മാന്ത്രികലോകം 4 [Cyril] 2450

Views : 72465

 

‘നിന്റെ വര്‍ഗ്ഗം എന്നെ എപ്പോഴും വിവരം കെട്ട വാള്‍ എന്ന് പറയുമെങ്കിലും നിന്റെ വര്‍ഗ്ഗത്തിനാണ് വിവരം ഇല്ലാത്തത്.’ ഘാതകവാൾ ദേഷ്യത്തില്‍ പറഞ്ഞു.

“എനിക്ക് നിന്നോട് തര്‍ക്കിക്കാന്‍ പോലും ശക്തിയില്ല രക്ത ദാഹി….!!” ക്ഷണകാന്തി പക്ഷി ഘാതകവാളിനോട് പറഞ്ഞു.

“രക്ത ദാഹി…?” സംശയത്തോടെ ഞാൻ ചോദിച്ചു.

പക്ഷേ അത് രണ്ടും എന്റെ ആ ചോദ്യത്തിന്‌ ഉത്തരം നല്‍കിയില്ല.

“ഞാൻ തിരികെ വരുന്നത് വരെ നി പുതിയ കുരുക്കി ഒന്നും ചെന്ന് വീഴരുത്, ഫ്രെൻ.

പിന്നെ ഘാതകവാൾ പറയുന്ന എല്ലാ കാര്യവും അതുപോലെ അനുസരിക്കാൻ നില്‍ക്കരുത്…. നിന്റെ ആത്മാവില്‍ നിന്നും നി സ്വയം നശിക്കാതെ രക്ഷപെട്ടു എന്ന് ഞങ്ങൾക്ക് ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല….

പിന്നെ മാന്ത്രിക തടവറയില്‍ നമ്മൾ എല്ലാവരും നരകിച്ചു മരിക്കുക എന്ന അവസ്ഥയില്‍ പെട്ടത് കൊണ്ട് മാത്രമാണ് ആ ആപല്‍ക്കരമായ സാഹസത്തിന് ഞാനും സമ്മതിച്ചത്. പക്ഷേ ആത്മാവിനെ കുറിച്ചുള്ള പൂര്‍ണമായ അറിവിനെ നിനക്ക് ഞങ്ങൾ നല്‍കണം ആയിരുന്നു… പക്ഷേ ഘാതകവാൾ എന്നെ തടഞ്ഞു.

നിന്റെ ആത്മാവില്‍ നിന്നും രക്ഷപ്പെടാൻ നിനക്ക് കഴിഞ്ഞെങ്കില്‍ ഈ തടവറയില്‍ നിന്നും നമുക്ക് രക്ഷപ്പെടാനും കഴിയും…” മിന്നല്‍ പക്ഷി പറഞ്ഞു.

“പക്ഷേ നിന്റെ ഭക്ഷണം തിരക്കി പോകാൻ നിനക്ക് മാത്രം എങ്ങനെ ഇവിടെ നിന്നും രക്ഷപ്പെടാൻ കഴിയും…? നിനക്ക് ഇവിടെ നിന്നും രക്ഷപ്പെടാൻ കഴിയുമെങ്കില്‍ എന്തുകൊണ്ട്‌ നിനക്ക് ഞങ്ങളെയും കൊണ്ടുപോകാൻ കഴിയില്ലേ..? പിന്നെ എനിക്ക് മനസ്സിലാവാത്തത് ഇതാണ്….!! എന്റെ ആത്മാവില്‍ പ്രവേശിച്ച എനിക്ക് പോലും അധികനേരം അവിടെ നിൽക്കാൻ കഴിയില്ല, പക്ഷേ നിനക്കും ഘാതകവാളിനും എങ്ങനെയാണ് എന്റെ ആത്മാവിൽ അലിഞ്ഞ് ചേരാനും നശിക്കാതെ ഇരിക്കാനും കഴിഞ്ഞത്….?”

മിന്നല്‍ പക്ഷി ചിരിച്ചു.

“ഞങ്ങൾ അലിഞ്ഞ് ചേരുന്നത് നിന്റെ ആത്മാവിന്റെ അകത്തല്ല, ഫ്രെൻ — നിന്റെ ആത്മാവിന്റെ പുറത്തുള്ള ശക്തിയില്‍ ആണ്. അതുകൊണ്ട്‌ ഞങ്ങൾക്ക് ആപത്ത് ഒന്നും സംഭവിക്കില്ല. പിന്നെ ഞാൻ ഇവിടെ നിന്ന് രക്ഷപ്പെട്ടല്ല പോകുന്നത് — മറിച്ച് നിന്റെ ആത്മാവില്‍ ഞാൻ ലയിച്ച് ചേരും… എന്നിട്ട് അന്ന് നി ചെയ്തത് പോലെ, പക്ഷേ മറ്റുള്ള ശരീരത്തിൽ ഞാൻ പ്രവേശിക്കില്ല, ഞാൻ സ്വയം ആത്മസഞ്ചാരം ചെയ്താണ് മേഘങ്ങളിൽ ഞാൻ വെറും ആത്മാവായി വേട്ട നടത്തുന്നത്…. അങ്ങനെ മാത്രമേ ഭക്ഷണം എന്റെ ആത്മാവിന് പകര്‍ന്നു കൊടുക്കാൻ കഴിയൂ…

ഇത്രയും നാള്‍ നിന്റെ കൂടെ ഞാനും ആ ദേഹിബന്ദി യുടെ പിടിയില്‍ ആയിരുന്നു. അതുകൊണ്ടാണ് എനിക്ക് ആത്മ സഞ്ചാരം നടത്തി മേഘങ്ങളിൽ എത്തിപ്പെടാന്‍ കഴിയാത്തത്.”

“അപ്പോ നിന്റെ ശരീരം എന്റെ ആത്മാവില്‍ തന്നെ ഉണ്ടാകും… അല്ലേ?”

“ശെരിയാണ്…..! നീ മരിച്ചാല്‍ ഞാനും മരിക്കും എന്ന് മറക്കരുത്, ഫ്രെൻ….” അത്രയും പറഞ്ഞിട്ട് ക്ഷണകാന്തി പക്ഷി എന്നില്‍ ലയിച്ച് ചേര്‍ന്നു.

എന്റെ മുന്നില്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന ഘാതകവാളിനെ ഞാൻ ചുഴിഞ്ഞ് നോക്കി.

“എന്നെ നി എങ്ങനെ നോക്കിയാലും ഇവിടെ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നി തന്നെ കണ്ടുപിടിക്കണം…. പിന്നെ യക്ഷ മനുഷ്യർ നിന്നെ ഇവിടെ ബന്ധിച്ചു എന്ന് കരുതി അവർ എന്റെയും നിന്റെയും ശത്രുക്കൾ അല്ല, ഫ്രെൻ. അതുകൊണ്ട്‌ അവര്‍ക്ക് എതിരായി എന്നെ നി പ്രയോഗിക്കരുത് എന്നു നി ഓര്‍ക്കുക….” അത്രയും ഗൌരവത്തോടെ പറഞ്ഞിട്ട് ഘാതകവാളും അപ്രത്യക്ഷമായി.

ഞാൻ ഒറ്റക്ക് അവിടെ വായും പൊളിച്ച് നേരത്തെ ഞാൻ കിടന്നിരുന്ന ആ വലിയ കല്ലില്‍ തലയ്ക്ക് കൈയും കൊടുത്ത് ഇരുന്നു.

 

Recent Stories

The Author

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ♥️♥️♥️🙏🙏

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto😉😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com