അവസാനം മാന്ത്രിക തടവറയുടെ ചുവരിന്റെ മുന്നില്‍ പോയി നിന്നിട്ട് എന്റെ കണ്ണടച്ച് ഞാൻ നിന്നു….. ശേഷം എന്റെ ഉള്ളിലുള്ള ശക്തിയെ ഞാൻ സ്വരൂപിച്ച ഒരു വലിയ ചുറ്റികയുടെ രൂപത്തെ സങ്കല്പിച്ചു കൊണ്ട് എന്റെ ആ ശക്തിയെ ഞാനാ ചുവരിലേക്ക് പായിച്ചു……,
ചുവര്‍ പൊട്ടുന്ന ശബ്ദം കേള്‍ക്കുന്നതിനു പകരം എന്റെ തലക്കകത്ത് എന്തോ പൊട്ടിയ ശബ്ദമാണ് ഞാൻ കേട്ടതു….. അതിനെ തുടർന്ന് ഞാൻ പിന്നോട്ട് തെറിച്ച് പോയി ആ കിടക്ക കല്ലില്‍ ശക്തിയോടെ പതിച്ചു….,
എന്റെ വലത് കൈയിലെ എല്ലും പിന്നെ രണ്ടോ മൂന്നോ വാരിയെല്ലുകളും പൊട്ടിയത് വേദനയോടെ ഞാൻ അറിഞ്ഞു.
വേദന കാരണം കരഞ്ഞ് വിളിച്ചു കൊണ്ട് അനങ്ങാൻ കഴിയാതെ ഞാൻ കിടന്നു.
എന്റെ മാന്ത്രിക ദൃഷ്ടി കൊണ്ട് ഞാൻ എന്റെ അകം ഒന്ന് വീക്ഷിച്ചു….. എന്ത് ചെയ്യണം എന്നറിയാതെ വേദന കടിച്ചമർത്തി കൊണ്ട് ഞാൻ കിടന്നു….
സാഷ പലപ്പോഴും എന്റെ മുറിവുകളെ അവളുടെ ശക്തി ഉപയോഗിച്ച് ഭേദമാക്കിയിട്ടുണ്ട്….. പക്ഷേ ഇതുപോലെ എല്ല് മുറിഞ്ഞാൽ ശക്തരായ മാന്ത്രികർക്ക് അതിനെ ഭേദമാക്കാൻ കഴിയും, അല്ലെങ്കിൽ മാന്ത്രിക ഔഷധം തന്നെ നുകരണം.
എന്റെ പക്കല്‍ മാന്ത്രിക ഔഷധം ഇല്ല….. എന്റെ ശക്തി ഉപയോഗിച്ച് എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് കണ്ടറിയണം…..
പക്ഷേ ഞാൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എന്റെ ആത്മാവില്‍ നിന്നും ഒരു ചെറിയ പ്രകാശം എന്റെ ഉള്ളില്‍ വ്യാപിച്ചു. ഉടനെ എന്റെ വേദനക്ക് ശമനം ഉണ്ടായെങ്കിലും എന്നെയും അറിയാതെ ഞാൻ മയങ്ങി.
എത്ര നേരം കഴിഞ്ഞാണ് ഞാൻ ഉണർന്നത് എന്നറിയില്ല.
കിടന്നിരുന്ന കല്ലില്‍ നിന്നും ഞാൻ ചാടി എഴുന്നേറ്റു.
ഇപ്പോൾ ഒരു വേദനയും എനിക്ക് അനുഭവപ്പെട്ടില്ല…. കൈയും ദേഹവും മെല്ലെ ഞാൻ അനക്ക് നോക്കി…… എല്ലാം ഭേദമായിരിക്കുന്നു.
‘ഒരു ദിവസം നി ഇപ്പോൾ ഉള്ളതിനെക്കാൾ ശക്തനായി മാറും, ഫ്രെൻ. അന്ന് നിനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷേ ഇപ്പോൾ നിന്റെ ശക്തിക്ക് ഈ തടവറയെ തകര്‍ക്കാന്‍ കഴിയില്ല…’ ഘാതകവാൾ പറഞ്ഞു.
ഞാനൊന്ന് ദീര്‍ഘമായി നിശ്വസിച്ചു.
എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയാം. പക്ഷേ പിന്നെയും ഈയൊരു പരീക്ഷണം ഒരിക്കലും നടത്തരുത് എന്ന് ഞാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്…. പക്ഷേ ഇപ്പൊൾ എന്റെ മുന്നില്‍ മറ്റൊരു മാര്‍ഗവും തെളിഞ്ഞില്ല…,,
അതുകൊണ്ട് ഞാൻ പിന്നെയും എന്റെ ആത്മാവിൽ കടക്കാന്‍ തീരുമാനിച്ചു.
‘നീയൊരു ഭ്രാന്തനാണ്, ഫ്രെൻ…. പക്ഷേ ഈ മാര്‍ഗം മാത്രമാണ് നമുക്ക് മുന്നില്‍ ഇപ്പോൾ ഉള്ളതു…’ എന്റെ മനസ്സ് വായിച്ചത് പോലെ ഘാതകവാൾ പറഞ്ഞു.
പിന്നേ സംഭവിച്ചത് എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു.
ഞാൻ പുതിയൊരു അവതാർനെ എന്റെ ഉള്ളില്‍ സൃഷ്ടിച്ചു…. അതിൽ എന്റെ മനസ്സിനെയും ശേഷം ആ അവതാർനെ എന്റെ ആത്മാവിലും ഞാൻ കടത്തി…..
എന്റെ ആദ്യത്തെ അനുഭവത്തില്‍ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു.
എന്റെ ആത്മാവിന്റെ അകത്ത് നിന്നുകൊണ്ട് എനിക്ക് മാന്ത്രിക ശക്തിയെ പ്രയോഗിക്കണം എങ്കിൽ എന്റെ മനസ്സ് എന്ന മനഃശക്തിയെ ആത്മാവില്‍ കടത്തുകയല്ലാതെ മറ്റൊരു മാര്‍ഗംവുമില്ല.
വെറും മനഃശക്തിയെ മാത്രമായി ആത്മാവില്‍ കടത്തിയാൽ നിമിഷനേരം കൊണ്ട് എന്റെ മനഃശക്തിയും പിന്നെ ഞാനും നശിച്ചു പോകും… ഞാൻ മരിച്ചാല്‍ പിന്നെ എനിക്ക് ഒന്നും നേടാനും കഴിയില്ല.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??