മാന്ത്രികലോകം 4 [Cyril] 2452

 

പിന്നേ ക്ഷണകാന്തി പക്ഷിയെ കുറിച്ച് നിങ്ങള്‍ക്ക്‌ അറിയില്ല.…. നിങ്ങളുടെ പഠനം പൂര്‍ത്തിയായാല്‍ മാത്രമേ പല രഹസ്യങ്ങളും അറിയാനുള്ള യോഗ്യത നിങ്ങൾ നേടുകയുള്ളു…. അതുകൊണ്ട്‌ ക്ഷണകാന്തി പക്ഷി ഏതു തരത്തിലുള്ള വ്യക്തിയുടെ ആത്മാവിനോടാണ് ബന്ധനം സൃഷ്ടിക്കുന്നത് എന്ന കാര്യം ഇപ്പോൾ എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല….

അതുപോലെ നിങ്ങൾ ഫ്രെന്നിന്റെ കൈയിൽ കണ്ടത് സാധാരണ വാള്‍ അല്ല. ഒഷേദ്രസിന്റെ ശക്തിക്ക് പോലും ആ വാളിനെ നശിപ്പിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കുക….

പിന്നെ ആ വാള്‍ ഒരിക്കലും ദുഷ്ട ശക്തികളുടെ കൈയിൽ അതിന്റെ ഉടമസ്ഥത സ്ഥാപിക്കാൻ അനുവദിക്കില്ല — ആ ഒറ്റ കാരണം കൊണ്ട് മാത്രമാണ് ഇപ്പോഴും ഫ്രെന്നിനെ ഞങ്ങൾ ജീവനോടെ വിട്ടു വെച്ചത്.

എല്ലാ ലോകങ്ങളെയും സംരക്ഷിക്കേണ്ട ചുമതല ഞങ്ങള്‍ക്കും, പഠനം കഴിഞ്ഞാൽ അതുപോലെ നിങ്ങള്‍ക്കും ഉണ്ട് എന്നത് മറക്കരുത്. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ‘വഴിതെറ്റിയ’ ഒരു സുഹൃത്തിനെ കുറിച്ചല്ല ചിന്തിക്കേണ്ടത് — മറിച്ച് എല്ലാ ലോകങ്ങളുടെയും നന്മയ്ക്കും നിലനില്‍പിനും വേണ്ടിയാണ് നിങ്ങൾ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടത്.

അതുകൂടാതെ ഒഷേദ്രസ് എപ്പോൾ വേണമെങ്കിലും ഉണരും എന്ന സൂചന ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.

അതുകൊണ്ട്‌ ഒഷേദ്രസിന്റെ രക്തം സ്വീകരിച്ച് ആ ദൈവത്തിന്റെ അടിമയായി എപ്പോൾ വേണമെങ്കിലും ഫ്രെൻ മാറും എന്ന ആപത്ത് ഉള്ളതുകൊണ്ട് നിങ്ങളുടെ സുഹൃത്തിന്‌ ഈ ഗതി അല്ലാതെ മറ്റൊരു പോംവഴിയും ഞാൻ കാണുന്നില്ല. ആ വാളിന്റെ ഉടമസ്ഥത സ്ഥാപിച്ച ഫ്രെന്നിനെ ഒഷേദ്രസ് നിയന്ത്രിച്ചാൽ ഉണ്ടാകുന്ന അനന്തരഫലങ്ങള്‍ എന്തായിരിക്കും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാൻ പോലും കഴിയില്ല, കുട്ടികളെ…!!

ഇപ്പോൾ നിങ്ങൾ ഇത്രയും അറിഞ്ഞാല്‍ മതി.

നിങ്ങള്‍ എല്ലാവരെയും ഞാൻ ശിബിരത്തിൽ ഉടന്‍തന്നെ എത്തിക്കാം. പക്ഷേ ഒരിക്കലും നിങ്ങൾ യക്ഷ ലോകത്ത് തിരിച്ച് വന്ന് അവനെ രക്ഷിക്കാൻ ശ്രമിക്കരുത് — അത് നിങ്ങള്‍ക്ക് കഴിയുകയുമില്ല എന്ന് മനസ്സിലാക്കുക.

നിങ്ങൾ അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയാല്‍ എനിക്കും അതിന്‌ തക്കതായ നടപടി മാര്‍ഗങ്ങളെ സ്വീകരിക്കേണ്ട ഗതി വരും….. കൂടാതെ അവനെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കും അവന്റെ അതേ അവസ്ഥ ആയിരിക്കും എന്ന് ഞാൻ ഉറപ്പ് നല്‍കുന്നു.”

ഞങ്ങൾ പിന്നെയും അയാളെ തുറിച്ച് നോക്കി.

“പിന്നേ, പ്രധാനമായി…. ഇവിടെ സംഭവിച്ചത് ഒന്നുംതന്നെ ഒരിക്കലും നിങ്ങൾ മറ്റുള്ള വിദ്യാര്‍ത്ഥികളോട് പങ്ക്‌ വെക്കരുത്.

ഇപ്പോൾ ഇത്രയും മാത്രമാണ് എനിക്ക് പറയാനുള്ളത്. ഇനി അതിനെക്കുറിച്ചുള്ള ചർച്ച ഇവിടെയും ശിബിരത്തിലും പാടില്ല…,

അവസാനമായി നല്ല കാര്യങ്ങളിലേക്ക് കടക്കാം…, നിങ്ങൾ എല്ലാവരും ഒരുപോലെ വജ്രാക്ഷസരെ എതിർത്ത് നിങ്ങളുടെ യോഗ്യത തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. ഈ മത്സരവും ഇവിടെ അവസാനിച്ച് കഴിഞ്ഞു.

ഈ മത്സരത്തില്‍ നിങ്ങൾ എല്ലാവരും വിജയികളാണ്. അതുകൊണ്ട്‌ വെറും ഒരു കിരീടത്തെ നിങ്ങൾ എല്ലാവർക്കുമായി സമ്മാനിക്കുന്നത് ഉചിതം അല്ലാത്ത കാരണത്താൽ….,

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.