മാന്ത്രികലോകം 4 [Cyril] 2452

 

എന്റെ ആത്മാവിന്‍റെ ശക്തി കാരണം എനിക്ക് അതിന്റെ ഉള്‍ഭാഗം പോലും കാണാന്‍ കഴിഞ്ഞു.

വാതിലും ജനാലയും ഇല്ലാത്ത എഴുപത്തിയഞ്ച് മാന്ത്രിക തടവറകള്‍ ഉള്ള വലിയ ഒറ്റ നില കെട്ടിടം ആയിരുന്നു അത്…..

മാന്ത്രിക ശക്തി ഉപയോഗിച്ച് മാത്രമേ അകത്തും പുറത്തും കടക്കാന്‍ കഴിയൂ എന്നെനിക്ക് മനസ്സിലായി.

ഒരു മാന്ത്രിക തടവറയില്‍ എന്റെ ശരീരം നിവര്‍ന്ന് കിടക്കുന്നത് ഞാൻ കണ്ടു.

വേറെ രണ്ട് തടവറയില്‍ രണ്ട് വജ്രാക്ഷസർ നിദ്രാമയക്കത്തീൽ ആയിരുന്നു….

പിന്നെ കുറെ തടവറകളില്‍ പലതരത്തില്‍ പെട്ട മാന്ത്രിക ജീവികളും ഉണ്ടായിരുന്നു….,

ബാക്കിയുള്ള എല്ലാ തടവറകളും ഒഴിഞ്ഞ് കിടന്നു.

യക്ഷ മനുഷ്യർക്ക് താല്‍ക്കാലികമായി താമസിക്കാന്‍ പാകത്തിന് എല്ലാ സൗകര്യങ്ങളും ഉള്ള അഞ്ച് മുറികളും അവിടെ ഉണ്ടായിരുന്നു….

പക്ഷേ തടവറകളും അതിന്റെ തടവുകാരും ഒഴികെ ഒറ്റ യക്ഷ മനുഷ്യരെ പോലും ആ കെട്ടിടത്തിൽ ഞാൻ കണ്ടില്ല.

ആ മാന്ത്രിക തടവറകൾ അടങ്ങിയ ആ കെട്ടിടത്തിൽ കാണേണ്ടത്‌ എല്ലാം കണ്ടു കഴിഞ്ഞതും ഭൂമിക്ക് മുകളിലെ ചുറ്റുവട്ടത്തെ ഞാൻ വീക്ഷിച്ച് തുടങ്ങി.

തടവറയുടെ കെട്ടിടത്തിൽ നിന്നും ഭൂമിക്ക് മുകളില്‍ വന്നാല്‍, പടിഞ്ഞാറ് ദിശ നോക്കി വെറും അഞ്ചു നിമിഷം നടക്കേണ്ട അകലത്തിലാണ് ഒരു വലിയ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്.

അതിന്റെ ഏറ്റവും മുകളില്‍ കൊടി സ്ഥാപിക്കാൻ കുഴലിന്റെ ആകൃതിയിലുള്ള ഇരുപത് അടി ഉയരമുള്ള ഗോപുരവും……. പിന്നെ ആ ഗോപുരത്തിന്റെ ഉച്ചിയില്‍ ഒരു കൊടിയും സ്ഥാപിച്ചിരുന്നു — മാന്ത്രിക മുഖ്യന്റെ പ്രകാശ രൂപത്തെയാണ് ആ കൊടിയില്‍ പതിച്ചിരുന്നത്.

പെട്ടന്ന് എന്റെ മനസില്‍ കോപം നിറഞ്ഞു…. ആ കൊടിയെ ദ്രാവക അഗ്നി ഉപയോഗിച്ച് കത്തിക്കാനുള്ള പ്രേരണയെ ഞാൻ എങ്ങനെയോ അടക്കി.

കൊട്ടാര വളപ്പില്‍ പാറാവ് നടത്താൻ ആരുമില്ല എങ്കിലും ഒരുപാട്‌ യക്ഷ മനുഷ്യർ കൊട്ടാരത്തില്‍ കയറുന്നതും ഇറങ്ങുന്നതും ഞാൻ കണ്ടു.

വലിയ ഇടവേളകള്‍ വിട്ട് ഒറ്റയായും പറ്റം ചേര്‍ന്നും നില്‍ക്കുന്ന സാമാന്യം വലിപ്പമുള്ള വൃക്ഷങ്ങളും ഉണ്ടായിരുന്നു.

കൊട്ടാരത്തിന്റെ ഏതു ദിശയില്‍ നോക്കിയാലും കൊട്ടാരത്തില്‍ നിന്നും അയ്യായിരം അടി കഴിഞ്ഞ് മാത്രമാണ് വലുതും ചെറുതുമായ മരത്താൽ ആയ വീടുകളെ കാണാന്‍ കഴിഞ്ഞത്.

അതുപോലെ കൊട്ടാരത്തിന്‍റെ ഏതു വശത്ത് നിന്നായാലും പതിനായിരം അടി കഴിഞ്ഞാല്‍ വെറും വനം മാത്രമാണ് കാണാന്‍ കഴിഞ്ഞത്.

ഞങ്ങൾ അന്നു കണ്ട ആ തെളിഞ്ഞ നദി ഒരു വലിയ മലമ്പാമ്പിനെ പോലെ വളഞ്ഞും പുളഞ്ഞും ഈ ഒരുപാട്‌ നിലത്തെ സ്വന്തമാക്കി യിരുന്നു.

പിന്നേ തടവറയുടെ നേരെ, ഭൂമിക്ക് മുകളില്‍ രണ്ട് പാതകള്‍ എങ്ങോട്ടോ നീണ്ടു നിവര്‍ന്നും, പിന്നെ പോകപ്പോകെ വളഞ്ഞ് തിരിഞ്ഞും പോകുന്നത് ഞാൻ കണ്ടു…. അത് രണ്ട് വഴികളും വനത്തെ ലക്ഷ്യമാക്കി നീങ്ങുന്നതാണ് കാണാന്‍ കഴിഞ്ഞത്.

അതിൽ ഒരു വഴി ചെന്നു അവസാനിക്കുന്നത് അങ്ങകലെ കാണുന്ന ഇരുപതോളം അഗ്നിപര്‍വ്വങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗത്താണ്…

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.