മാന്ത്രികലോകം 4 [Cyril] 2452

 

അടുത്ത വഴിയുടെ ലക്ഷ്യസ്ഥാനം എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

ഇതില്‍ കൂടുതൽ ഇനി ഒന്നും മനസ്സിലാക്കാൻ കഴിയില്ല എന്ന് മനസിലായത് കാരണം ഞാൻ വേഗം എന്റെ ശരീരത്തിലേക്ക് മടങ്ങി.

കല്ലില്‍ കിടന്നുകൊണ്ട് ഞാൻ കണ്ണു തുറന്നു.

സന്ധ്യ മയങ്ങി ഇരുള്‍ പടരാൻ രണ്ട് മണിക്കൂര്‍ എങ്കിലും ഉണ്ടാകും.

അന്നേരം എങ്ങനെയെങ്കിലും രക്ഷപ്പെടണം — ഞാൻ തീരുമാനിച്ചു.

പക്ഷേ ഈ തടവറകളുടെ ആ മാന്ത്രിക കവചം എനിക്ക് തകര്‍ക്കാന്‍ കഴിയുമോ….. അതിനെ തകര്‍ക്കാന്‍ കഴിഞ്ഞാൽ പോലും ആ കവചം യക്ഷ മനുഷ്യർക്ക് എന്തെങ്കിലും സൂചന കൊടുക്കും എന്നതിൽ സംശയമില്ല.

അതോടെ എല്ലാ യക്ഷ മനുഷ്യരും അവരുടെ രാജാവും എന്റെ പിന്നില്‍ ഉണ്ടാവും എന്നതിലും തര്‍ക്കമില്ല.

മാന്ത്രിക മുഖ്യൻ ഇപ്പോൾ യക്ഷ ലോകത്ത് ഉണ്ടാവുമോ…?

‘ആരാണ് ഈ മാന്ത്രിക തടവറയുടെ ആ മാന്ത്രിക കവചത്തെ സൃഷ്ടിച്ചത്…?’ ഞാൻ മനസില്‍ ചോദിച്ചു.

‘ശില്‍പ്പി…’ ഘാതകവാൾ പറഞ്ഞു.

‘അതിനെ എങ്ങനെ തകര്‍ക്കാന്‍ കഴിയും…?’ ഞാൻ ചോദിച്ചു.

പക്ഷേ മറുപടി ലഭിച്ചില്ല.

പിന്നീട് മൂന്ന് മണിക്കൂര്‍ എങ്കിലും ഓരോന്നും ചിന്തിച്ച് ഞാൻ തല പെരുപ്പിച്ചു.

ഈ മാന്ത്രിക തടവറകൾ മൂന്ന് നിരകളായാണ് സ്ഥിതി ചെയ്യുന്നത്…. ഓരോ നിരയിലും ഇരുപത്തിയഞ്ച് തടവറകള്‍ ഉണ്ടായിരുന്നു.

എന്റെ കഷ്ടകാലത്തിന് ഞാൻ നടുക്കുള്ള നിരയില്‍ പെട്ട ആ നിരയിലെ മധ്യത്തിലായള്ള തടവറയില്‍ ആയിരുന്നു.

അതുകൊണ്ട്‌, എനിക്ക് രക്ഷപ്പെടണം എങ്കിൽ എന്റെ തടവറയെ മാത്രം തകര്‍ത്താൽ പോര…. എന്റെ തടവറയെ തകര്‍ത്ത ശേഷം എതിര്‍ വശമുള്ള തടവറയും തകർത്താൽ മാത്രമേ എനിക്ക് രക്ഷപ്പെടാൻ കഴിയൂ…!!

എന്റെ തടവറയെ തകര്‍ത്ത മാത്രയില്‍ എല്ലാ യക്ഷ മനുഷ്യർക്കും ഏതെങ്കിലും തരത്തിൽ മാന്ത്രിക സൂചന ലഭിച്ചിരിക്കണം എന്നതിൽ തര്‍ക്കമില്ല…. പിന്നെ രണ്ടാമത്തെ തടവറയും തകർത്ത് ഞാൻ പുറത്ത് എത്തുന്നത് ഒരുപക്ഷേ യക്ഷ മനുഷ്യരുടെ മുന്നില്‍ ആയിരിക്കും…!!

ഞാൻ നെടുവീര്‍പ്പിട്ടു…

എല്ലാം വരുന്നത് പോലെ നേരിടാം…. ആദ്യഘട്ടം തടവറ തകര്‍ക്കുക എന്നതാണ്.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.