മാന്ത്രികലോകം 4 [Cyril] 2452

 

ആത്മസഞ്ചാരം ചെയ്താൽ എനിക്ക് എന്റെ ആത്മാവിനെ പുറത്തേക്ക്‌ നയിക്കാനും ചുറ്റുവട്ടം മനസ്സിലാക്കാനും എത്ര യക്ഷ മനുഷ്യർ ഇവിടെ ഉണ്ടെന്നും എല്ലാം എനിക്ക് അറിയാൻ കഴിയും.

എത്ര വലിയ മണ്ടന്‍ ആണ് ഞാൻ…!! എന്തുകൊണ്ട്‌ ഞാൻ നേരത്തെ ചിന്തിച്ചില്ല…?

പക്ഷേ തോന്നുമ്പോള്‍ എല്ലാം എനിക്ക് ആത്മ സഞ്ചാരം ചെയ്യാന്‍ കഴിയുമോ…? ഞാൻ സംശയിച്ചു.

പരീക്ഷിച്ചു നോക്കാം….! ഞാൻ തീരുമാനിച്ചു.

ഉടനെ എന്റെ കണ്ണും അടച്ച് ഞാൻ ആ കല്ലില്‍ കിടന്നു.

എന്നിട്ട് എന്റെ ശ്രദ്ധയെ എന്റെ ആത്മാവില്‍ ഞാൻ കേന്ദ്രീകരിച്ചു…. വളരെ നിസ്സാരമായി എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞു.

വെള്ള-നീല നിറത്തിലുള്ള, എന്റെ ആത്മാവ് എന്ന ആ ജ്വാലയില്‍ ഞാൻ എന്റെ മനസ്സിനെ നയിച്ചു….

അന്ന് ഞാൻ ആത്മസഞ്ചാരം നടത്തിയപ്പോൾ എന്റെ ആത്മാവിന് ജ്വാലയുടെ രൂപമൊ വെള്ള-നീല നിറമോ അല്ലായിരുന്നു.

എന്റെ ആത്മാവ് എപ്പോഴാണ് ഇങ്ങനെ മാറിയത്…?

മറ്റുള്ള മാന്ത്രികർ ക്കും അവരുടെ ആത്മാവു ഇതുപോലെ ആയിരിക്കുമോ…?

എന്റെ മനഃശക്തി പ്രയോഗിച്ച് എന്റെ ആത്മാവിനെ ഞാൻ മെല്ലെ പുറത്തേക്ക്‌ തള്ളി.

ആദ്യം ഒന്നും സംഭവിച്ചില്ല…. കുറച്ച് കഴിഞ്ഞ് എന്റെ ആത്മാവ് വെള്ള-നീല നിറത്തിലുള്ള ഒരു മനുഷ്യ പ്രകാശ രൂപമായി മാറി എന്റെ ശരീരം വിട്ട് പുറത്ത്‌ വന്നു.

ചുവരിലുടെ സഞ്ചരിക്കാന്‍ എന്റെ ആത്മാവിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഞാൻ അതിനെ നയിക്കേണ്ട കാര്യം ഒന്നുമില്ലായിരുന്നു…. എന്റെ ആത്മാവ് എന്റെ ആവശ്യം മനസ്സിലാക്കി സ്വയം പ്രവർത്തിക്കാൻ തുടങ്ങി.

എന്റെ ആത്മാവിലൂടെ എനിക്ക് എല്ലാം വ്യക്തമായി കാണാന്‍ കഴിഞ്ഞു.

പെട്ടന്ന് എന്റെ ആത്മാവ് ഒന്ന് അപ്രത്യക്ഷമായ ശേഷം പിന്നെയും പ്രത്യക്ഷപ്പെട്ടു.

ഇപ്പോൾ എന്റെ ആത്മാവ് ഭൂമിയില്‍ നിന്നും അന്‍പത് അടി ഉയരത്തിൽ അന്തരീക്ഷത്തില്‍ നില്ക്കുകയായിരുന്നു.

എന്റെ ആത്മാവിന്റെ ദൃഷ്ടി താഴേ ഭൂമിയില്‍ പതിച്ചിരുന്നു….. വെറുതെ താഴേ എന്ന് പറയാൻ കഴിയില്ല….., കാരണം ഭൂമിയെയും തുളച്ച് നൂറ്റിയമ്പത് അടി ആഴത്തില്‍ സ്ഥിതി ചെയ്യുന്ന മാന്ത്രിക തടവറയിൽ ആയിരുന്നു എന്റെ നോട്ടം പതിച്ചിരുന്നത്.

അന്ന് ഞാൻ സൃഷ്ടിച്ച ദ്രാവക അഗ്നിയേക്കാൾ ശക്തി കുറഞ്ഞ ദ്രാവക അഗ്നിയില്‍ ആവരണം ചെയ്ത ഒരു വലിയ ചുവന്ന കെട്ടിടം ആയിരുന്നു അത്. വാതില്‍ ജനാല അങ്ങനെ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല.

പുറത്തുള്ള ശക്തികളെ പ്രതിരോധിക്കാന്‍ വേണ്ടി ഒരു കടും ചുവപ്പ് നിറത്തിലുള്ള ശക്തമായ പ്രകാശ കവചം മാന്ത്രിക തടവറയെ പൊതിഞ്ഞിരുന്നു.

അതിന്റെ ശക്തി എന്റെ മനസില്‍ വല്ലാത്ത ഒരു ഭീതിയെ സൃഷ്ടിച്ചു. അതിനെ സൃഷ്ടിച്ചത് ആരായാലും അവർ അത്ര നിസാരക്കാർ അല്ലെന്ന് മനസ്സിലായി.

എന്റെ ശക്തിക്ക് ആ കവചത്തെ തകര്‍ക്കാന്‍ കഴിയില്ല എന്ന തോന്നല്‍ എനിക്കുണ്ടായി. പക്ഷേ ഇത്ര ശക്തിയേറിയ കവചത്തെ തുളച്ച് എന്റെ ആത്മാവിന് എങ്ങനെ പുറത്ത് വരാൻ സാധിച്ചു എന്ന് ഞാൻ അത്ഭുതപ്പെട്ടു.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.