മാന്ത്രികലോകം 4 [Cyril] 2450

Views : 72465

 

“അപ്പോ നിങ്ങൾ തന്നെയാണോ യഥാര്‍ത്ഥ യക്ഷ രാജാവ്…?” നദേയ ഇടക്ക് കയറി ചോദിച്ചു.

മാന്ത്രിക മുഖ്യൻ അവളെ തുറിച്ച് നോക്കി… എന്നിട്ട് ‘അതെ’ എന്ന ഭാവത്തില്‍ തലയാട്ടി—,

“നിങ്ങൾ അറിയേണ്ട കാര്യങ്ങൾ എന്ന് ഞാൻ കരുതുന്നത് മാത്രം ഞാൻ നിങ്ങളോട് പറയും…. അതുകൊണ്ട് ഇനി ആരും എന്നെ തടസ്സപ്പെടുത്തരുത്…” അയാൾ ലേശം ദേഷ്യത്തോടെ പറഞ്ഞു.

ഞങ്ങൾ എല്ലാവരും തല ആട്ടുന്നത് വരെ അയാൾ ഞങ്ങളെ തുറിച്ചുനോക്കി കൊണ്ട്‌ നിന്നു. അവസാനം ഞങ്ങൾ മെല്ലെ തല ഒന്ന് അനക്കി.

“പിന്നേ ഫ്രെൻ — ദേഹിബന്ദി പ്രയോഗിച്ച് അവന്റെ ആത്മാവിനെ ആദ്യം ഞങ്ങൾ ബന്ധിച്ചു. അവന്റെ മാന്ത്രിക ശ—”

“വജ്രാക്ഷസർ ഞങ്ങളുടെ ദേഹത്ത് വെറും ഓരോ ദേഹിബന്ദി വീതം മാത്രമാണ് പ്രയോഗിച്ചത്…. ഉടനെ ഞങ്ങളുടെ മാന്ത്രിക ശക്തി നഷ്ടപ്പെടുകയും ഞങ്ങൾക്ക് അനങ്ങാൻ പോലും കഴിയാതവുകയും ചെയ്തു. പക്ഷേ ഫ്രെന്നിന്റെ മേല്‍ നിങ്ങൾ എന്തിനാണ് ആറ് ദേഹിബന്ദികൾ പ്രയോഗിച്ചത്…” നദേയ പിന്നെയും ഇടക്ക് കയറി ചോദിച്ചു.

മാന്ത്രിക മുഖ്യനൻ ഈർഷ്യയോടെ അവളെ നോക്കിയെങ്കിലും അയാൾ ശ്വാസമൊന്ന് ആഞ്ഞ് വലിച്ചുകൊണ്ട് അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി. എന്നിട്ട് മെല്ലെ പറഞ്ഞു —,

“നിങ്ങൾ വിദ്യാര്‍ത്ഥികളോട് എനിക്ക് ഇതൊന്നും പറയേണ്ട കാര്യമില്ല. ഇനി ആരെങ്കിലും ഇടക്ക് സംസാരിച്ചാൽ, നിങ്ങളുടെ മനസ്സിനെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ നിങ്ങളെ ഞാൻ ശിബിരത്തിൽ എത്തിക്കും…. എല്ലാവർക്കും ഞാൻ പറഞ്ഞത് മനസ്സിലായോ..?” അയാൾ കോപത്തോടെ ചോദിച്ചു.

ഞങ്ങൾ എല്ലാവരും സമ്മതം ഭാവത്തില്‍ തലയാട്ടി.

“അവന്‍ എത്ര ശക്തനാണെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. പിന്നെ അവന്‍ നിങ്ങളുടെ സുഹൃത്ത് ആയിരിക്കാം, പക്ഷേ ഇപ്പോൾ അവന്‍ എല്ലാ ലോകത്തിനും ആപത്താണ് എന്നുള്ളത് നിങ്ങളാരും മറക്കരുത്.”

അയാൾ കടുപ്പിച്ച് പറഞ്ഞ ശേഷം ഞങ്ങളെ കുറച്ച് നേരം തുറിച്ചുനോക്കി കൊണ്ട്‌ പിന്നെയും തുടർന്നു—,

“ഒഷേദ്രസിന്റെ രക്തത്തെ അങ്ങനെ നിസ്സാരമായി എല്ലാവർക്കും സ്വീകരിക്കാന്‍ കഴിയില്ല — വളരെ ശക്തരായ മാന്ത്രികരുടെ ശരീരത്തിന് മാത്രമേ ഒഷേദ്രസിന്റെ രക്തത്തെ താങ്ങാന്‍ കഴിയൂ — ഭൂരിഭാഗം യക്ഷ മനുഷ്യര്‍ക്ക് പോലും ഒഷേദ്രസിന്റെ രക്തത്തെ അവരുടെ ശരീരത്തിൽ സ്വീകരിക്കാനുള്ള ശക്തിയില്ല എന്നതാണ് സത്യം.

ഒഷേദ്രസിന്റെ രക്തത്തിന്റെ ശക്തിയെ ആ ശരീരത്തിനും ആത്മാവിനും താങ്ങാന്‍ കഴിഞ്ഞില്ലെങ്കിൽ ഒഷേദ്രസിന്റെ രക്തം സ്വീകരിച്ച അടുത്ത നിമിഷത്തില്‍ തന്നെ ആ ശരീരം എരിഞ്ഞ് ഭസ്മമായി തീരുകയും, പിന്നെ ആത്മാവ് നശിച്ചു പോകുകയും ചെയ്യും… അതുകൊണ്ട്‌ ഫ്രെൻ എത്ര ശക്തന്‍ ആണെന്ന് നിങ്ങള്‍ക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു.

അത് കാരണമാണ് ഒരു പരീക്ഷണത്തിന് മുതിരാതെ അവന്റെ ആത്മാവിനെ ആറ് ദേഹിബന്ദികൾ പ്രയോഗിച്ച് അവന്റെ ആത്മാവിനെയും ശക്തിയേയും ഞങ്ങൾ ബന്ധിച്ചത്.

 

Recent Stories

The Author

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ♥️♥️♥️🙏🙏

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto😉😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com