മാന്ത്രികലോകം 4 [Cyril] 2450

Views : 72465

എനിക്ക് കൂടുതലായി ഒന്നും തന്നെ ചിന്തിക്കാൻ കഴിഞ്ഞില്ല… ഞാൻ മാന്ത്രിക തടവറയുടെ ശക്തിക്ക് അടിമയായി മാറിക്കഴിഞ്ഞു എന്ന് മനസ്സിലായി.

അവസാനം എന്റെ ജീവിതത്തോട് തന്നെ എനിക്ക് വെറുപ്പ് തോന്നി. ഇനി ഞാൻ ജീവിച്ചിരുന്നാലും ഇല്ലെങ്കിലും എനിക്കൊന്നും ഇല്ല എന്ന നിലയിലേക്ക് എന്റെ മനസ്സ് തള്ളപ്പെട്ടു.

പിന്നീട് തടവറയുടെ ശക്തിയെ ഞാൻ പ്രതിരോധിക്കാന്‍ പോലും മിനക്കെട്ടില്ല. എനിക്ക് പരാതിയും ഇല്ല.

അതിന്റെ ശക്തി എന്നെ മയക്കത്തിലേക്ക് തള്ളുമ്പോൾ എല്ലാം ഞാൻ ഒരു എതിര്‍പ്പും കൂടാതെ അതിന് വേണ്ടി കാത്തിരുന്നത് പോലെ വഴങ്ങി കൊടുത്തു.

എത്ര തവണ ഞാൻ ഉണര്‍ന്ന് പിന്നെയും മയങ്ങി എന്ന് പോലും ഒരു നിശ്ചയമില്ല.

ഇടക്കൊക്കെ മാന്ത്രിക മുഖ്യനോട് എനിക്ക് ദേഷ്യം തോന്നും….. പക്ഷേ അയാളോടുള്ള ദേഷ്യം പോലും എനിക്ക് കുറയാന്‍ തുടങ്ങിയിരുന്നു.

ഞാൻ പിന്നെയും മയങ്ങിയും ഉണര്‍ന്നും കൂടുതൽ ഒന്നും ചിന്തിക്കാതെ വെറും ശവമായി ജീവിച്ചു.

ഒരിക്കല്‍ തലച്ചോറിലെ വേദന കാരണം ഞാൻ പിന്നെയും ഉണര്‍ന്നു….,

അപ്പോഴാണ് എന്റെ അടുത്ത് നിന്നും രണ്ടുപേര്‍ സംസാരിക്കുന്നത് ഞാൻ കേട്ടത്….,,

“മാന്ത്രിക തടവറയില്‍ ബന്ധിക്കപ്പെട്ട തടവുകാരെ തടവറ അതിന്റെ സ്വാധീനശക്തിയെ ചെലുത്തി അവരെ രണ്ട് ദിവസത്തിനുള്ളില്‍ നിദ്രാമയക്കത്തിലേക്ക് തള്ളി കഴിഞ്ഞാല്‍ പിന്നെ ആ തടവുകാരുടെ ദേഹിബന്ദിയെ അകറ്റാതെ അവര്‍ക്ക് ഉണരാന്‍ കഴിയില്ല എന്ന് എല്ലാവർക്കും അറിയാം….!!

പിന്നെ എന്തിനാണ് എല്ലാ മൂന്ന് മാസം കൂടുമ്പോഴും ഒരു പകലും രാവും നമ്മൾ ഇവിടെ ഈ തടവറയില്‍ ഈ വിദ്യാര്‍ത്ഥിക്ക് മാത്രം കാവല്‍ നില്‍ക്കണം. എത്ര ആലോചിച്ചിട്ടും എനിക്ക് യക്ഷ രാജൻ എന്തിനാണ് ഇങ്ങനെ കൽപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല…!!”

ഒരു സ്ത്രീയുടെ ശബ്ദമാണ് എന്റെ കാതില്‍ പതിച്ചത്.

“ഷയേമ…! ഓരോ തവണയും നി ഇതുതന്നെയാണ് എന്നോട് പറയുന്നത്. ഈ മനുഷ്യന്‍ വളരെ ശക്തനായ മാന്ത്രികന്‍ എന്ന് അവന്‍ ആ ശക്തമായ ദ്രാവക അഗ്നിയെ സൃഷ്ടിച്ചപ്പോൾ നീയും മനസ്സിലാക്കിയതാണ്.

നമ്മുടെ യക്ഷരാജന്ന് ഈ വിദ്യാർത്ഥിയുടെ ആത്മ ശക്തിയെ കാണാനും മനസ്സിലാക്കാനും കഴിയുന്നില്ല എന്ന ആശങ്ക അദ്ദേഹത്തിന് ഉള്ളതുകൊണ്ട് ഈ വിദ്യാർത്ഥിയുടെ ശക്തിയെ അദ്ദേഹം അത്ര നിസ്സാരമായി കാണുന്നില്ല.

അതുകൊണ്ടാണ് എല്ലാ മൂന്ന് മാസം കൂടുമ്പോഴും ഒരു പകലും രാവും നമ്മൾ അവനെ നിരീക്ഷിക്കണം എന്ന് യക്ഷരാജൻ കല്‍പിച്ചത്. പിന്നെ വെറും ഒരു മണിക്കൂര്‍ കൂടി കഴിയുമ്പോൾ നമ്മുടെ ഇത്തവണത്തെ ജോലി കഴിയും….. ശേഷം നമുക്ക് സമാധാനമായി ഇവിടെനിന്ന് പോകുകയും ചെയ്യാം.” ഒരു പുരുഷ സ്വരം മറുപടി നല്‍കി.

“പക്ഷേ ഹൈനബദ്, ഇത് നാലാം തവണയാണ് നമ്മൾ ഇവിടെ വരുന്നത്…. ഇതോടെ അവന്റെ ഒരു വര്‍ഷം ഇവിടെ തികയുന്നു…. പക്ഷേ ഒരിക്കല്‍ പോലും അവന്‍ സ്വബോധത്തിലേക്ക് വന്നില്ല, ഇനി വരുമെന്നും എനിക്ക് തോന്നുന്നില്ല…. യക്ഷരാജൻ ഇവനെ ഓര്‍ത്ത് വെറുതെ ആശങ്കപ്പെടുന്നു എന്നാണ് എനിക്ക് തോന്നുന്നത്.” ഷയേമ പറഞ്ഞു.

അവരുടെ സംഭാഷണം കേട്ട് എനിക്ക് അല്‍ഭുതം തോന്നി. അപ്പോൾ ഞാൻ ഉണര്‍ന്നിരിക്കുന്നു എന്നത് അവർ രണ്ടുപേരും അറിഞ്ഞിട്ടില്ല…. പക്ഷേ എങ്ങനെ?

എനിക്ക് ചിരിക്കാന്‍ തോന്നി…. ഞാൻ ഉണര്‍ന്നത് അവര്‍ക്ക് അറിയാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ ഈ നിരീക്ഷണത്തിനെ കൊണ്ടുള്ള ഗുണം എന്താണ്…?

Recent Stories

The Author

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ♥️♥️♥️🙏🙏

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto😉😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com