മാന്ത്രികലോകം 4 [Cyril] 2452

 

ആത്മാവിന്റെ അകത്ത് കടന്നാൽ ഒരുവട്ടം കൺ ചിമ്മുന്ന നേരത്തെ പോലും പാഴാക്കാൻ പാടില്ല എന്നതാണ് ആദ്യത്തെ പാഠം.

ഇപ്പോൾ എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാം. അതുകൊണ്ട്‌ എന്റെ മനഃശക്തിയും പേറി ആത്മാവില്‍ എന്റെ അവതാർ കടന്ന ഉടന്‍തന്നെ ഞാൻ അതിവേഗത്തില്‍ പ്രവർത്തിച്ചു.

എന്റെ അവതാർ ഒരിക്കലും രക്ഷപ്പെടില്ല എന്നറിയാം…. പക്ഷേ എനിക്ക് പ്രധാനം എന്റെ മനഃശക്തി ആണ്… അത് നശിച്ചാല്‍ പിന്നെ ഞാനും മരിക്കും.

എന്റെ അവതാരിൽ പ്രകൃതിയുടെ ശക്തി നിറയാന്‍ തുടങ്ങി…. ഉടനെ ഞാൻ മാന്ത്രിക തടവറയുടെ ചുവരിന് നേരെ എന്റെ കൈ നീട്ടി പിടിച്ചുകൊണ്ട് ഞാൻ പ്രകൃതിയോട് അപേക്ഷിച്ചു….

എനിക്ക് അല്‍ഭുതമാണ് തോന്നിയത് — കാരണം കഴിഞ്ഞ തവണ എന്റെ അപേക്ഷയുടെ ഫലമായി പ്രകൃതി സ്വയം ദേഹിബന്ദികളെ നശിപ്പിച്ചു…., പക്ഷേ ഇപ്പോൾ ഞാൻ അപേക്ഷിച്ചതും എന്റെ അവതാരിൽ നിറയുന്ന പ്രകൃതിയുടെ ആ ശക്തിയെ എന്നോട് സ്വയം പ്രയോഗിക്കാൻ പ്രകൃതി എന്നെ പ്രേരിപ്പിക്കുകയാണ് ചെയ്തത്.

ഞാൻ അത്ഭുതപ്പെട്ടു കൊണ്ട്‌ വെറുതെ നിന്നത് കാരണം എന്റെ വിലപ്പെട്ട സമയത്തെയാണ് ഞാൻ പാഴാക്കിയത്…. എന്റെ അവതാർ കത്തി നശിക്കാൻ തുടങ്ങിയിരുന്നു.

സ്വയം പഴിച്ച് കൊണ്ട് നീട്ടി പിടിച്ചിരുന്ന എന്റെ കൈയിലുള്ള പ്രകൃതിയുടെ ശക്തിയെ ഞാൻ തടവറയുടെ ചുവരിൽ പ്രയോഗിച്ചു.

എന്നെ ഞെട്ടിച്ചുകൊണ്ട് എന്റെ കൈയിൽ നിന്നും പ്രകൃതിയുടെ ശക്തി ചീറി പാഞ്ഞു… ആ ശക്തി എന്റെ തടവറയുടെ ചുവരും അതിന്‌ ശേഷം എതിര്‍ വശത്തുള്ള തടവറയുടെ രണ്ട് വശത്തുള്ള ചുവരിനേയും തകർത്തു കൊണ്ട് പ്രകൃതിയുടെ ശക്തി അപ്രത്യക്ഷമായി.

സത്യത്തിൽ പ്രകൃതിയുടെ ശക്തി ചുവരിനെ തകര്‍ക്കുകയല്ല ചെയ്തത്…… അവിടെ കവാടങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തത്.

പെട്ടന്ന് ഞാൻ എന്റെ കത്തി എരിഞ്ഞു തീരാറായ അവതാരിൽ നിന്നും എന്റെ മനഃശക്തിയെ എന്റെ സ്വന്തം ശരീരത്തിലേക്ക് പായിച്ചു.

എനിക്കിനി ഒരു നിമിഷം പോലും കളയാനാവില്ല…..

എനിക്ക് കടക്കാന്‍ പാകത്തിനുള്ള കവാടങ്ങള്‍ ആണ് ചുവരില്‍ സൃഷ്ടിക്കപ്പെട്ടിരുന്നത്.

സമയം പാഴാക്കാതെ ഞാൻ ആ രണ്ട് തടവറകളിലും സൃഷ്ടിക്കപ്പെട്ടിരുന്ന കവാടങ്ങള്‍ കടന്ന് പുറത്ത്‌ വന്നു.

ഭൂമിക്ക് അടിയില്‍ നിന്നും മുകളിലേക്ക് പോകുന്ന പടികളെ എനിക്ക് മുന്നില്‍ ഞാൻ കണ്ടു — ഇതും പ്രകൃതിയുടെ ശക്തി സൃഷ്ടിച്ചതാണ്…!!! ഞാൻ അത്ഭുതപ്പെട്ടു.

വേഗത്തിൽ ഞാനാ പടികള്‍ ഓടി കയറി മുകളില്‍ വന്നു

കുറച്ച് അടുത്ത് നിന്ന് വളരെ ഉച്ചത്തിലുള്ള കലപില ശബ്ദങ്ങളും ആരോ ആര്‍ക്കെല്ലാമൊ ദേഷ്യത്തില്‍ ആജ്ഞ കൊടുക്കുന്നതും എനിക്ക് നേരെ ഒരുപാട്‌ ആളുകൾ ഓടി അടുക്കുന്ന ശബ്ദങ്ങള്‍ എന്റെ കാതില്‍ എത്തി.

എന്റെ രക്ഷപ്പെടൽ എല്ലാവരും അറിഞ്ഞു കഴിഞ്ഞു… പോരാത്തതിന് മാന്ത്രിക മുഖ്യനും മറ്റ് ഏഴു യക്ഷ മനുഷ്യരും കാട് ലക്ഷമാക്കി നീണ്ട കിടക്കുന്ന രണ്ട് വഴികളില്‍ ഒരു പാതയുടെ അടുത്ത് എത്തി കഴിഞ്ഞിരുന്നു….

“ഫ്രെൻഷർ…!!!!”

മാന്ത്രിക മുഖ്യൻ കോപത്തോടെ അലറി.

“എങ്ങനെയാണ് അവന്‍ രക്ഷപ്പെട്ടത്….?” ഒരു സ്ത്രീ ആരോടോ അദ്ഭുതത്തോടെ ചോദിച്ചു.

ആ സ്വരം എനിക്ക് ഓര്‍മയുണ്ട്.

നേരത്തെ എന്നെ നിരീക്ഷിക്കാന്‍ വന്നിരുന്ന ഷയേമ യുടെ ശബ്ദം ആയിരുന്നു അത്.

പെട്ടന്ന് മാന്ത്രിക മുഖ്യന്റെയും അയാള്‍ക്ക് ഒപ്പം ഓടി വരുന്ന മറ്റ് ഏഴ് പേരുടെയും കൈയിൽ വജ്രാക്ഷസരുടെ കൈയിൽ അന്ന് പ്രത്യക്ഷപ്പെട്ടത് പോലത്തെ ചുവന്ന ഗോളങ്ങൾ പ്രത്യക്ഷപ്പെട്ടു.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.