മാന്ത്രികലോകം 4 [Cyril] 2450

 

തിന്മകളെ കുറിച്ചുള്ള ശെരിയായ അറിവിനെ ഞങ്ങൾക്ക് പകർന്ന് തന്നിരുന്നെങ്കിൽ ആ കറുത്ത വാളിനെ ഞാൻ കണ്ട മാത്രയില്‍ അത് എന്താണെന്ന് ഞാൻ തിരിച്ചറിയുമായിരുന്നു — അപ്പോ പിന്നെ ഇങ്ങനെ ഒരു ദുര്‍വിധിയുടെ പിടിയില്‍ ഞാൻ അകപ്പെടുകയും ഇല്ലായിരുന്നു.

എന്റെ ഉള്ളില്‍ ഇരച്ചുകയറിയ കോപത്തെ ഇപ്പോൾ ഞാൻ നിയന്ത്രിക്കാൻ ശ്രമിച്ചില്ല…

എന്നാല്‍ എന്റെ കോപത്തേക്കാളും കൂടുതലായി മാന്ത്രിക തടവറ എനിക്ക് വേദനയെ പകര്‍ന്നു തരുന്നുണ്ടായിരുന്നു….,

പക്ഷേ എന്റെ വേദനയെ തുച്ഛമായി കരുതി കൊണ്ട് എന്റെ മനസില്‍ ക്രോധം നുരഞ്ഞു പൊങ്ങി എന്റെ സിരകളിലും ശിരസ്സിലും ബാധിച്ചു….. ആ ക്രോധം എന്റെ ശിരസ്സില്‍ നിന്നും ഒഴുകി എന്റെ ഹൃദയത്തിലെക്കും എത്തിപ്പെട്ടു.

എന്റെ തലക്കകത്ത് നിറഞ്ഞ ക്രോധം ഏതോ ശക്തിയെ പോലെ ഉരുണ്ട് കയറി ഒരു സമ്മര്‍ദ്ദത്തെ എന്റെ ശരീരമാകെ സൃഷ്ടിച്ചു….,

അത് എന്റെ ആത്മാവിനെ പോലും ബാധിച്ചതായി എനിക്ക് അനുഭവപ്പെട്ടു.

ഒരു വര്‍ഷം ഞാനീ തടവറയില്‍ മയങ്ങിയും, കടുത്ത വേദന അനുഭവിച്ചും, തടവറയുടെ ശക്തിക്ക് അടിപ്പെട്ടും ജീവിച്ച് കഴിഞ്ഞ് മതി…..,

എന്നെ രക്ഷിക്കാൻ ആരും വരില്ല — ആര്‍ക്കും അതിന്‌ കഴിയില്ല എന്നതായിരിക്കും സത്യം…. അതുകൊണ്ടാണല്ലോ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദനീരും സാഷയും പോലും എന്നെ രക്ഷിക്കാൻ വരാത്തത്.

അവർ എന്നെ മറക്കില്ല എന്ന് എനിക്കറിയാം…. അവര്‍ക്ക് കഴിയുമായിരുന്നെങ്കിൽ തീര്‍ച്ചയായും അവർ എന്നെ രക്ഷിക്കാൻ ശ്രമിക്കുമായിരുന്നു — അതോ എന്നെ രക്ഷിക്കാൻ ശ്രമിച്ചത് കാരണം അവരും എന്നെപോലെ വേറെ തടവില്‍ കഴിയുകയാണൊ…?

ആ ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തി ഒപ്പം ആ ചിന്ത എന്നെ കുപിതനാക്കുകയാണ് ചെയ്തത്.

ദേഷ്യം കാരണം എന്റെ രണ്ട് കണ്ണും ചുട്ട് പഴുക്കുന്നത് ഞാൻ അറിഞ്ഞു….. എന്റെ കണ്ണ് ചെറുതായി ഒന്ന് അനങ്ങി.

ഒരു ഉൾ ഞെട്ടലോടെ ഒരു നിമിഷം ഞാൻ ശ്വസിക്കാൻ പോലും മറന്നു.

ഒരു വര്‍ഷത്തിനു ശേഷം ഇപ്പോളാണ് എന്റെ കണ്ണിനെ ചെറുതായി എങ്കിലും ഒന്ന് ചലിപ്പിക്കാൻ കഴിഞ്ഞത്.

എന്റെ കണ്ണിനെ തുറക്കാന്‍ ഞാൻ ഒന്ന് ശ്രമിച്ചു….. ഉടനെ എന്റെ രണ്ടു കണ്ണിലും കഠിനമായ വേദന അനുഭവപ്പെട്ടു.

ഒപ്പം തടവറയുടെ ശക്തി എന്നെ നിയന്ത്രിക്കാൻ ശ്രമിച്ച് കൊണ്ട് എന്റെ ശരീരത്തിലും ആത്മാവിലും മനസ്സിലും വേദനയെ നിറച്ചു.

എന്റെ ഹൃദയവും തലയും പൊട്ടി പിളര്‍ന്നത് പോലത്തെ വേദനിച്ചു….. പക്ഷേ എപ്പോഴും സംഭവിക്കുന്നത് പോലെ ഇത്തവണ എന്റെ തലച്ചോറും ഹൃദയവും പൊട്ടി പിളര്‍ന്നില്ല.

എന്റെ വേദനയെ അടക്കി പിടിച്ചുകൊണ്ട് എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന സംഹാരിയെ ഞാൻ തിരഞ്ഞു — പക്ഷേ അതിനെ കാണാനും അനുഭവിച്ച് അറിയാനും എനിക്ക് കഴിഞ്ഞില്ല….,

എന്റെ ഈ പ്രതിരോധം മാന്ത്രിക തടവറയുടെ ശക്തിയെ ക്രാധിപ്പിച്ചത് പോലെ ആ ശക്തി എന്റെ ഹൃദയത്തിലും ഞരമ്പിലും തിളച്ചു മറിയുന്ന ദ്രാവകം സൃഷ്ടിച്ച് അതിന്റെ താപനിലയെ ഉയർത്തി കൊണ്ടിരുന്നു….,

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.