മാന്ത്രികലോകം 4 [Cyril] 2450

Views : 72465

 

പിന്നേ എന്റെ മാന്ത്രിക ബോധത്തോടും ക്ഷണകാന്തി പക്ഷിയോടും ഞാൻ സംസാരിക്കാന്‍ ശ്രമിച്ചു — പക്ഷേ അതെല്ലാം എന്റെ ഉള്ളില്‍ ഉള്ളതായി പോലും എനിക്ക് അറിയാൻ കഴിയുന്നില്ല.

എനിക്ക് എന്തെങ്കിലും ചിന്തിച്ച് എടുക്കാന്‍ പോലും വളരെ ബുദ്ധിമുട്ട് തോന്നി…..

വിട്ടുമാറാത്ത അസഹനീയമായ വേദന മാത്രം എന്റെ ശരീരത്തും ആത്മാവിലും നിറഞ്ഞ് നിന്നു.

എന്റെ ഉള്ളിലുള്ള സംഹാരിയിൽ അഭയം തേടാന്‍ ഞാൻ ശ്രമിച്ചു നോക്കി — പക്ഷേ ആ സംഹാരി പോലും എന്റെ ഉള്ളില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി.

പെട്ടന്ന് ഭയം എന്റെ ഉള്ളില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. ആ ഭയം എന്നെ പിടഞ്ഞ് കരയാന്‍ പ്രേരിപ്പിച്ചു.

എന്തുകൊണ്ട്‌ എനിക്ക് അനങ്ങാൻ പോലും കഴകഴിയുന്നില്…?

വേദനയും ഭയവും കാരണം എനിക്ക് ഉള്ളില്‍ കരയാന്‍ മാത്രമേ കഴിഞ്ഞുള്ളു.

എന്റെ ശരീരത്തെയും ആത്മാവിനെയും ആരോ ബന്ധിച്ചിരിക്കുന്നു — എന്റെ കൂട്ടുകാർ പോലും എന്നെ കൈയൊഴിഞ്ഞു എന്ന തോന്നല്‍ എന്നില്‍ പൊട്ടി മുളച്ചു — അതോ അവരും എന്നെപോലെ മറ്റെവിടെയെങ്കിലും നിസ്സഹായരായി ബന്ധനത്തില്‍ കഴിയുകയാണൊ…?

പക്ഷേ ഈ ബന്ധനത്തില്‍ അടിമപ്പെട്ട് കഴിയാന്‍ ഞാൻ തയ്യാറായില്ല. ആര്‍ക്കും ഞാൻ അടിമയായി ജീവിക്കില്ല — ഞാൻ സ്വയം തീരുമാനിച്ചു.

എന്റെ മനസ്സിനെ ഞാൻ ശാന്തമാകൻ ശ്രമിച്ചു, പക്ഷേ എന്റെ ഉള്ളില്‍ ഭീതിയും, എന്റെ വേദനയും, എനിക്ക് എന്താണ് സംഭവിച്ചത് എന്നറിയാത്ത ആ വേവലാതിയും, പിന്നെ എന്റെ ശക്തി നഷ്ടമായതും എല്ലാം കൂടി ആയപ്പോ എനിക്ക് ശാന്തമാവാന്‍‍ കഴിഞ്ഞില്ല..,

ഒന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല.

പെട്ടന്നാണ് ഒരു കണ്ഠം കനപ്പിച്ച ശബ്ദം എന്റെ കാതില്‍ പതിച്ചത്.

അപ്പോഴാണ് എന്റെ അടുത്ത് ആരോ നില്‍ക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്.

ഞാൻ എന്തോ സംസാരിക്കാൻ ശ്രമിച്ചു… പക്ഷേ കഴിഞ്ഞില്ല.

എന്റെ അടുത്ത് നിന്ന ആള്‍ ദുഃഖത്തോടെ ഒന്ന് ചിരിച്ചു — എവിടെയോ കേട്ടിട്ടുള്ള ശബ്ദം…!!

‘മാന്ത്രിക മുഖ്യൻ…!!’

എന്റെ ഉള്ളില്‍ പെട്ടന്ന് സന്തോഷം നിറഞ്ഞു….. പ്രതീക്ഷയോടെ എന്റെ മോചനം കാത്തു ഞാൻ അനങ്ങാതെ കിടന്നു.

അയാൾ എന്നെ ഈ വേദനയില്‍ നിന്നും, ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാൻ ആണ് വന്നത് എന്ന് ഞാൻ മനസ്സിലാക്കി, പക്ഷേ സമയം ഏറെ കഴിഞ്ഞിട്ടും എന്റെ ഈ അവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിച്ചില്ല.

‘എന്തിനാണ് അയാൾ എന്നെ മോചിപ്പിക്കാത്തത്…?’ ഞാൻ സ്വയം ചോദിച്ചു.

“ശിബിരത്തിൽ തന്നെ നീയൊരു പ്രത്യേക വൈദഗ്‌ധ്യമുള്ള ഒരു വിദ്യാർത്ഥി ആയിരുന്നു ഫ്രെൻ… പോരാളിയായി ഞങ്ങളുടെ അഭിമാനം ആയിട്ടാണ് അവിടെ നി ജ്വലിച്ചിരുന്നത്…,

ഇവിടെ യക്ഷ ലോകത്ത് വെച്ച് നി ആ രണ്ട് വജ്രാക്ഷസരേയും നിന്റെ ദ്രാവക അഗ്നി പ്രയോഗിച്ച് വിധിച്ചപ്പോള്‍ നിനക്ക് അപാരമായ മാന്ത്രിക ശക്തിയും ഉണ്ടെന്ന് നി തെളിയിച്ചു….”

അയാള്‍ പിന്നെ കുറച്ച് നേരം മൗനമായി നിന്നു.

എന്തോ പറയാൻ ഞാൻ ശ്രമിച്ചു നോക്കി പക്ഷേ എനിക്ക് വാ തുറക്കാന്‍ പോലും കഴിഞ്ഞില്ല.

 

Recent Stories

The Author

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ♥️♥️♥️🙏🙏

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto😉😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com