പെട്ടന്ന് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് എന്റെ ഉള്ളിലുള്ള ശക്തിയെ എന്റെ കൈയിൽ ഞാൻ ആവാഹിച്ചു….. ശേഷം എന്റെ മുന്നില്‍ കിടക്കുന്ന ആ ഉണക്ക മരങ്ങൾക്ക് നേരെ എന്റെ കൈ ഞാൻ ദേഷ്യത്തില്‍ നീട്ടി.
കൊഴുത്ത ദ്രാവക അഗ്നി എന്റെ കൈയിൽ നിന്നും ചീറിപ്പാഞ്ഞു പോയി ആ നാല് ഉണക്ക മരങ്ങളിലും പതിച്ചു….,
അത് കണ്ടിട്ട് മാന്ത്രിക മുഖ്യന്റെ കണ്ണുകൾ അത്ഭുതവും ഭയവും കാരണം വിടര്‍ന്നു വലുതായി.
ദ്രാവക അഗ്നി ഒരു കാട്ടുതീ പോലെ ആ ഉണക്ക മരങ്ങളിൽ മാത്രമല്ല… അവിടെയുള്ള എല്ലാത്തിലും പടര്‍ന്ന് പിടിച്ച് കൊണ്ട് ആളികത്തി. എന്നിട്ട് അത് കാടാകെ പടരാന്‍ തുടങ്ങി.
“എന്താണ് നി ചെയ്തത് ഫ്രെൻ…?”
മാന്ത്രിക മുഖ്യൻ കോപത്തോടെ അലറി.
എന്നിട്ട് അയാൾ യക്ഷ മനുഷ്യരെ നോക്കി നേരത്തെതിനേക്കാൾ ഉറക്കെ അലറി വിളിച്ചു —,
“എല്ലാവരും…! വേഗം ആ ദ്രാവക അഗ്നിയെ നിയന്ത്രണത്തിൽ കൊണ്ടുവരാന്‍ ശ്രമിക്കൂ…. അല്ലെങ്കിൽ ഈ കാട് മുഴുവനും നശിക്കും…..”
ഇതൊന്നും കേള്‍ക്കാന്‍ ഞാൻ നിന്നില്ല….
ഞാൻ പിന്നെയും ഓടി….! അഗ്നിപര്‍വ്വതങ്ങളുടെ നേര്‍ക്ക്…,
അതിനെ മറികടക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടാകും…. അത് കണ്ടുപിടിക്കാന്‍ എനിക്ക് സമയം വേണം…, അതുകൊണ്ടാണ് അവരെ എന്നില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആ അഗ്നിയെ ഞാൻ സൃഷ്ടിച്ചത്…..
കാട് മുഴുവനായി നശിച്ചു പോകരുത് എന്ന് ആരോടെന്നില്ലാതെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാൻ എന്റെ ഓട്ടത്തിന് വേഗത കൂട്ടി.
ഓരോ ചുവട് നീട്ടി ഓടുമ്പോളും അന്തരീക്ഷത്തില്‍ ഉഷ്ണം കൂടി കൊണ്ടെ പോയി….
അവസാനം ഞാൻ അഗ്നിപര്‍വ്വതങ്ങൾക്ക് അഞ്ഞൂറ് അടി അകലത്തിൽ വന്നതും…..
മുന്നില്‍ കുളം പോലെ തളംകെട്ടി കിടക്കുന്ന അഗ്നി കുഴമ്പ് കാരണം ഞാൻ നിന്നു.
അതിനെ കണ്ടിട്ട് സാധാരണ പര്‍വ്വതാഗ്നിപ്രവാഹം എന്ന് തോന്നിയില്ല.
‘നി സൃഷ്ടിച്ചത് പോലത്തെ, എന്നാല്‍ അതിനേക്കാള്‍ ആയിരം ഇരട്ടി ശക്തിയുള്ള മാന്ത്രിക ദ്രാവക അഗ്നി ആണ് നിന്റെ മുന്നില്‍.
കുറച്ച് കാടിനെ നശിപ്പിക്കണം എന്ന ചിന്തയോടെ നി നിന്റെ ദ്രാവക അഗ്നിയെ സൃഷ്ടിച്ചത് കൊണ്ട് മാത്രമാണ് നിന്റെ അഗ്നി അവിടെ നാശം വിതയ്ക്കുന്നത്…. പക്ഷേ ഇവിടെ ആ അഗ്നിപര്‍വ്വതങ്ങൾക്ക് ആ ഉദേശം ഇല്ലാത്തത് കൊണ്ട് ഈ ദ്രാവക അഗ്നി സ്വയം ഒന്നും നശിപ്പിക്കുന്നില്ല…’
ഞാൻ ചോദിക്കാതെ തന്നെ ഘാതകവാൾ എന്റെ സംശയത്തിന് ഉത്തരം പറഞ്ഞു.
“ഇനിയും നിനക്ക് രക്ഷപ്പെടാന്‍ കഴിയും എന്നാണോ നി കരുതുന്നത്, ഫ്രെൻ..?”
പിന്നില്‍ നിന്നുള്ള ശബ്ദം കേട്ട് ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു നോക്കി.
മാന്ത്രിക മുഖ്യനും വേറെ ഏഴു പേരും എന്നില്‍ നിന്നും നൂറ് അടി അകലം പാലിച്ച് നില്‍ക്കുന്നത് ഞാൻ കണ്ടു.
മറ്റുള്ളവർ ഇപ്പോഴും കാട്ടില്‍ പടരുന്ന ദ്രാവക അഗ്നിയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്.
ഭീതിയോടെ ഞാൻ ചുറ്റും നോക്കി…. ഞാൻ കരുതിയത് പോലെ അഗ്നിപര്‍വ്വതം കടക്കാനുള്ള ഒരു മാര്‍ഗവും എനിക്ക് കാണാൻ കഴിഞ്ഞില്ല.
ഇപ്പോൾ ഞാൻ ശെരിക്കും അവരുടെ പിടിയില്‍ വീണിരിക്കുന്നു.
ദേഷ്യം നിരാശയും ഭയവും എന്റെ ഉള്ളില്‍ നിറഞ്ഞു.
ആ കുളം പോലെ കെട്ടിക്കിടന്ന് തിളച്ചു മറിയുന്നു ആ കൊഴുത്ത ദ്രാവക അഗ്നിയില്‍ ഞാൻ നിസ്സഹായതയോടെ നോക്കി.
“പാതാള ലോകത്ത് കടക്കാനുള്ള അഗ്നികവാടം ആണ് ആ കാണുന്ന അഗ്നി പുഴ. പക്ഷേ അഹങ്കാരവും വിവരദോഷവും കാരണം ആയിരക്കണക്കിന് ശക്തരായ യക്ഷ മനുഷ്യർ പാതാള ലോകത്ത് എത്തിപ്പെടാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അതിൽ ചാടി കരിഞ്ഞ് ചാവുകയാണ് ചെയ്തത്. ആത്മാവ് പൊലിഞ്ഞു പോകുന്നത് എനിക്ക് അറിയാൻ കഴിഞ്ഞത് കൊണ്ടാണ് അവർ മരിച്ചു എന്ന് ഞാൻ ഇത്ര തറപ്പിച്ച് പറയുന്നത് എന്ന് മനസ്സിലാക്കുക.”
മാന്ത്രിക മുഖ്യൻ എന്നോട് പറഞ്ഞു.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??