മാന്ത്രികലോകം 4 [Cyril] 2452

നിങ്ങൾ ഓരോരുത്തര്‍ക്കും ഇഷ്ട്ടപ്പെട്ട ഉയർന്ന തരത്തിലുള്ള ഏതെങ്കിലും ഒരു മാന്ത്രിക ആയുധത്തെ സൃഷ്ടിക്കാന്‍ യക്ഷമന്ത്രി ലാവേഷ് നിങ്ങളെ സഹായിക്കും.”

അയാളുടെ അവസാനത്തെ വാചകം കേട്ട് ഞങ്ങൾ എല്ലാവരും ഒരുപോലെ ഞെട്ടി. അപ്പോ ലാവേഷും യക്ഷ മനുഷ്യനാണ്…!

ഇനിയിപ്പോ എല്ലാ അധ്യാപകരും യക്ഷ മനുഷ്യർ എന്ന് അയാൾ പ്രഖ്യാപിക്കുമോ…?

പക്ഷേ അങ്ങനെ സംഭവിച്ചില്ല.

അയാൾ ഞങ്ങളുടെ ഞെട്ടല്‍ വകവെക്കാതെ തുടർന്നു —,

“ഫ്രെന്നിനെ നിങ്ങൾ മറന്ന് കളയുക. അവന് അവന്റെ തടവറ വിട്ട് ഇനി ഒരിക്കലും പുറത്ത്‌ വരാൻ കഴിയില്ല. ഇന്നു മുതൽ ആ തടവറയാണ് അവന്റെ വസതി. അനങ്ങാൻ പോലും കഴിയാതെ അവന്‍ അവിടെ കഴിയും. മാന്ത്രിക തടവറയില്‍ അവന് വിശപ്പ് പോലും ഉണ്ടാവില്ല…”

“ഫ്രെൻ ഇല്ലാതെ ഞാൻ തിരിച്ച് പോകില്ല—”

ദനീർ ദേഷ്യത്തോടെ പല്ലിറുമി കൊണ്ട്‌ പറഞ്ഞു

ബാക്കിയുള്ള ഞങ്ങളും ദനീരിന്റെ അതേ വാചകം ഉറക്കെ ദേഷ്യത്തില്‍ പറഞ്ഞു തീരും മുന്നേ….,

“മതി….!!!!”

മാന്ത്രിക മുഖ്യന് കോപത്തോടെ അലറി.

പെട്ടന്ന് അയാളുടെ രൂപം ഒന്ന് മങ്ങി… അഗ്നി കുഴമ്പ് പോലെ അയാളുടെ കണ്ണുകൾ ജ്വലിച്ചു….. എന്നിട്ട് ഇത്രയും കാലം ഞങ്ങൾ കണ്ട മാന്ത്രിക മുഖ്യന്റെ രൂപം അലിഞ്ഞ് അയാൾ പ്രകാശം കൊണ്ടുള്ള ഒരു രൂപമായി മാറി തീര്‍ന്നു.

ഉടനെ ആ രൂപത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ആ മുറിയാകെ ഒന്ന് വ്യാപിച്ച ശേഷം പെട്ടന്ന് അപ്രത്യക്ഷമായി, അതെ സമയത്ത് തന്നെ ആ പ്രകാശ രൂപം പിന്നെയും മാന്ത്രിക മുഖ്യന്റെ ആ പഴയ രൂപത്തെ സ്വീകരിക്കുകയും ചെയ്തു.

ആ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം കാരണം ആ പ്രകാശം വലയം ചെയ്തിരുന്ന മാന്ത്രിക മുഖ്യന്റെ രൂപത്തെ എനിക്ക് കാണാനോ അത് ഏതു തരത്തിലുള്ള രൂപം എന്ന് മനസ്സിലാക്കാനും കഴിഞ്ഞില്ല.

അയാളുടെ ആ പ്രകാശം എല്ലായിടത്തും വ്യാപിച്ച് ഞങ്ങളുടെ ദേഹത്ത് കുറച്ച് മുമ്പ് പതിച്ചപ്പോൾ ….. ആ പ്രകാശം ഞങ്ങൾ വിദ്യാർത്ഥികളുടെയും അതുപോലെ യക്ഷ മനുഷ്യരുടെയും മാന്ത്രിക ശക്തിയെ വന്‍തോതില്‍ വലിച്ചുകുടിക്കുകയാണ് ചെയ്തത്.

എന്റെ ശരീരത്തിന്റെ അകത്തും പുറത്തും എല്ലാം അസഹനീയമായ വേദന അനുഭവപ്പെട്ടു….. ഉടനെ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ചാടി, എന്റെ കാഴ്ചയും ഒന്ന് മങ്ങി… ശ്വസിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു…..,

അത്രയും ആയപ്പോൾ നിൽക്കാൻ പോലും കഴിയാതെ ഞങ്ങൾ വിദ്യാര്‍ത്ഥികളും യക്ഷ മനുഷ്യരും ഒരുപോലെ നിലത്തേക്ക് കാല്‍ മുട്ടും കൈപ്പത്തിയും കുത്തി വീണു. ദനീരിന്റെ അവസ്ഥ പോലും മറിച്ചായിരുന്നില്ല.

ഞങ്ങളുടെ കൺ ചിമ്മി തുറക്കുന്ന നേരം കൊണ്ടാണ് ഇതെല്ലാം സംഭവിച്ച് കഴിഞ്ഞിരുന്നത്.

ഞാൻ നടുങ്ങി വിറച്ചു. എല്ലാവരുടെയും അവസ്ഥ അതുതന്നെ ആയിരുന്നു.

“എന്റെ ക്ഷമയെ ഇനിയും നിങ്ങൾ പരീക്ഷിക്കരുത്….” മാന്ത്രിക മുഖ്യൻ അയാളുടെ ശ്വാസം ആഞ്ഞ് വലിച്ച് അയാളുടെ കോപത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ അയാളുടെ പല്ലുകള്‍ക്ക് ഇടയിലൂടെ വാക്കുകള്‍ ഉതിർത്തു.

പക്ഷേ പെട്ടന്ന് അയാളുടെ ദിവ്യ ദൃഷ്ടിയില്‍ എന്തോ തെളിഞ്ഞത് പോലെ അയാൾ ഞെട്ടി വിറച്ചു.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.