മാന്ത്രികലോകം 4 [Cyril] 2450

 

പിന്നേ പഠനം പൂര്‍ത്തിയാക്കാന്‍ താല്‍പര്യം ഉള്ളവർ മാത്രം ഇവിടെ തുടരുക…… വെറും പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ഞങ്ങളോട് ചോദിക്കുക…”

അതും പറഞ്ഞ്‌ അയാൾ ഞങ്ങൾ എല്ലാവരെയും കോപത്തോടെ നോക്കി.

ചിലരൊക്കെ തല താഴ്ത്തി നിന്നു.

ആ വിദ്യാർത്ഥികളുടെ പ്രവര്‍ത്തി അയാളെ സന്തോഷിപ്പിച്ചത് പോലെ അയാൾ ഒരു പുഞ്ചിരിയോടെ തുടർന്നു —,

“പഠിക്കാനും പിന്നെ അവരുടെ പഠനം പൂര്‍ത്തിയാക്കാനും താല്‍പര്യം ഇല്ലാത്തവർക്ക് ഇപ്പോൾ ഈ നിമിഷം തന്നെ പഠനം മതിയാക്കി അവരവരുടെ വീട്ടിലേക്ക് പോകാം.”

പക്ഷേ അതുകേട്ട് ആരും അനങ്ങിയില്ല

“പിന്നേ യക്ഷ ലോകത്ത് പോകാൻ താല്‍പര്യം ഉള്ളവർക്ക് ഇപ്പോൾ തന്നെ അവിടേക്ക് പോകാം — വജ്രാക്ഷസരെ നിങ്ങള്‍ക്ക് വധിക്കാന്‍ കഴിഞ്ഞാല്‍ വേദനാജനകമായ മരണത്തിൽ നിന്നും നിങ്ങൾ രക്ഷപ്പെടും.

എന്നാല്‍ അവരെ നിങ്ങള്‍ക്ക് കൊല്ലാന്‍ കഴിഞ്ഞില്ലെങ്കിലും അവരുടെ പിടിയില്‍ നിന്നും നിങ്ങളില്‍ ആരെങ്കിലും രക്ഷപ്പെട്ടാൽ പോലും…. രക്ഷപെട്ട് ഫ്രൻഷെർ നെ രക്ഷിക്കാൻ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെയും കാത്തു യക്ഷ മനുഷ്യരും മാന്ത്രിക തടവറയും ഉണ്ടാകും എന്ന കാര്യം കൂടി ഞാൻ അറിയിച്ച് കൊള്ളുന്നു.

തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് ഞാൻ പതിനഞ്ചു നിമിഷത്തെ സമയം അനുവദിച്ച് തരുന്നു. പഠനം പൂര്‍ത്തിയാക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അവരവരുടെ മുറിയിലേക്ക് പോകുക…. മറ്റുള്ളവർ ഇവിടെ നില്‍ക്കുക.

പഠനം മതിയാക്കി പോകാൻ ആഗ്രഹിക്കുന്നവര്‍ക്ക് അവരവരുടെ വീട്ടില്‍ പോകാം.

യക്ഷ ലോകത്ത് പോകാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് ഇപ്പോൾ തന്നെ നിങ്ങള്‍ക്ക് ആവശ്യമുള്ളത് എടുത്തുകൊണ്ട് ആമ്പൽക്കുളം ലക്ഷ്യമാക്കി നടക്കാം…”

മാന്ത്രിക മുഖ്യന് ഒരു കൂസലുമില്ലാതെ വളരെ നിസ്സാരമായി പറഞ്ഞു നിർത്തി. എന്നിട്ട് ഞങ്ങൾ ഓരോരുത്തരുടെയും മുഖത്ത് അയാൾ നോക്കി.

ഒരുപാട്‌ വിദ്യാർത്ഥികളുടെ മുഖത്ത് ദേഷ്യം ഞാൻ കണ്ടു. ആ ദേഷ്യം പെട്ടന്ന് തന്നെ നിസ്സഹായാവസ്ഥയിലേക്ക് മാറി.

പെട്ടന്ന് ഓരോരുത്തരായി അവിടെ നിന്നും അവരവരുടെ മുറി ലക്ഷ്യമാക്കി വേഗത്തിൽ നടന്ന് പോയി.

അഞ്ച് നിമിഷം കഴിഞ്ഞതും വെറും മുപ്പത് വിദ്യാര്‍ഥികള്‍ മാത്രം മൈതാനത്തിൽ അവശേഷിച്ചു.

അതിൽ ഞങ്ങൾ പതിനഞ്ചു പേര്‍ മത്സരത്തില്‍ പങ്കെടുത്ത് യക്ഷ ലോകത്ത് പോയി വന്നവർ ആയിരുന്നു.

അപ്പോഴും റാലേൻ ഒരു കൂസലുമില്ലാതെ ഞങ്ങൾ മുപ്പത് വിദ്യാർത്ഥികളുടെ മുഖത്ത് ദുഃഖത്തോടെ നോക്കി നില്‍ക്കുകയാണ് ചെയ്തത്.

റാലേൻ പറഞ്ഞത് സത്യമാണോ എന്നൊന്നും എനിക്ക് ഉറപ്പിച്ച് പറയാൻ കഴിഞ്ഞില്ല…. കാരണം രണ്ട് വജ്രാക്ഷസരെ ഞങ്ങൾ കാണുകയും നേരിടുകയും ചെയ്തതാണ്…. അതുകൊണ്ട്‌ ഇനിയും രണ്ടെണ്ണം കൂടി അവിടെ ആ വനത്തില്‍ ഉണ്ടെന്ന് പറയുന്നത് കള്ളമെന്ന് തള്ളിക്കളയാനാവില്ല.

ഞങ്ങൾ മുപ്പത് വിദ്യാര്‍ത്ഥികളും പരസ്പരം നോക്കി.

യക്ഷ ലോകത്ത് പോയാലും ഞങ്ങൾക്ക് ഒന്നും നേടാൻ കഴിയില്ല എന്ന ഭാവം ആയിരുന്നു ഞങ്ങളുടെ മുഖത്ത്. പ്രകൃതിയുടെ ശക്തി ലഭിക്കുന്നത് വരെ കാത്തിരിക്കാം എന്ന് എല്ലാവരും മനസില്‍ പറയുന്നത് പോലെ എനിക്ക് തോന്നി.

കോപം കടിച്ചമർത്തി കൊണ്ട് ഞങ്ങൾ മുപ്പത് പേരും ഞങ്ങളുടെ മുറി ലക്ഷ്യമാക്കി നടന്നു.

രണ്ട് വര്‍ഷം എങ്ങനെയെങ്കിലും പിടിച്ച് നില്‍ക്ക് ഫ്രെൻ…. എന്റെ വേദനയും ദുഃഖവും എല്ലാം അടിച്ചമർത്തി കൊണ്ട് ഞാൻ മനസില്‍ പറഞ്ഞു.

അപ്പോഴേക്കും നിന്നെ തേടി, നിന്നെ രക്ഷിക്കാൻ ഞങ്ങൾ വരും.

മറ്റാരും വന്നില്ലെങ്കിൽ പോലും ഞാൻ ഒറ്റക്ക് നിന്നെ രക്ഷിക്കാൻ വരും.

ഒന്നുകില്‍ യക്ഷ ലോകത്ത് വെച്ച് എന്റെ മരണം സംഭവിക്കും….. അല്ലെങ്കിൽ നിന്നെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും നിന്റെ കൂടെ മാന്ത്രിക തടവില്‍ കിടന്ന് നശിക്കാൻ ഞാനും ഉണ്ടാകും.

എന്തുതന്നെ ആയാലും നിനക്ക് വേണ്ടി മരിക്കാൻ പോലും തയാറായി ഞാൻ വരും, ഫ്രെൻ.
***********

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.