മാന്ത്രികലോകം 4 [Cyril] 2452

മാന്ത്രിക ലോകം 4

Author – Cyril

                     [Previous part]

 

 

സുല്‍ത്താന്‍

 

“നിങ്ങള്‍ക്ക് പറയാനുള്ളത് എല്ലാം യക്ഷ രാജാവിനോട് തന്നെ നേരിട്ട് പറയുക…”

“എവിടെയാണ് അയാൾ…” അഖില്‍ ചോദിച്ചു.

“നിങ്ങള്‍ക്ക് പിറകില്‍…”

ഒരു ഞെട്ടലോടെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് തിരിഞ്ഞ് നോക്കി…..

അവിടെ തലയില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെച്ചുകൊണ്ട് നില്‍ക്കുന്ന ഞങ്ങളുടെ മാന്ത്രിക മുഖ്യനേയാണ് ഞാൻ കണ്ടത്.

ഞങ്ങളെ കണ്ടതും അയാൾ ദുഃഖത്തോടെ പുഞ്ചിരിച്ചു.

“നിങ്ങളാണോ യക്ഷ രാജാവ്…!!”

“നിങ്ങൾ മാന്ത്രിക മുഖ്യന്റെ ഇരട്ട സഹോദരൻ ആണോ…? അതോ നിങ്ങൾ തന്നെയാണോ മാന്ത്രിക മുഖ്യൻ…?”

“നിങ്ങൾ എങ്ങനെയാണ് ഞങ്ങൾക്ക് മുന്നേ ഇവിടെ എത്തിയത്…?”

അങ്ങനെയുള്ള പല ചോദ്യങ്ങളും ഞങ്ങളില്‍ പലരുടെ വായിൽ നിന്നും ഉതിര്‍ന്നു.

അതിന്‌ മറുപടിയായി മാന്ത്രിക മുഖ്യന് യക്ഷ മനുഷ്യരുടെ മുഖത്ത് നോക്കി അയാളുടെ തലയെ ചെറുതായി ഒരു വശത്തേക്ക് വെട്ടിച്ച് കാണിച്ചു….

ഉടനെ ഈരണ്ട് യക്ഷ മനുഷ്യര്‍ വീതം ഞങ്ങൾ ഓരോ വിദ്യാർത്ഥികളുടെ രണ്ട് വശത്തായി നിന്നിട്ട് ഞങ്ങളുടെ രണ്ട് കൈയിലും പിടിച്ചു.

നിലത്തു അനക്കമറ്റ് കിടന്നിരുന്ന ഫ്രൻഷെർ ന്റെ രണ്ട് വശത്തായി രണ്ട് യക്ഷ മനുഷ്യർ തറയില്‍ ഇരുന്നിട്ട് അവന്റെ ഓരോ തോളിലും കൈ വെച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകും മുന്നേ ഞങ്ങൾ എല്ലാവരെയും കൊണ്ട് യക്ഷ മനുഷ്യര്‍ അപ്രത്യക്ഷമായി.

വനത്തിലുള്ള നദിക്കരയിൽ നിന്നിരുന്ന ഞങ്ങൾ കണ്ണ് ചിമ്മി തുറക്കുന്ന ആ ദൈര്‍ഘ്യം കൊണ്ട്‌ വിശാലമായ വലിയ ഒരു സിംഹാസന മുറിയുടെ മേടയ്ക്ക് മുന്നില്‍ ഞങ്ങൾ പ്രത്യക്ഷപ്പെട്ടു.

എന്റെ മുന്നില്‍ കണ്ട കാഴ്ചയെ ഞാൻ കൗതുകത്തോടെ നോക്കി.

വെറും നാല് അടി മാത്രം ഉയരവും, പിന്നെ വിശാലമായ ചുറ്റുവട്ടമുള്ള ആ മേടയുടെ നടുവിലായി ഒരു മനുഷ്യ തലയുടെ ആകൃതിയിലുള്ള ഒരു ചെറിയ പീഠം സ്ഥാപിച്ചിരുന്നു.

പിന്നെ നടുവിലുള്ള ആ പീഠത്തില്‍ നിന്നും ഏഴ് അടി അകലം പാലിച്ച് ആ പീഠത്തെ ചുറ്റി അതിന്റെ സാമ്യമുള്ള ഏഴു പീഡനങ്ങള്‍ കൂടി സ്ഥാപിച്ചിരുന്നു.

സാധാരണ ഓരോ തുണ്ട് പാറയില്‍ നിന്നും സൃഷ്ടിച്ച, ആഢംബരമോ ചിത്ര പണികളൊ ഒന്നുമില്ലാതെ വെറും രണ്ട് അടി വീതം മാത്രം ഉയരവും നീളവും വീതിയും ഉള്ള, പക്ഷേ ആര്‍ക്കും അതിൽ ഇരിക്കാൻ സൗകര്യമില്ലാത്ത; നടുവില്‍ ഒന്നും പിന്നെ അതിനെ ചുറ്റി ഏഴും – ആകെ എട്ടു പീഠങ്ങള്‍ ഉണ്ടായിരുന്നു.

 

117 Comments

  1. Cyril bro,
    ഈ സൈറ്റിലെ ഏറ്റവും അടിപൊളി അയിട്ടുള്ളതും പക്ഷേ under rated ayittumulla ഒരു fanatasy കഥ അണ് ഇത്.
    ഇതിന് വേണ്ടി താങ്കൾ എടുത്ത കഷ്ടപ്പാട് വയികുമ്പോൾ മനസ്സിലാകുന്നുണ്ട്.
    പക്ഷേ എന്തു കൊണ്ടോ likeകുകളുടെ എണ്ണം കാണുമ്പോൾ സങ്കടം തോന്നുന്നു. പക്ഷേ സാരം ഇല്ല താകളുടെ ഈ കഥ വൈകാതെ എല്ലാവരും അറിഞ്ഞു ആസ്വദിക്കാൻ സാധിക്കും.
    Good luck bro and thanks.

    Alvin

    1. Alvin bro, താങ്കള്‍ക്ക് ഈ കഥ ഒരുപാട്‌ ഇഷ്ടമായെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു. അതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്❤️

      പക്ഷേ ഈ സൈറ്റിലെ തന്നെ ഏറ്റവും അടിപൊളി കഥ എന്ന് ഞാൻ ഒരിക്കലും അവകാശപ്പെടില്ല.

      പിന്നേ എല്ലാവരും പല ടൈപ്പ് readers ആണ് bro. Fantasy ഇഷ്ടമില്ലാത്ത ധാരാളം വ്യക്തികൾ ഉണ്ട്… So likes ഒരുപാട്‌ കിട്ടാത്തതിൽ എനിക്ക് വിഷമമില്ല. ഇവിടെ ഇപ്പൊ കിട്ടിയ likes തന്നെ ധാരളം. പിന്നെ പോസിറ്റിവ് or നെഗറ്റീവ് comments, ഏതു തന്നെ ആയാലും നിങ്ങളൊക്കെ ആത്മാര്‍ത്ഥമായി തന്ന comments തന്നെ എന്റെ മനസ്സിനെ നിറച്ച് കഴിഞ്ഞു. So don’t worry bro.
      സ്നേഹത്തോടെ Cyril ❤️♥️❤️

  2. Awesome ???????

  3. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പൊളിച്ചു സൂപ്പർ♥️❤❤❤️❤️❤️?????

    1. വായിച്ച് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം bro ❤️♥️❤️

  4. സാബു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു പൊളിച്ചു സൂപ്പർ♥️❤❤❤️❤️❤️?????

      1. അക്ഷരപ്പിശക് വന്നതാ ഞാൻ ഈ കഥ വന്നോ എന്ന് ദിവസം കേറി നോക്കാറുണ്ട് താമസിച്ചാലും വലിയ റെഡി സൂക്ഷിക്കുന്നു ഭാഗം

  5. വായനക്കാരൻ

    ഈ പാർട്ടും അതിഗംഭീരം ആയിരിക്കുന്നു.

    മാന്ത്രികമുഖ്യൻ റാലേൻ അവനോട് ചെയ്ത ക്രൂരത കണ്ടപ്പൊ വല്ലാത്ത ദേഷ്യം തോന്നി
    തന്റെ പദവിയെ ദുരുപയോഗം ചെയ്തിരിക്കുകയാണ് അയാൾ
    അതൊരിക്കലും ക്ഷമിക്കാൻ പറ്റുന്ന കാര്യമല്ല
    ഒന്നും രണ്ടും ദിവസമല്ല ഒരു വർഷമാണ് അയാൾ അവനെ പീഡിപ്പിച്ചത്
    അയാൾ അവനോട് ചെയ്ത ക്രൂരതക്കുള്ള ശിക്ഷ ഫ്രൻഷൻ തന്നെ നൽകും എന്ന് കരുതുന്നു
    ഒരു വർഷമാണ് അവനിൽ നിന്ന് അയാൾ നഷ്ടപ്പെടുത്തിയത് അതിന്റെ കൂടെ അവന് ഏൽക്കേണ്ടിവന്ന വന്ന പീഡനവും ഓർക്കുമ്പോ തന്നെ റാലേനോട്‌ അടങ്ങാത്ത ദേഷ്യം തോന്നുന്നു.
    എന്ത് ന്യായം പറഞ്ഞാലും അയാൾ ചെയ്ത തെറ്റ് തെറ്റല്ലാതെ ആകുന്നില്ല!

    1. ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം വായനക്കാരാ.

      നിങ്ങൾ പറഞ്ഞത് ശെരിയാണ് റാലേൻ കാണിച്ചത് ഒട്ടും ശെരിയല്ല. എന്തായാലും ഫ്രെൻ എന്ത് ചെയ്യുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം bro ♥️❤️♥️

  6. ചേട്ടാ..ഒരു രക്ഷയും ഇല്ല… അൽ കിടിലം പാർട്ട്‌… ❤?????
    തുടക്കത്തിൽ ഫ്രെന്നിന്റെ അവസ്ഥ കണ്ടു മറ്റുള്ളവരെ പോലെ എനിക്ക് ദേഷ്യവും സങ്കടവും തോന്നിയിരുന്നു… അവന്റെ സുഹൃത്തുക്കളോടും സാഷയോടും ഒക്കെ സ്നേഹം കൂടി…. സാഷ നല്ലൊരു പ്രണയിനി ആണെന്നും ബോധ്യമായി…

    ഫ്രെന്നിന്റെ വേദനകളും നിസ്സഹായ അവസ്ഥയും ഒക്കെ ഞാൻ ആനുഭവിക്കുന്ന പോലെയാണ് തോന്നിയത്… അത്ര നല്ല എഴുത്ത്…
    ഒപ്പം വേറെ വഴികൾ ഇല്ലെങ്കിലും അവനെ തടവറയിൽ ആക്കിയതിൽ റാലേനോട് അമർഷവും..

    ഒഷേദ്രസിന്റെ ബന്ധനത്തിൽ മറ്റൊരു ക്ഷണകാന്തി പക്ഷി കൂടി ഉണ്ടെന്നുള്ളത് അത്ഭുതവും ആശങ്കയും ഉണർത്തി…
    ഒപ്പം ഫ്രെനിന്റെ മാതാവിന്റെ കാര്യവും.. അവർ ഒരു ഐന്ദ്രികയായിരിക്കും… അല്ലെങ്കിൽ ഇനി ദൈവം തന്നെയായിരിക്കുമോ…? അവർക്ക് പിന്നീട് എന്ത്‌ സംഭവിച്ചു… വല്ലാത്ത ദുരൂഹത…
    ഇനി റീനസ് ആണോ ഫ്രെന്നിന്റെ അച്ഛൻ എന്നതും എനിക്ക് തോന്നിയ ഒരു സംശയമാണ്… ?
    ഫ്രെന്നിന്റെ ബന്ധനം ഒരു വർഷം കടന്നു എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു നിരാശ തോന്നിയിരുന്നു… എങ്കിലും അവൻ അതിനെ എങ്ങനെ മറികടക്കും എന്ന ചിന്ത ഉള്ളിൽ നിറഞ്ഞു നിന്നു…. അവൻ ദേഹബന്ദികളെ മറി കടക്കുന്ന സീൻ തൊട്ട് വല്ലാത്തൊരു അവസ്ഥയിലാണ് വായിച്ചത്.. അത്ര ത്രില്ലിങ്ങും എഫക്റ്റീവും.. പ്രകൃതി ശക്തി ചുവരിനെ തകർത്ത സീൻ വായിച്ചപ്പോൾ ഉന്മാദത്തിൽ എത്തിയപോലെ… ഫ്രന്നിനെ പോലെ ഞാനും സ്വാതന്ത്ര്യം നേടിയ പോലെ…
    ഒരുക്കിയ പശ്ചാത്തലവും മാന്ത്രിക തടവറയുടെ വിവരണവും ഒക്കെ വായിക്കുന്നതിനൊപ്പം മനസിൽ വന്നു കൊണ്ടിരുന്നു…
    അവസാനത്തെ ചൈസിങ് കഴിഞ്ഞ് അവൻ ദ്രാവക അഗ്നിയിലേക്ക് എടുത്തു ചാടിയപ്പോൾ അവനൊന്നും സംഭവിക്കില്ല എന്ന അഹങ്കാരത്തിലാണ് ഞാൻ വായിച്ചു തീർത്തത്… അവന്റെ ശക്തിയുടെ പൂർണ രൂപം അറിയാൻ വല്ലാത്ത ആകാംഷയുണ്ട്…

    എങ്ങനെ കഴിയുന്നു ഇങ്ങനൊക്കെ എഴുതാൻ… താങ്കളുടെ എഴുത്തിനെയും തീമിനെയും കുറിച്ചൊക്കെ അഭിപ്രായം പറയാൻ പോലും എനിക്ക് അറിയില്ല… മനോഹരം ഗംഭീരം എന്നൊക്കെയുള്ള വാക്കുകൾ ഉപയോഗിച്ചാൽ കുറഞ്ഞു പോകത്തെയുള്ളൂ… നാല്പത്തിയഞ്ചു പേജിൽ വായനക്കാരനെ സങ്കടപ്പെടുത്തിയും വേദനിപ്പിച്ചും തടവറയിൽ അടച്ചുപൂട്ടിയും പിന്നീട് രക്ഷപ്പെടുത്തിയും സന്തോഷിപ്പിച്ചും അത്ഭുതപ്പെടുത്തിയും ഒക്കെ വിസ്മയം തീർത്ത എഴുത്തുകാരനോട് സ്നേഹം… ❤?
    അടുത്ത പാർട്ടിനായി ത്വരയോടെ കാത്തിരിക്കുന്നു…?

    1. കഥ വളരെയേറെ ഇഷ്ടമായി എന്നറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് നിള.

      ഒരുപാട് വായനക്കാര്‍ക്കും എഴുത്തുകാര്‍ക്ക് അവർ വായിക്കുന്ന കഥകൾക്ക് ഉള്ളിലൂടെ സഞ്ചരിച്ച് വായിച്ചു തീരുന്നത് വരെ അവർ വായിക്കുന്ന ആ കഥകളില്‍ ജീവിക്കാൻ കഴിയും എന്നു വിശ്വസിക്കുന്നവൻ ആണ് ഞാൻ. നിങ്ങളുടെ എഴുത്തില്‍ നിന്നും എനിക്ക് അങ്ങനെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. സന്തോഷം ഉണ്ട്.

      എന്റെ കഥകള്‍ വായിക്കുന്ന നിങ്ങൾ ഓരോരുത്തരും നല്‍കുന്ന പിന്തുണയാണ്‌ എന്നെ കൊണ്ട് എന്തെങ്കിലും എല്ലാം എഴുതിപ്പിക്കുന്നത്. അത് വായിക്കുന്ന കുറെപേര്‍ക്ക് ഇഷ്ടപ്പെടുന്നു എന്നതിലും സന്തോഷമുണ്ട്.

      ഇനി അവന്റെ ശക്തിയുടെ പൂർണ രൂപം അറിയാൻ എനിക്കും താല്പര്യമുണ്ട് ?. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം

      സ്നേഹത്തോടെ ❤️♥️❤️

      1. അയ്ശെരി… ?
        ബ്രോ എഴുത്… വായിക്കാൻ റെഡിയാണ്… ?
        ഒരുപാട് സ്നേഹം ❤

  7. Nalla adipoli katha anu.. Oru rakshayum illa.. Fren sweekarich oushdresnte raktham avanil ninn engne kalayan sadhikumm athinu eni endelm vazhi undo.. Athine kurich eni epza ariyan patuka.. Endaylam kadha nannayi thane thudarnu pokate aduth bhagthinayi kaathirikunnu

    1. നല്ല കഥ എന്ന് കേൾക്കുമ്പോൾ സന്തോഷം തോനുന്നു.

      ഫ്രെന്നിന്റെ കാര്യങ്ങൾ നിങ്ങൾ ഇങ്ങനെ ചോദിക്കുമ്പോള്‍ ഒരു ഡോക്ടർ രോഗി സംഭാഷണം പോലെയാണ് എനിക്ക് തോന്നിയത്‌ ???.

      എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്ന് നമുക്ക് കാത്തിരുന്ന് കാണാം ഹരി bro ❤️♥️❤️

  8. Anna… Kore kadha pending und kadha vayikkan tym kitn ella… Sugham alle… Onn free ayt vayikkaam

    1. No problem. എന്നെങ്കിലും സമയം കിട്ടുമ്പോൾ വായിച്ചാല്‍ മതി. എനിക്ക് സുഖം. അവിടെ എങ്ങനെ. ❤️❤️

  9. Oruu rakshayum illa supper next part patttann varumoooo

    1. Thanks bro. സത്യത്തിൽ ചെറിയ ചില തിരക്കും അതുമായി ബന്ധപ്പെട്ട ചില കാരണങ്ങൾ കാരണം എഴുതാനുള്ള മൂഡ് ഉണ്ടാവുന്നില്ല. എന്തായാലും നോക്കാം….

      1. Nokanam
        Broo nalllla storyaa

  10. Ente bro
    Innane njan nale partum koodi vayikunne
    Nalla adipoli part oru rakshayum illa rajane nalla kidu pani kodukanam nari
    Last kathayile matte ranashooramare pole ulla oru kishangan
    Aa onnilum pedatha daivathinte son ano lavan

    1. വായനക്കും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം bro.
      രണശൂരൻമാരെ പോലുള്ള കിഴങ്ങൻ?? ??
      എന്തായാലും അയാളും അങ്ങനെയാണോ എന്ന് കണ്ട് തന്നെ അറിയണം❤️❤️

  11. Super❤❤

    1. സ്നേഹം ♥️♥️

  12. oh entha paraya poweresh
    ending pedippichuto
    avan dravaka agni marikadakkum marikadakkanallo

    1. എതായാലും കഥ ഇഷ്ടം ആയല്ലോ, വളരെ സന്തോഷം bro.
      ഹൊ… അങ്ങനെ ഒരാൾ എങ്കിലും പേടിച്ചല്ലൊ?.
      എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. സ്നേഹം ❤️❤️

  13. Wow… എന്താ പറയുക new generation സ്റ്റൈലില്‍ പറഞ്ഞാല്‍ pewor?????… ചെകുത്താന്‍ vanathekkalum വളരെ നല്ല അവതരണം. പക്ഷേ പലയിടത്തും അതുമായി സാമ്യം തോന്നുന്നു. മാന്ത്രിക മുഖ്യന് പഴയ അച്ഛനുമായi നല്ല സാമ്യം ഉണ്ട് സ്വഭാവത്തിലും പെരുമാറ്റത്തിലും. കൃത്യമായ ഇടവേളകളില്‍ തരുന്നത് കൊണ്ട് കഥ നന്നായി oorthirikkanum സാധിക്കുന്നു. വളരെ സന്തോഷം ഉണ്ട് താങ്കളുടെ കഥകൾ വായിക്കുമ്പോള്‍.. love you brother..

    1. ചെകുത്താന്‍ വനത്തെക്കാൾ നല്ല അവതരണം എന്ന് നിങ്ങള്‍ക്ക് തോന്നിയതില്‍ സന്തോഷം bro. ആ കഥയിലെ ടച്ച് ഇതില്‍ വരാതിരിക്കാന്‍ ഞാൻ ശ്രമിക്കാം.

      കഥ ഇഷ്ടമായതിൽ സന്തോഷം bro. സ്നേഹം ♥️❤️♥️

  14. Bro Sunday varumannn parijittt narataa vanath

    1. broo തീ എന്നൊക്കെ പറഞ്ഞാൽ കഥയെ അപമാനിക്കുന്നതാക്കും ഇത് അവിടെ ഉണ്ടായിരുന്ന അഗ്നിപര്‍വ്വതങളൊക്കെ പൊട്ടിച്ചു യക്ഷലോകം മുഴുവൻ കത്തിച്ചാൽ എങ്ങനെ ഇരിക്കും അതാണിത് ???

      1. ?? വളരെയധികം ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം L bro. പക്ഷേ നമുക്ക് തല്‍കാലം ആ പാവം യക്ഷ ലോകത്തെ കത്തിക്കേണ്ട?. സ്നേഹം ❤️❤️

    2. Before Sunday എന്നാണ് പറഞ്ഞത് Sparo bro ❤️

  15. വേറെ ലെവൽ സിറിൽ ബ്രോ. ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് ❤❤❤❤

    1. കഥ നന്നായി ഇഷ്ട്ടപെട്ടു എന്നതിൽ വളരെ സന്തോഷം ആര്യന്‍ bro. ആ സ്നേഹം മാത്രം മതി bro ♥️❤️♥️

  16. കൈലാസനാഥൻ

    സിറിൾ
    അതിഗംഭീരം . ഫ്രെന്നിന്റെ മനശക്തിയേക്കാളും ആത്മ ബലത്തേക്കാളും മുകളിലാണ് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എന്ന് മാത്രമേ പറയുവാൻ കഴിയുകയുള്ളൂ. കാരണം പറഞ്ഞാൽ ഈ കഥ വായിച്ച എന്റെെ പെരുവിരൽ മുതൽ ഒരു തരിപ്പ് കേറിയിട്ട് അവസാന ഭാഗങ്ങളിലേക്കെത്തിയപ്പോൾ പേശികൾ എല്ലാം വലിഞ്ഞ് മുറുകി തലയ്ക്ക് വല്ലാത്ത ഒരു എന്തോ ഒരവസ്ഥയിൽ സ്തംഭിച്ചു പോയി എന്ന് തന്നെ പറയാം അനിർവചനീയം.

    യക്ഷ രാജാവ് യക്ഷാമരത്വ രാജൻ റാലേൻ എന്ന മാന്ത്രിക മുഖ്യനാണെന്നും അയാളുടെ കുബുദ്ധിയിൽ പിന്നതാണ് ഈ മത്സരം എന്നു വെളിവായി. 15 വിദ്യാർത്ഥികളെ കേവലം ഒരു ദേഹബന്ധികൊണ്ടും ഫ്രെന്നിനെ 6 ദേഹ ബന്ദികൾ ഉപയോഗിച്ചും ബന്ധനസ്ഥരാക്കി യക്ഷന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഫ്രെനിന്നെ മാത്രം മാന്ത്രിക തടവറയിലേക്ക് മാറ്റുന്നതും ഒക്കെ അതിമനോഹരം . ഫ്രെന്നിനോട് മറ്റ് വിദ്യാർത്ഥികൾക്കുള്ള സ്നേഹവും അവരുടെ യക്ഷ രാജനോടുള്ള ചോദ്യങ്ങളും ദേഷ്യപ്രകടനവും അയാളുടെ വിദ്വേഷത്തോടെയുള്ളതും അഹംങ്കാരം നിറഞ്ഞതുമായ മറുപടികളും താക്കീതുകളും ഒക്കെ ഗംഭീരമായിരുന്നു. മേടയിലെ പീഠങ്ങൾ ഒഷേദ്രസിന്റെ തലയുടെ ആകൃതിയിലുള്ള എട്ട് എണ്ണവും നിരത്തിയിരിക്കുന്ന രീതിയും അതിൽ ചവിട്ടി നിന്ന് യക്ഷൻമാർ ചർച്ച ചെയ്യാനും തീരുമാനം എടുക്കാനും അതോടൊപ്പം ഒഷേദ്രസിനോടുള്ള പുശ്ചം പ്രകടിപ്പിക്കാനുമാണെന്നും ഉള്ള വെളിപെടുത്തലും ഒക്കെ നന്നായിരുന്നു.

    മാന്ത്രിക തടവറയുടെ പ്രത്യേകതയും അവിടെ ഫ്രെൻ അനുഭവിക്കുന്ന കഷ്ടതകളും ഘാതക വാളും ക്ഷണകാന്തി പക്ഷിയും നിർജീവമാകുന്നതും , അവന്റെ മനസിലേക്ക് റാലേൻ കയറുന്നതും അവരുടെ സംഭാഷണങ്ങളും ഒക്കെ അയാളുടെ തെറ്റിദ്ധാരണകളുടേയും ഭയത്തിന്റേയും ഫലം തന്നെ എന്ന് മനസിലാക്കാൻ പറ്റുന്നതായിരുന്നു. ഇവിടെ മാത്രമല്ല ഈ ലക്കം മുഴുവനുമുള്ള റാലേന്റെ പ്രവൃത്തി ചെകുത്താൻ വനത്തിലെ അച്ചന്റെ സ്വഭാവമായി സാമ്യം തോന്നി.

    ഒരു വർഷം മാനസിക പീഢനത്തിൽ കഴിഞ്ഞ തിന്ന് ശേഷം ഫ്രെൻ ഉണരുന്നതും ക്ഷണകാന്തി പക്ഷിയും ഘാതകവാളും പല നിർദ്ദേശങ്ങളും കൊടുക്കുന്നതും അവന്റെ അത്മാവും മനശക്തിയും കൂടി അവതാർ ഉണ്ടാക്കുന്നതും രക്ഷപെടാൻ ശ്രമിക്കുനതും വേദന അനുഭവപ്പെടുന്നതും ആത്മ സഞ്ചാരം നടത്തി പരിസരം വിയിക്കുന്നതും ഒക്കെ പ്രശംസനീയം തന്നെ.

    ഇതിനിടയിൽ ശില്പി ക്ഷണ കാന്തി പക്ഷിയുടെ വലിയ പ്രതിമ ഉണ്ടാക്കി അതിന് ശക്തി കൊടുക്കുന്നതും അവിടെ റാലേൻ പ്രത്യക്ഷപ്പെടുന്നതും അവരുടെ തർക്കങ്ങളും ശില്പി ഒഷേദ്രസിന്റെ തടവിൽ മറ്റൊരു കുഞ്ഞു കണകാന്തി പക്ഷി തടവിലുണ്ടെന്ന വിവരം മറച്ചുവെക്കുന്നതും ഒക്കെ വളരെ നന്നായിരുന്നു. ശില്പിയുടേയും മലാഹിയുടേയും ജനന രഹസ്യവും റാലേന്റെ പിതാവ് ശക്തരായ 6 ദൈവങ്ങളിൽ ഒന്നായെ കൈറോണിന് ജനിക്കുന്നതാണെന്നും ഇതിൽ ഒരു ദൈവം റീനസ് പാതാളത്തിലാണെനും അയാളുടെ മകനാണോ ഫ്രെൻ എന്ന സംശയം അവന്റെ മാതാവ് ശരിക്കും ആരാണ് അവരുടെ ശക്തി എന്ത് എന്നറിയാത്ത ഭയവും ഒക്കെയക്ഷരാജനുണ്ടെ ന്ന് വ്യക്തം. ഇതൊക്കെ കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ് എന്ന് തോന്നുന്നു.

    സാക്ഷ, ദനീർ , ഫ്രേയ, ഫെമറ എന്നിവരുടെ ഫ്രെന്നിനോടുള്ള ആത്മാർത്ഥ സ്നേഹവും അവനെ രക്ഷിക്കാനുള്ള ത്വരയും പ്രകൃതി ശക്തി കിട്ടിയതിന് ശേഷം ശ്രമിക്കാമെന്നും ഉള്ള തീരുമാനം എന്നാൽ സാക്ഷയുടെ തീരുമാനമല്ല ശപഥം അത് അവനോടുള്ള പ്രണയത്തെ വിളിച്ചോതുന്നു.കഥാകാരന്റെ രചനാ വൈഭവം തെളിയിക്കുന്ന രംഗങ്ങൾ ഒക്കെ തന്നെ.

    അവസാനം ഫ്രെൻ ആത്മമ്പലം നേടി മനശക്തിയെ നിയന്ത്രിച്ച് ഘാതക വാളിന്റെ നിർദ്ദേശം ഒക്കെ കേട്ട് മാന്ത്രിക തടവറ തകർക്കുന്നതും രക്ഷപെടാൻ ശ്രമിക്കുന്നതും പിന്നാലെ യക്ഷരാജനും നൂറിലധികം യക്ഷമനുഷ്യരും ദേഹബന്ധിയുമായി പിന്തുടരുന്നതും കൊഴുത്ത ദ്രാവകാഗ്നി കൈകളിലേക്കാവാഹിച്ച് ഉണക്കമരങ്ങൾക്ക് തീയിടുന്നതും റാലേനും സംഘവും ഭയപ്പെടുന്നതും , എന്നാലും മാന്ത്രികമുഖ്യൻ അവനെ മാനസികമായി തളർത്താൻ ശ്രമിക്കുന്നതും വീണ്ടും തടവറയിലാകും എന്ന നിഗമനത്തിൽ റാലേന്റെ നേരേ കൈ ഉയർത്തി സ്വർണനിറമുള്ള ദ്രാവകാഗ്നി പ്രയോഗിക്കാൻ ശ്രമിച്ചപ്പോൾ അയാൾ പരിഹസിക്കുന്നതും ഒക്കെ ശരീരത്തിൽ പേശീവലിവ് സൃഷ്ടിച്ചു കളഞു എന്താണ് ആ എഴുത്തിന്റെ ശക്തി അത്ഭുതകരം.

    ആരുടേയും അടിമയാകില്ലെന്ന് പ്രഖ്യാപിച്ച് ഘാതക വാളിന്റെ അഭിപ്രായത്തെ തള്ളിക്കളഞ് അതിഭയാനകമായ ചൂടുള്ള അനേകം യക്ഷ മനുഷ്യർ ചാരമായി തീർന്ന സുൽത്താനും സംഘവും പേടിച്ച് പിൻ തിരിഞ്ഞ 20 ൽ അധികം അഗ്നിപർവ്വത ലാവയിലേക്ക് എടുത്തു ചാടുന്ന രംഗം അവിസ്മരണീയം. ഇവിടെ ഫ്രെൻ ക്ഷണകാന്തി പക്ഷി വരകാന്തി പക്ഷിയായി രൂപമാറ്റം സംഭവിച്ച് മിന്നലുകൾ ഭക്ഷണമാക്കാൻ മേഘങ്ങൾക്കിടയിലേക്ക് യാത്രയായ സമയം കൊടുത്ത ഉപദേശം ഘാതക വാൾ പറയുന്നത് എല്ലാം ശരിയല്ല സ്വയം തീരുമാനമെടുക്കുക എന്ന വസ്തുത ഓർത്തായിരിക്കാം പാതാള ലോക കവാടമായ ലാവയിലേക്ക് ചാടിയതെന്ന് ഞാൻ കരുതുന്നു. പാതാളേ ലോകത്ത് അവർ എത്തുമോ? അവിടുത്തെ റെനീസ് എന്ന ശക്തരിൽ ശക്തനായ ദൈവം ആയിരിക്കാം ഫ്രെന്നിന്റെ പിതാവ് അല്ലേ ? കുറവായിട്ട് പറഞ്ഞാൽ ധാരാളം അക്ഷര തെറ്റുകൾ കൂടാതെ ചെകുത്താൻ വനവുമായി അവിടവിടെ സാമ്യം തോന്നി എന്നത് മാത്രം. എന്തായാലും ശ്വാസം അടക്കിപ്പിടിച്ച് വായിക്കാൻ പറ്റി അഭിനന്ദനങ്ങൾ. സ്നേഹാദരങ്ങളോടെ കൈലാസനാഥൻ

    1. കഥ ഇത്രയധികം ഇഷ്ടമായി എന്നതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട് bro. പേശികൾ എല്ലാം വലിഞ്ഞ് മുറുകി തലയ്ക്ക് വല്ലാത്ത ഒരു എന്തോ ഒരവസ്ഥയിൽ സ്തംഭിച്ചു പോയി എന്ന് നിങ്ങൾ എഴുതിയത് വായിച്ചപ്പോൾ ഞാനും ശെരിക്കും സ്തംഭിച്ചു പോയി. എന്താണ് പറയേണ്ടതെന്ന് അറിയില്ല.

      മുഴുവന്‍ കഥയും വളരെ ചുരുക്കി പക്ഷേ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ നിങ്ങളുടെ ഈ വിശകലനം ശെരിക്കും ഒരു ഉത്തേജനം പോലെയാണ് എന്റെ മനസില്‍ പടർന്നതും അതുപോലെ ഈ കഥയെ കുറിച്ച് എന്നെ തന്നെ അതിന്റെ ആഴത്തില്‍ കൊണ്ടുപോയി എന്നെ കൂടുതലായി ചിന്തിക്കാനും പ്രേരിപ്പിച്ചു – അതിന് താങ്കള്‍ക്ക് വലിയ ഒരു നന്ദി.

      പിന്നേ, ഈ part എഴുതിയ ശേഷം എനിക്ക് ഈ കഥയെ തുടക്കം തൊട്ട് അവസാനം വരെ മനസ്സിരുത്തി വായിച്ച് അതിലുള്ള തെറ്റുകൾ തിരുത്താനുള്ള മാനസികമായ ആ ക്ഷമ ഇല്ലാതിരുന്നത് കൊണ്ടാണ് ഇതിലുള്ള തെറ്റുകൾ മനസ്സിരുത്തി നോക്കാനും തിരുത്താനും കഴിയാതെ പോയത്. അങ്ങനെ സംഭവിച്ചത് കാരണം എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു.

      പിന്നേ ചില ഭാഗങ്ങളില്‍ ചെകുത്താന്‍ വനം കഥയുടെ സാമ്യം തോന്നി എന്ന് പറഞ്ഞല്ലോ…. അത് എങ്ങനെ വന്നു എന്ന് എനിക്ക് അറിയില്ല, പക്ഷേ ഇനി അതിന്റെ ആ ടച്ച് വരാതിരിക്കാന്‍ ഞാൻ പരമാവധി ശ്രമിക്കാം.

      പിന്നേ നല്ല കാര്യങ്ങളും അതുപോലെ തെറ്റുകളും എടുത്ത് പറഞ്ഞ് നല്ലോരു review തന്നതിന് നന്ദി bro.
      സ്നേഹത്തോടെ ❤️♥️❤️

  17. Ente ponnu broo ee partum polichu???
    Next part pettannu tharan sremikkane ?

    1. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം bro. Next part വേഗം തരാൻ ഞാൻ ശ്രമിക്കാം. ❤️❤️

  18. Cyril you are good man with good heart I like all your story keep writing all the best♥️♥️♥️

    1. Thanks bro. സ്നേഹം ❤️❤️

  19. Poli sanam waiting for next part

    1. ഇഷ്ടമായി എന്നതിൽ സന്തോഷം bro. ❤️❤️

  20. Ufff. തീ, കാട്ടുതീ. പൊളിച്ചു, എത്രയും പെട്ടന്ന് next part തരണം.

    1. ഇഷ്ടമായതിൽ സന്തോഷം bro. Next part വേഗം എഴുതാൻ ശ്രമിക്കാം. ❤️❤️

  21. Brooo തീ????

    1. സ്നേഹം ❤️❤️

  22. ബെല്ലാത്ത ഒരു കഥ യായി പോയി….
    എങ്ങനെ കഴിയുന്നു… ഇത് ഓക്കേ…

    എന്തായാലും തകർത്തു…. പൊളിച്ചു..
    Fren…. Super….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം bro പിന്നെ കഥ വായിക്കുന്നവരുടെ സത്യസന്ധമായ പോസിറ്റിവ് ആന്‍ഡ് നെഗറ്റീവ് അഭിപ്രായങ്ങള്‍ ആണ് എന്നെ കൊണ്ട്‌ കഴിയും പോലെ നന്നായി എഴുതണം എന്ന ചിന്തയും, അതുപോലെ എഴുത്തിലുള്ള എന്റെ തെറ്റുകളെ കഴിയുന്നത്ര തിരുത്താനും സഹായിക്കുന്നു.
      സ്നേഹം ♥️♥️

  23. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ❤️❤️

    1. കഴിയുന്ന പോലെ വേഗം എഴുതാൻ ശ്രമിക്കാം bro. ❤️❤️

  24. ♨♨ അർജുനൻ പിള്ള ♨♨

    ?????

Comments are closed.