മാന്ത്രികലോകം 4 [Cyril] 2452

 

ഞാൻ പേടിയോടെ ആ അഗ്നികവാടത്തെ നോക്കി.

“അതുകൊണ്ട്‌ ഞങ്ങള്‍ക്കൊപ്പം നി തിരിച്ച് വരുന്നതാണ് നല്ലത്…. ഓരോ തവണയും നി എന്തെങ്കിലും നശിപ്പിച്ച് കൊണ്ടിരിക്കുന്ന, ഫ്രെൻ…. നി എല്ലാവർക്കും ആപത്താണ്.” റാലേൻ ദേഷ്യത്തില്‍ പറഞ്ഞു.

അത് കേട്ടതും എന്റെ കോപം എന്റെ തലയില്‍ ഇരച്ചുകയറി….. വെറുപ്പോടെ ഞാൻ മാന്ത്രിക മുഖ്യന്റെ നേര്‍ക്ക് എന്റെ കൈ ഞാൻ നീട്ടി പിടിച്ചു.

എന്റെ കൈയിൽ ശക്തി ഇരച്ചുകയറി. ഒരു തുള്ളി സ്വര്‍ണ്ണ നിറത്തിലുള്ള ദ്രാവക അഗ്നി എന്റെ വിരലില്‍ പ്രത്യക്ഷപെട്ടു…

ഉടനെ എല്ലാ യക്ഷ മനുഷ്യരും പല ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് പേടിയോടെ നാലഞ്ച്‌ അടി പിന്നില്‍ വെച്ചു.

എന്നാൽ മാന്ത്രിക മുഖ്യൻ അവിടെതന്നെ അനങ്ങാതെ നിന്നു. അയാളുടെ മുഖത്ത് ചെറിയ ഒരു ഭയം ഒന്ന് മിന്നിമറഞ്ഞു എങ്കിലും ഒരു കൂസലുമില്ലാതെ അയാൾ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു —,

“ദേഷ്യം വരുമ്പോൾ നി എല്ലാവരെയും നശിപ്പിക്കും എന്ന് ഇനിയും നിനക്ക് തെളിവ് വേണോ…?”

ഉടനെ ഒരു ഞെട്ടലോടെ എന്റെ കൈ ഞാൻ താഴ്ത്തി കൊണ്ട്‌ ആകാശത്ത് നോക്കി ഉറക്കെ അലറി.

എന്റെ നിയന്ത്രണം വിട്ട് എന്റെ വിരലില്‍ ഉണ്ടായിരുന്ന ആ ഒരു തുള്ളി ദ്രാവക അഗ്നി എന്റെ കാലില്‍ വീണു…

പക്ഷേ വെറും വെള്ളം എന്ന പോലെ ആ ദ്രാവക അഗ്നി തുള്ളി പതിയെ എന്റെ കാലിലൂടെ ഊർന്ന് നിലത്ത് വീണു…. ഉടനെ കല്ല് പോലെ ഉറച്ച തറയെ പോലും തുളച്ചു കൊണ്ട് ആ തുള്ളി ഭൂമിയുടെ അടിത്തട്ട് ലക്ഷ്യമാക്കി പോയത് പോലെ അപ്രത്യക്ഷമായി.

യക്ഷ മനുഷ്യർ ചെറിയ ഭയത്തോടെയാണ് അതിനെ നോക്കി മിഴിച്ചു നിന്നത്.

‘ഇതില്‍ ഞാൻ ചാടിയാല്‍ എനിക്ക് എന്ത് സംഭവിക്കും..? പാതാള ലോകത്ത് എത്തിയാല്‍ റീനസ് എന്നെ കൊല്ലാൻ ശ്രമിക്കുമോ..?’ ഘാതകവാളിനോട് ഞാൻ ഭീതിയോടെ ചോദിച്ചു.

‘പാതാള ലോകത്ത് എത്തി ചേരും മുന്നേ ദ്രാവക അഗ്നി നിന്നെ കരിച്ചു കൊല്ലും എന്നാണ് എനിക്ക് തോന്നുന്നത്….’ ഘാതകവാൾ മറുപടി നല്‍കി.

“ഞങ്ങള്‍ക്കൊപ്പം തിരിച്ച് വരിക അല്ലാതെ നിനക്ക് വേറെ മാര്‍ഗം ഇല്ല, ഫ്രെൻ…”

മാന്ത്രിക മുഖ്യൻ അങ്ങനെ പറഞ്ഞ്‌ കഴിഞ്ഞതും അയാളുടെ കൈയിൽ ഒരു ചുവന്ന ഗോളം പ്രത്യക്ഷപ്പെട്ടു.

മറ്റുള്ള നൂറില്‍പ്പരം യക്ഷ മനുഷ്യരുടെ കൈയിലും ദേഹി ബന്ദികൾ പ്രത്യക്ഷപ്പെട്ടു.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.