മാന്ത്രികലോകം 4 [Cyril] 2450

Views : 72465

“നിങ്ങള്‍ അവനെ എന്താണ് ചെയ്തത്…” സാഷ ആശങ്കയോടെ ചോദിച്ച.

“ആ വജ്രാക്ഷസർ എവിടെ നിന്നാണ് വന്നത്…?” നദേയ അവളുടെ സംശയവും ചോദിച്ചു.

ഉടനെ റാലേന്റെ മുഖത്ത് പെട്ടന്ന് കുറ്റബോധം പടർന്നു….

“ഞങ്ങൾ സഞ്ചരിച്ച വഴി ചെന്ന് അവസാനിച്ചത് അസാധാരണമായ നിരവധി അഗ്നിപര്‍വ്വതങ്ങൾ സ്ഥിതി ചെയ്യുന്നതിന്റെ അവിടെയാണ്. അതിന്റെ ചൂട് കാരണം ഞങ്ങൾക്ക് അതിന്റെ അടുത്ത് പോലും പോകാൻ കഴിഞ്ഞില്ല.

പക്ഷേ അതിൽ നിന്നെല്ലാം പൊട്ടി ഒലിച്ച് തളംകെട്ടി കിടന്നത് വെറും സാധാരണ അഗ്നിപര്‍വ്വതപ്രവാഹം ഒന്നുമല്ല….

അത് മാന്ത്രിക ദ്രാവക അഗ്നി ആയിരുന്നു — പക്ഷേ ഫ്രെൻ സൃഷ്ടിച്ചതിനേക്കാളും വളരെയേറെ ശക്തിയുള്ള ദ്രാവക അഗ്നി ആയിരുന്നു അത്. അതുകൊണ്ടാണ് ഞങ്ങൾക്ക് തിരിച്ച് വരേണ്ടി വന്നത്…. പക്ഷേ എന്താണ് അസാധാരണമായ ആ അഗ്നിപര്‍വ്വതങ്ങൾ….?”  ഞാനും എന്റെ സംശയം ചോദിച്ചു.

റാലേൻ ഗൌരവത്തോടെ ഞങ്ങളെ നോക്കി…

“ഇത് നിങ്ങളെ അറിയിക്കേണ്ട കാര്യമൊന്നും എനിക്കില്ല…. പക്ഷേ വജ്രാക്ഷസരെ എതിരേറ്റ് അതിജീവിച്ച നിങ്ങളോട് എനിക്ക് ബഹുമാനവും അഭിമാനവും ഉണ്ട്. അതുകൊണ്ട്‌ കുറച്ച് കാര്യങ്ങൾ എങ്കിലും അറിയാൻ നിങ്ങൾ അര്‍ഹരാണ്.…” റാലേൻ ഞങ്ങളെ അഭിമാനത്തോടെ നോക്കി.

എല്ലാ മുഖത്തും ചെറിയൊരു സന്തോഷം മിന്നിമറഞ്ഞു എങ്കിലും പിന്നെയും ഫ്രെന്നിന്റെ അവസ്ഥ ഞങ്ങളെ വേദനിപ്പിച്ചു.

“ആ രണ്ട് വജ്രാക്ഷസരും ഇവിടെ ഞങ്ങളുടെ തടവുകാര്‍ ആയിരുന്നു. അവരുടെ ആത്മാവിനെ ബന്ധിച്ചിരുന്ന ദേഹിബന്ദികളെ അകറ്റി മാന്ത്രിക തടവറയില്‍ നിന്നും അവരെ രക്ഷപ്പെടാന്‍ അനുവദിച്ചത് ഞങ്ങൾ തന്നെയാണ്….”

അയാളുടെ വെളിപ്പെടുത്തല്‍ കേട്ട് ഞങ്ങൾ എല്ലാവരും ഞെട്ടി മിഴിച്ച് നിന്നു.

“അവർ നിങ്ങളുടെ സംഘത്തെ തിരക്കി വരുമെന്നും എനിക്കറിയാമായിരുന്നു…. ഞങ്ങളുടെ ഉദ്ദേശവും അതുതന്നെ ആയിരുന്നു. പക്ഷെ അവർ നിങ്ങളെ ബന്ധനസ്ഥരാക്കിയാലും ഇവിടെ വച്ച് അവർ നിങ്ങളെ കൊല്ലില്ല എന്നും ഞങ്ങൾക്ക് അറിയാമായിരുന്നു…. എന്നാൽ അവർക്ക് വേറെ ലോകത്തുള്ള അവരുടെ താവളത്തില്‍ പോകാനുള്ള മാന്ത്രിക കവാടത്തെ ഞങ്ങളുടെ നിയന്ത്രണത്തിൽ ആക്കിയിരുന്നത് കാരണം അവര്‍ക്ക് ഈ ലോകത്ത് നിന്നും ഒരിക്കലും നിങ്ങളെയും കൊണ്ട് രക്ഷപ്പെടാൻ കഴിയില്ലായിരുന്നു….”

അയാൾ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരുടെ മുഖത്തും ദേഷ്യം ഇരച്ചുകയറി.

ഒഷേദ്രസിന്റെ രക്തം സ്വീകരിച്ച ആളെ തിരിച്ചറിയാൻ അയാൾ നടത്തിയ നീച നാടകം….!

“സുല്‍ത്താനും കൂട്ടരും സഞ്ചരിച്ചിരുന്ന വഴി ചെന്ന് അവസാനിച്ചത് അപായകരമായ ഇരുപത് അഗ്നിപര്‍വ്വതങ്ങളുടെ നടുക്കാണ്. അവർ അവിടെ കണ്ടത്  ‘ദ്രാവക അഗ്നിപുഴ’ യാണ്. അതിന്‌ മറ്റൊരു പേര് കൂടിയുണ്ട്…. ‘അഗ്നി കവാടം’. തല്‍ക്കാലം അതിനെ കുറിച്ച് നിങ്ങൾ ഇത്രമാത്രം അറിഞ്ഞാല്‍ മതി. പിന്നെ ഫ്രെ—”

 

Recent Stories

The Author

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ♥️♥️♥️🙏🙏

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto😉😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com