മാന്ത്രികലോകം 4 [Cyril] 2453

മാന്ത്രിക മുഖ്യൻ…..!! അത് എന്ത് ശക്തിയാണ് അയാൾ പ്രകടിപ്പിച്ചത്…? പ്രകാശത്താൽ ആയ ആ മനുഷ്യ രൂപമാണോ അയാളുടെ ശരിക്കുള്ള രൂപം…? എത്ര ശക്തനാണ് അയാൾ…?

എന്റെ ഉള്ളില്‍ ഉയർന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ വന്നപ്പോൾ ഒരു ദീര്‍ഘശ്വാസം ഉതിർത്തുകൊണ്ട് എല്ലാ മുഖങ്ങളിലും ഞാൻ സൂക്ഷിച്ച് നോക്കി…,

അവരും എന്നെപോലെ ചിന്തിച്ച് കാണും, കാരണം അവരുടെ മുഖത്തും നിസ്സഹായാവസ്ഥ പടരുന്നത് ഞാൻ കണ്ടു.

ഞങ്ങൾക്ക് അവനെ സഹായിക്കാനോ അവിടെ നിന്ന് അവനെ രക്ഷിക്കാനോ കഴിയില്ല എന്ന സത്യം ഞങ്ങൾക്ക് ബോധ്യമായി.
*************

 

ഫ്രൻഷെർ

 

എന്റെ ബോധം വീണ്ടു കിട്ടിയപ്പോള്‍ അസഹനീയമായ വേദനയാണ് എന്നെ എതിരേറ്റത്.

നിരപ്പായ നല്ല ഉറപ്പുള്ള ഒരു കല്ലിലൊ കട്ടിലിലൊ ഞാൻ കിടക്കുകയാണെന്ന് മനസ്സിലായി.

തല പൊട്ടി പിളര്‍ന്നത് പോലത്തെ വേദന….. എന്റെ ശരീരത്തില്‍ ഉള്ള സകല നാഡികളേയും സന്ധികളേയും ഛേദിച്ച് കളഞ്ഞത് പോലെ അനുഭവപ്പെട്ടു. എന്റെ ശരീരത്തിൽ ഒരു വിരൽ തുമ്പിനെ പോലും എനിക്ക് അനക്കാൻ കഴിഞ്ഞില്ല — എന്തോ ഒരു ഘോര ശക്തി എന്റെ ദേഹവും ആത്മാവിനെയും വരിഞ്ഞ് മുറുക്കി എന്നെ അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയില്‍ ബന്ധിച്ചിരുന്നത് ഞാൻ അറിഞ്ഞു.

എന്റെ ഉള്ളില്‍ എന്ത് ശക്തിയാണ് ഉള്ളതെന്ന് എനിക്ക് അറിയില്ലായിരുന്നു…. പക്ഷേ എന്റെ ഉള്ളില്‍ എന്റേതായ എന്തെല്ലാമോ ശക്തികള്‍ ഉണ്ടായിരുന്നു എന്ന് മാത്രമേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുള്ളു…..

ഇപ്പോൾ അതിനെ ഞാൻ എന്നിലേക്ക് ആവാഹിക്കാൻ ശ്രമിച്ചപ്പോള്‍ തലയിലും ഹൃദയത്തിലും കഠിനമായ വേദന മാത്രമാണ് അനുഭവപ്പെട്ടത്.

എന്റെ മാന്ത്രിക ശക്തികള്‍ എല്ലാം എവിടെയോ പോയി മറഞ്ഞിരിക്കുന്നു — അതോ എല്ലാം എനിക്ക് നഷ്ട്ടപ്പെട്ടോ..?

എന്താണ് എനിക്ക് സംഭവിച്ചത്…? എനിക്ക് ഒന്നും മനസ്സിലായില്ല.

വജ്രാക്ഷസരെ കൊന്നതിനു ശേഷം എന്റെ ബോധം നഷ്ടമായതിൽ പിന്നെ ഇപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.

ഞാൻ ഇപ്പോൾ എവിടെയാണ്..? ശിബിരത്തിൽ എന്റെ മുറിയില്‍ ആണോ…? പക്ഷേ എന്റെ കട്ടിലിനു ഇത്ര കാഠിന്യം ഇല്ലായിരുന്നു…!

എന്റെ രണ്ട് കണ്ണും തുറക്കാന്‍ ഞാൻ ശ്രമിച്ചു — പക്ഷേ എന്റെ കൺപോളകളെ ആരോ തുന്നി കെട്ടി വെച്ചിരുന്നത് പോലെ വേദനിച്ചു…… മിഴികളെ തുറക്കാനും കഴിഞ്ഞില്ല. എന്റെ ശ്വാസത്തെ പോലും ശ്രമം കൂടാതെ ഉള്ളിലേക്ക് വലിച്ച് എടുക്കാന്‍ കഴിയുന്നില്ല എന്ന അവസ്ഥ ആയിരുന്നു.

‘എന്താണ് എനിക്ക് സംഭവിച്ചത്…’ ഘാതകവാളിനോട് ഞാൻ ചോദിച്ചു.

മറുപടി ഇല്ല. എന്റെ ഉള്ളില്‍ അതിന്റെ സാന്നിധ്യം ഉള്ളതായി പോലും അറിയാൻ കഴിയുന്നില്ല — ക്ഷണകാന്തി പക്ഷിയുടെ സാന്നിധ്യം പോലും എന്റെ ആത്മാവില്‍ നിന്നും മറഞ്ഞിരിക്കുന്ന.

‘എന്താണ് സംഭവിച്ചത്….?’

വല്ലാത്ത ഒരു ഭയത്തോടെ ഞാൻ എന്റെ മനസില്‍ ചോദിച്ചു.

 

117 Comments

  1. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.