മാന്ത്രികലോകം 4 [Cyril] 2450

 

പിന്നേ എല്ലാവരെയും അത്ഭുതപ്പെടുത്തി ഇരുന്ന മറ്റൊരു കാര്യമാണ് ഞാനും ഫ്രേയും തമ്മിലുള്ള കൂട്ടുകെട്ട്. ഞങ്ങൾ എങ്ങനെയാണ് നല്ല കൂട്ടുകാരായി മാറിയത് എന്നൊന്നും എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല.

മറ്റുള്ള വിദ്യാര്‍ഥികള്‍ ഒരുമിച്ച് നടക്കുന്ന ഞങ്ങളെ ആദ്യം അദ്ഭുതത്തോടെയാണ് കണ്ടിരുന്നത്. പിന്നെപ്പിന്നെ അത് മാറി.

ഞാൻ, ഫ്രേയ, ദനീർ പിന്നെ ഹെമീറ ഇത്രയും പേരാണ് ഒറ്റക്കെട്ടായി നടക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി സിദ്ധാര്‍ത്ഥ് അവന്റെ രാവിലത്തെ കഠാര പരിശീലനത്തിന് വന്നിട്ടില്ല .

മുഖ്യ രാത്രികളിലും ദനീരും ഫ്രെന്നും പരിശീലനത്തിന്റെ പേരില്‍ യുദ്ധം ചെയ്തിരുന്ന ആ ചെറിയ തുറസ്സായ സ്ഥലത്ത് സുല്‍ത്താന്‍ ഇടക്കിടക്ക് പോയി മൂകമായി നിന്നുകൊണ്ട് എന്തെല്ലാമോ ആലോചിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പിന്നേ, എനിക്ക് ഒരു കാര്യത്തിനും ഒരു താല്‍പര്യവും ഇല്ലാതായി കഴിഞ്ഞിരിക്കുന്നു. ഫ്രെന്നിനെ കാണാത്ത ഓരോ നിമിഷവും എന്റെ ഉള്ളില്‍ അവനോടുള്ള സ്നേഹവും അവനെ വിചാരിച്ച് ഭയവും വര്‍ധിക്കുകയാണ്.

പലപ്പോഴും അവനെ ഞാൻ കുറ്റപ്പെടുത്തുകയും, തല്ലുകയും എല്ലാം ചെയ്തിട്ടുണ്ട് — കാരണം; മറ്റുള്ളവരോട് അവന്‍ അടുക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു.

പ്രത്യേകിച്ച് അവന്‍ പെൺകുട്ടികളോട് സംസാരിക്കുമ്പോള്‍ ആണ് എനിക്ക് അവനോടുള്ള ദേഷ്യം കൂടിയിരുന്നത്…,

എന്നെ മനസ്സിലാക്കാതെ… എന്നോട് ചിലവഴിക്കേണ്ട സമയവും, എനിക്ക് തരേണ്ട കരുതലും ശ്രദ്ധയും സ്നേഹവും എല്ലാം അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന എന്ന ദേഷ്യവും അസൂയയും കാരണമാണ് എപ്പോഴും ഞാൻ അവനോട് അങ്ങനെ പെരുമാറി ഇരുന്നതും….,

എന്നെ അവന്‍ ഒഴിവാക്കി വേറെ ആരെയെങ്കിലും അവന്റെ മനസില്‍ സ്ഥാപിക്കും എന്ന ഭയവും വേദനയും ആണ് എന്റെ ഉള്ളില്‍ അവനോടുള്ള ചെറിയ ദേഷ്യമായി എപ്പോഴോ മാറിയത്.

ചില സാഹചര്യങ്ങളിൽ അവനും എന്നോട് ഇഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്….. പക്ഷേ ചിലപ്പോഴെല്ലാം അവന്‍ എന്നെ വെറുമൊരു സുഹൃത്തായി കാണുന്നു എന്നും തോന്നിയിട്ടുണ്ട്….. അതുകൊണ്ട് അവന്റെ കാര്യത്തിൽ എനിക്ക് ഒന്നും തന്നെ ഉറപ്പിക്കാന്‍ കഴിയുന്നില്ല.

അവിടെ യക്ഷ ലോകത്ത് എന്താണ് അവന്റെ അവസ്ഥ എന്നറിയാന്‍ കഴിയാതെ എന്റെ മനസ്സ് നീറി ഉരുകുന്നത് പോലെ എപ്പോഴും അനുഭവപ്പെട്ടാറുണ്ട്..

യക്ഷ ലോകത്ത് വെച്ച് അവന്റെ ചുണ്ട് എന്റെ അധരത്തിന്റെ ഒരു വശത്ത് പതിഞ്ഞത് ഞാൻ ഓര്‍ത്തു നോക്കി. എന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി പിറന്നു എങ്കിലും അത് പെട്ടന്ന് അപ്രത്യക്ഷമായി.

ഞാൻ ഇവിടെ സ്വതന്ത്രമായി നടക്കുന്നു…. പക്ഷേ ഫ്രെൻ….!!!

എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി. കണ്ണുനീര്‍ എന്തെന്ന് അറിയാത്ത ഞാൻ ഈയിടെയായി അതിനെ ഞാൻ ഒരുപാട്‌ പൊഴിക്കുന്ന.

പെട്ടന്ന് ഒരു കൈ എന്റെ തോളില്‍ അമർന്നതും എന്റെ കണ്ണ് തുടയ്ക്കാൻ പോലും മിനക്കെടാതെ ഞാൻ നോക്കി.

ഫ്രേയ ആയിരുന്നു.

പിന്നേ ദനീരിന് മാത്രമാണ്‌ എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

അവന്‍ എപ്പോഴും എനിക്ക് പറഞ്ഞ്‌ മനസ്സിലാക്കി തരാൻ ശ്രമിച്ചിട്ടുണ്ട്….. ‘നിന്റെ സ്നേഹം നി അവനോട് പറഞ്ഞാൽ തീരാവുന്ന പ്രശ്നമെയുള്ളു’ എന്ന്. അവന്‍ പലവട്ടം എന്നോട് പറഞ്ഞതൊന്നും ഞാൻ ചെവിക്കൊണ്ടില്ല…..

അവന് എന്നെ ഇഷ്ടമാണെന്ന് പറയുന്നത് കേള്‍ക്കാന്‍ ആയിരുന്നു എനിക്ക് ഇഷ്ടം….

കാരണം, ഞാനായിട്ട് എന്റെ ഇഷ്ടം അവനോട് ആദ്യം പറഞ്ഞാൽ ഒരുപക്ഷേ എന്നെ വിഷമിപ്പിക്കരുത് എന്ന ഒറ്റ കാരണം കൊണ്ട്‌ മാത്രം അവനും എന്നെ ഇഷ്ടം എന്ന് പറഞ്ഞാലോ എന്ന ഭയം ആയിരുന്നു എനിക്ക്…..

അവന് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ മാത്രമേ അവന് ശെരിക്കും എന്നോട് സ്നേഹവും കരുതലും ഉണ്ടെന്ന് എന്റെ മനസ്സ് അംഗീകരിക്കു എന്ന വിചാരം ആയിരുന്നു എന്റെ ഉള്ളില്‍….. പക്ഷേ ഇപ്പോൾ അവന്‍ ഒറ്റക്ക് ആ തടവറയില്‍…..

എന്റെ കണ്ണ് പിന്നെയും നിറഞ്ഞു.

പലതവണ ഞങ്ങൾ നാലുപേരും രഹസ്യമായി യക്ഷ ലോകത്ത് പോകാൻ ഒരുങ്ങിയതാണ്…… പക്ഷേ അവിടെ പോയിട്ട് ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും…? യക്ഷ മനുഷ്യരുടെ ശക്തിക്ക് മുന്നില്‍ ഞങ്ങൾ ഒന്നുമല്ല എന്ന ചിന്തയാണ് ഞങ്ങളെ പിന്തിരിപ്പിച്ചത്….

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.