മാന്ത്രികലോകം 4 [Cyril] 2450

 

ശില്‍പ്പി അയാളുടെ ഘാതകവാളിനോട് മനസില്‍ സംസാരിച്ചു….,,

‘റാലേന്റെ ശക്തിക്ക് ഫ്രൻഷെർ ന്റെ ശക്തിയെ കാണാൻ കഴിഞ്ഞില്ല എങ്കിൽ ഫ്രൻഷെർ ന്റെ ശക്തി റാലേന്റെ ശക്തിയില്‍ നിന്നും ഉയർന്ന തരത്തിൽ ആണ് എന്നതിൽ സംശയമില്ല. അതുപോലെ ഫ്രൻഷെർ ന്റെ അമ്മയുടെ ശക്തിയേയും റാലേന്റെ ശക്തിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല….!

ഒന്നുകില്‍ അവർക്ക് മാന്ത്രിക ശക്തിയില്ലായിരുന്നു, അല്ലെങ്കിൽ അവരും മാന്ത്രിക മുഖ്യനേക്കാൾ ശക്തയായിരുന്നു….

എന്നെ സൃഷ്ടിച്ചത് അയോറസും ഹിഷേനിയും ആണ് — പക്ഷേ റീനസ് ഒഴികെ മറ്റുള്ള അഞ്ച് ദൈവങ്ങളുടെ ശക്തിയെ ഒന്നാക്കി ലയിപ്പിച്ച് കൊണ്ടാണ് ആ രണ്ട് ദൈവങ്ങളും എന്നെയും മലാഹി യേയും സൃഷ്ടിച്ചത്.

ഭൂരിഭാഗം ദൈവങ്ങളും എപ്പോഴും മനുഷ്യന്റെയോ മറ്റ് ജീവികളുടെയോ രൂപം സ്വീകരിച്ചു കൊണ്ട് അവര്‍ക്കുള്ള ഇണയെ സ്വീകരിക്കുന്നത് എപ്പോഴും സംഭവിക്കുന്ന ഒരു സാധാരണ കാര്യമാണ്.

അങ്ങനെ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ വളരെ ശക്തർ ആയിരിക്കും… പക്ഷേ അന്ന് ഞാൻ ഫ്രൻഷെർ ന്റെ ആത്മാവിന്റെ ശക്തിയെ കണ്ടു….. പ്രപഞ്ചത്തില്‍ ഇതുവരെയും ഫ്രൻഷെർ ന്റെ ആത്മാവിനെ പോലെയുള്ള വെത്യസ്ത്തമായ ഒരു ശക്തിയെ ഞാൻ കണ്ടിട്ടില്ല…. എനിക്ക് പോലും അതിന്റെ കാരണം അറിയില്ല…’

ഉടനെ ശില്‍പ്പിയുടെ ഘാതകവാൾ പറഞ്ഞു, “ഫ്രൻഷെർ ന്റെ ഉള്ളില്‍ കഴിയുന്ന അ ഘാതകവാളിനും അവന്റെ ആത്മാവ് എന്തിനാണ് ഇങ്ങനെ വെത്യസ്ത്തമായി ഇരിക്കുന്നത് എന്നറിയില്ല ശില്‍പ്പി.”
**********

 

ഫ്രൻഷെർ

 

എന്റെ അപേക്ഷയും കരച്ചിലും ചെവിക്കൊള്ളാതെ മാന്ത്രിക മുഖ്യന് അപ്രത്യക്ഷനായി എന്ന് ഓര്‍ത്തപ്പോൾ എനിക്ക് കരയാനാണ് തോന്നിയത്.

എന്റെ ഉള്ളില്‍ സങ്കടവും വേദനയും എല്ലാം കണ്ണീരായി പുറത്ത്‌ ഒഴുകാന്‍ കൊതിച്ചെങ്കിലും എന്റെ കണ്ണ് തുറക്കാന്‍ കഴിയാത്തത് കൊണ്ട് അതെല്ലാം എന്റെ ഉള്ളില്‍ തന്നെ തങ്ങി.

മാന്ത്രിക തടവറയുടെ ശക്തിയും എന്റെ ഉള്ളിലുള്ള ദേഹിബന്ദിയുടെ ശക്തിയും എല്ലാം എന്റെ മാന്ത്രിക ശക്തിയെ അമര്‍ച്ച ചെയ്തത് കാരണം എനിക്ക് എന്റെ ആത്മാവിനെയും മാന്ത്രിക ശക്തിയെയും ഗ്രഹിക്കാനോ എന്റെ മാന്ത്രിക ശക്തിയേ പ്രയോഗിക്കാനും കഴിഞ്ഞില്ല.

വെറും പതിനാറ്‌ വര്‍ഷം കൊണ്ട് എന്റെ ജീവിതം അവസാനിച്ചു. എന്നെ ഇങ്ങനെ തളച്ചിടുന്നതിലും ഭേദം എന്നെ കൊല്ലുന്നത് ആയിരുന്നു.

എന്റെ വിധിയെ പഴിച്ച് കൊണ്ട് ഞാൻ എന്റെ ഉള്ളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു….. പക്ഷേ കാറ്റത്ത് പാറി പറന്ന ഇലകള്‍ പോലെ എന്റെ മനസ്സിനെ മാന്ത്രിക തടവറയുടെ ശക്തി ചിന്നിച്ചിതറിച്ചു.

ഞാൻ പിന്നെയും ശ്രമിച്ചു…. പക്ഷേ അതേ ഫലം ആയിരുന്നു…. പോരാത്തതിന് എന്റെ ഉള്ളില്‍ ഒരു വേദനയും വളരാൻ തുടങ്ങി.

പലവട്ടം ശ്രമിച്ച് പരാജയപ്പെട്ട ശേഷം ചിന്തിക്കാനുള്ള ശേഷി പോലും എനിക്ക് നഷ്ടമാകുന്നത് പോലെ അനുഭവപ്പെട്ടു.

അതും തടവറയുടെ ശക്തി ആയിരിക്കും…!!

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.