“പിന്നെയും ദേഹിബന്ദികൾ…!!”
ഞാൻ ദേഷ്യത്തില്‍ അലറി.
എന്നിട്ട് എനിക്ക് മുന്നില്‍ ആരുടെ തടസ്സവും ഇല്ലാതിരുന്ന ആ ഒരേയൊരു പാതയിലൂടെ ഞാൻ അതിവേഗത്തില്‍ ഓടി.
എന്റെ പിറകില്‍ നിന്നും നൂറില്‍പരം യക്ഷ മനുഷ്യർ ഓടുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.
എന്നെക്കാളും വേഗത്തിൽ അവര്‍ക്ക് ഓടാന്‍ കഴിയുന്നത് കൊണ്ട് എപ്പോൾ വേണമെങ്കിലും ഞാൻ അവരുടെ പിടിയില്‍ ആകുമെന്ന് ഭയന്നു.
അതുകൊണ്ട് പാത വിട്ട് ഞാൻ ഞെരുങ്ങി വളര്‍ന്ന ചെടികളും മരത്തിനും ഇടയിലൂടെ എല്ലാം ഞാൻ ഓടി.
പക്ഷേ അതുകാരണം എന്റെ വേഗത കുറഞ്ഞു…. എന്റെ ഭാഗ്യത്തിന് എന്നെ തുരത്തി വന്നവരുടെ വേഗതയും കുറഞ്ഞത് ഞാൻ അറിഞ്ഞു.
ഓടുന്നതിനിടെ ഞാൻ തിരിഞ്ഞ് നോക്കി. ഞെരുക്കം ഉള്ള കാട് ആയതിനാൽ ആരെയും എനിക്ക് പിന്നില്‍ കാണാന്‍ കഴിഞ്ഞില്ല…. പക്ഷേ അങ്ങിങ്ങായി യക്ഷ മനുഷ്യർ ചവിട്ടിയ ഉണക്ക ഇലകളും ചില്ലകളും ഞെരിഞ്ഞും പൊടിഞ്ഞും ശബ്ദം ഉണ്ടാക്കുന്നത് എനിക്ക് കേള്‍ക്കാനായി.
എന്നാൽ കഴിയുന്ന വിധത്തില്‍ ഞാൻ ചില്ലകളെയും ഉണക്ക ഇലകളേയും എല്ലാം ഒഴിവാക്കാൻ ശ്രമിച്ചു…. പക്ഷേ ചില സാഹചര്യത്തിൽ അതെനിക്ക് കഴിഞ്ഞില്ല.
ഞാൻ കിതപ്പ് അടക്കി കൊണ്ടു കഴിയുന്നത്ര വേഗത്തിൽ ഓടി.
അവരുടെ പിടിയില്‍ അകപ്പെട്ടാൽ എല്ലാം തീരും.
ഓരോ വലിയ മരങ്ങളുടെ മറ പറ്റി ഞാൻ വേഗത്തില്‍ നീങ്ങി…. ചില ഇടുങ്ങിയ വിടവുകളിലൂടെ ഞാൻ നുഴഞ്ഞ് കടന്നു…. മുൾ പടർപ്പകളെ വകത്ത് മാറ്റി കൊണ്ടും ഞാൻ നീങ്ങി.
ഒന്നര മണിക്കൂറോളം ഇതുപോലെ ഞാൻ തുടർന്നു.
അപ്പോഴേക്കും വനത്തിന്റെ ഞെരുക്കം കുറയാന്‍ തുടങ്ങിയിരുന്നു…
അതുകൊണ്ട് ഞാൻ വേഗത കൂട്ടി ഓടി.
മരങ്ങളുടെ എണ്ണം കുറഞ്ഞ് കൊണ്ടെ പോയി…. പിന്നെ മുപ്പതും നാല്‍പ്പതു അടി ഇടവിട്ട് മാത്രം ഓരോ മരങ്ങൾ നില്‍ക്കുന്നത് കണ്ടിട്ട് ഞാൻ സ്വയം പഴിച്ചു.
കുറച്ച് നേരം കൂടി ഞാൻ ഓടി….. പക്ഷേ പെട്ടന്ന് തന്നെ എന്റെ വേഗത ഞാൻ കുറച്ചു.
ഞാൻ അവരുടെ പിടിയില്‍ പെടും എന്ന് എനിക്ക് മനസ്സിലായി….
പെട്ടന്ന് എന്റെ പിന്നില്‍ നിന്നും നൂറില്‍ കൂടുതൽ ആളുകളുടെ കാൽ പെരുമറ്റം എന്റെ കാതില്‍ തുളച്ച് കയറി.
അപ്പോഴാണ് കുറച്ച് മുന്നില്‍ ഒരു നാലഞ്ച് ഉണക്ക മരങ്ങൾ വീണു കിടക്കുന്നത് എന്റെ ദൃഷ്ടിയില്‍ പെട്ടത്.
ഞാൻ സര്‍വ്വ ശക്തിയും സംഭരിച്ച് കൊണ്ട് വേഗത്തിൽ ഓടി ആ വീണു കിടക്കുന്ന മരങ്ങള്‍ക്ക് മുന്നില്‍ എത്തിപ്പെട്ടതും ഓട്ടം മതിയാക്കി.
എന്നിട്ട് കിതച്ചു കൊണ്ട് ഞാൻ തിരിഞ്ഞ് നിന്നു.
പെട്ടന്ന് എന്റെ പിന്നില്‍ വരുന്നവരും ആ ഉണക്ക മരങ്ങളുടെ മറുവശത്ത് നിന്നിട്ട് വിജയ ഭാവത്തില്‍ എന്നെ നോക്കി.
“നിനക്ക് രക്ഷപ്പെടാൻ കഴിയില്ല ഫ്രെൻ…” മാന്ത്രിക മുഖ്യന് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
ഞാൻ എന്റെ തല തിരിച്ച് പിന്നില്‍ ദേഷ്യത്തോടെ നോക്കി…., ആയിരത്തി അഞ്ഞൂറ് അടി അകലെ സ്ഥിതിചെയ്യുന്ന ഇരുപത് അഗ്നിപർവതങ്ങൾ എന്നെയും തുറിച്ച് നോക്കുന്നത് പോലെ എനിക്ക് തോന്നി.
ശേഷം ഞാൻ പിന്നെയും തല തിരിച്ച് കോപത്തോടെ മാന്ത്രിക മുഖ്യന്റെ മുഖത്ത് നോക്കി.
അയാൾ ചിരിച്ചുകൊണ്ട് എന്തോ പറയാൻ തുടങ്ങിയതും ഞാൻ പൊട്ടിച്ചിരിച്ചു.
മാന്ത്രിക മുഖ്യന് ഒന്നും മനസ്സിലാവാതെ മുഖം ചുളിച്ചു കൊണ്ട് എന്റെ മുഖത്ത് നോക്കി മിണ്ടാതെ നിന്നു. നൂറില്‍പ്പരം യക്ഷ മനുഷ്യരും എന്റെ മുഖത്ത് സംശയത്തോടെ നോക്കി നിന്നു.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??