വ്യക്തം ആണ് , കാര്യത്തിൽ ദേവീപുരിയെ മനഃപൂർവം കരിവാരി തേക്കാൻ ആരോ കളിച്ചതായാണ്എനിക്ക് തോന്നുന്നത് , ശക്തമായ ഒരു അന്വേഷണം നടത്തിയാൽ യഥാർത്ഥ കുറ്റക്കാരെ കണ്ടെത്താൻ കഴിയും,,,,അവൻ ഗൗരവത്തോടെ പറഞ്ഞു നിർത്തി

അതൊക്കെ കണ്ടതും mla യും പോലീസും അത് ശെരിവെച്ചു , അതോടെ കൊട്ടാരത്തിൽ ഉള്ളവർക്കുംകാര്യങ്ങളിൽ വ്യക്തത വന്നതും ദേവീപുരിയിൽ ഉള്ളവരെ പറഞ്ഞു വിട്ടു , വലിയൊരു വിപത് ഒഴിഞ്ഞആശ്വാസത്തിൽ അവർ അവിടേം വിട്ടു

കൊട്ടാരത്തിൽ തന്റെ റൂമിൽ അക്ഷമനായി നടക്കുക ആണ് രാജാവ് , അവിടെയുള്ള സോഫയിൽ പേരക്കുട്ടികളുംഅക്ഷമരായി ഇരിക്കുന്നുണ്ട് , അയാളുടെ ഫോൺ ശബ്ദിച്ചതും ഉടൻ അൻസർ ചെയ്ത് ചെവിയിലേക്ക് ചേർത്തു,

രാജാവ് : ആരാ ,, എടുത്ത പാട് അയാൾ ദേഷ്യത്തോടെ ചോദിച്ചു

വിജയേന്ദ്രനും കുട്ടികളും ”,,അപ്പുറത്തു നിന്നും മറുപടി വന്നു , അത് കേട്ടതും രാജാവിന്റെ മുഖം വലിഞ്ഞുമുറുകി ,

രാജാവ് : എവിടെ ഉണ്ട് അവർ ,, അയാൾ പല്ല് കടിച്ചുകൊണ്ട് മുരണ്ടു

വിജയേന്ദ്രൻ എവിടെയോ യാത്ര പോയി , കുട്ടികൾ എല്ലാം കേരളത്തിലേക്ക് പോയി ,എവിടെക്കാണെന്ന്അറിഞ്ഞിട്ട് അറിയിക്കാം

അയാൾ അത്രയും പറഞ്ഞു കട്ട് ചെയ്തു .

ദേഷ്യത്തോടെ തന്നെ അയാൾ തിരിഞ്ഞു തന്റെ പേരകുട്ടികളെ നോക്കി , പിന്നെ ഉച്ചത്തിൽ അലറി

  വീര ഭദ്രൻ

———————

രാവിലെ തന്നെ ശിവയേയും മക്കളെയും റൂമിലേക്ക് കൊണ്ട് വന്നു , അച്ചുവും ജാനകിയും അവരുടെ കാര്യങ്ങൾഎല്ലാം വേണ്ടപോലെ തന്നെ ചെയ്ത് പൊന്നു , ശിവ ഇതെല്ലം അത്ഭുദത്തോടെ നോക്കി കാണുക ആയിരുന്നുതന്റെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനിൽ നിന്നും സഹോദര സ്നേഹത്തോടെ ഉള്ള സംസാരമല്ലാതെതനിക്ക് നേരെ തെറ്റായ ഒരു നോട്ടം പോലും വരുന്നില്ല , അമ്മയിൽ നിന്നും താൻ ഇതുവരെ അനുഭവിക്കാത്തമാതൃ സ്നേഹം അവൾക്ക് അനുഭവിക്കാൻ കഴിഞ്ഞു ഇതെല്ലം വീണ്ടും വീണ്ടും അവളുടെ കണ്ണുകൾ നിറച്ചു അത്കണ്ട അവർ രണ്ടുപേരും അവളെ ശാസനയോടെ വിലക്കി .രാവിലത്തെ ഭക്ഷണമെല്ലാം വീട്ടിൽ നിന്നും മീനാക്ഷിവല്യമ്മ ഉണ്ടാക്കി റാമും കൂട്ടരും പെൺ പടകളെ എല്ലാം കൂട്ടി വന്നിരുന്നു ,പിന്നെ മക്കളെ തൊടാനും എടുക്കാനുംഉമ്മ വെക്കാനും എല്ലാം ഒരു ബഹളം ആയിരുന്നു , ഒരു വിധം എല്ലാത്തിനെയും അച്ചു അവിടുന്ന് പറഞ്ഞു വിട്ടുഎന്നാൽ കുറച്ചു സമയംകൊണ്ട് ശിവയിൽ വിരിഞ്ഞ പുഞ്ചിരി അവൻ ശ്രേധിച്ചിരുന്നു , അവരെല്ലാം പോയശേഷം മക്കൾക്ക് പാൽ കൊടുത്തു മരുന്ന് കൊടുത്ത ശേഷം അവരെ ഉറക്കി ശിവയെ ജാനകി കുളിപ്പിച്ച്സീത്തുട്ടിയെ കൊണ്ട് വാങ്ങിപ്പിച്ച ഡ്രെസ്സിൽ നിന്നും ഒരെണ്ണം ഇട്ട് കൊടുത്തു അവളെ ബെഡിലേക്ക് കിടത്തി .

ജാനകിക്കും അച്ചുവിനും കാര്യങ്ങൾ ചോദിച്ചറിയണം എന്നുണ്ടെങ്കിലും എങ്ങനെ തുടങ്ങും എന്നറിയാതെ അവർനിന്നു .

ജാനകി : മോളെ , ശിവ ,, അവർ പതിയെ വിളിച്ചു

ശിവ തല ചെരിച്ചു അവരെ നോക്കി

ജാനകി : മോളെ , ഇന്നലെ ഇവൻ കണ്ടതാണ് നിന്റെ അവസ്ഥ , എന്താണ് അതിന്റെ എല്ലാം അർത്ഥം , വെളിച്ചംപോലും ഇല്ലാത്ത വീട്ടിൽ നീ എങ്ങനെയാ കഴിയുന്നെ , കുട്ടികളുടെ അച്ഛൻ,,,, അവർ മടിയോടെചോദിച്ചു ,, ശിവ അതിനെല്ലാം അവരെ കണ്ണ് നിറച്ചു നോക്കുക മാത്രം ചെയ്തു ,, അത് കണ്ട ജാനകി അച്ചുവിനെനോക്കി

അച്ചു : ശെരി , നീ ഞാൻ ചോദിക്കുന്നതിന് മറുപടി താ ,, വീട് നിന്റേത് ആണോ ,,,  അവൾ അല്ലെന്ന്തലയാട്ടി

അച്ചു : നിനക്ക് മക്കൾ അല്ലാതെ ആരേലും ഇപ്പോ ഉണ്ടോ ,,, അതിനും അവൾ ഇല്ലെന്ന് തലയാട്ടി

അച്ചു :ഇവിടുന്ന് ഇറങ്ങിയാൽ പോകാൻ വീടല്ലാതെ വേറെ ഇടം ഉണ്ടോ ,,, അവൾ അതിനും കണ്ണുകൾ നിറച്ചുഇല്ലെന്ന് തലയാട്ടി ,,

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com