മാന്ത്രികലോകം 4 [Cyril] 2452

 

ആ വാളിനേയും പക്ഷിയേയും കൊണ്ട്‌ എനിക്ക് ഈ തടവറയില്‍ ഒരു ഗുണവുമില്ല എന്ന് മനസ്സിലായി.

ആയുധമായി ഉപയോഗിക്കാൻ എന്റെ കൈയിൽ ഒരു മൊട്ടുസൂചി പോലുമില്ല. മാന്ത്രിക ശക്തി ഉണ്ടെങ്കിലും ആരെയും കൊല്ലത്തെ വേണം ഇവിടെ നിന്നും രക്ഷപ്പെടാന്‍…

ഒരുപക്ഷേ ഞാൻ രക്ഷപ്പെടുന്നതിനിടെ യക്ഷ മനുഷ്യർ എന്നെ കൊല്ലാൻ ശ്രമിക്കും എന്നതിനെ തള്ളിക്കളയാനാവില്ല. അതുകൊണ്ട്‌ എല്ലാം മനസില്‍ കരുതി വേണം രക്ഷപ്പെടാന്‍.

മാന്ത്രിക തടവറയ്ക്ക് നാല് ചുറ്റും ചുവർ മാത്രമാണ് ഉള്ളത്…. വാതിലും ജാലകവും ഒന്നും തന്നെയില്ല. ഒരു കിളിവാതില്‍ പോലുമില്ല.

മാന്ത്രിക തടവറയുടെ ചുവര്‍ ഒരു ചുവന്ന പ്രകാശത്തെ പരത്തുന്നുണ്ടായിരുന്നു.

ചുവരില്‍ ഞാൻ തൊട്ടതും ആ ചുവര്‍ എന്റെ ശക്തിയെ വലിച്ച് എടുക്കാന്‍ ശ്രമിച്ചു…. ആ ചുവരിന് എന്നെക്കാളും ശക്തി ഉണ്ടെന്ന് പെട്ടന്ന് തന്നെ എനിക്ക് മനസ്സിലായി.

ഈ തടവറയുടെ വാതില്‍ എവിടെ…? കൊട്ടാരത്തില്‍ ആണോ ഈ തടവറ…? അതോ തനിച്ച് എവിടെയെങ്കിലും സ്ഥിതി ചെയ്യുന്ന വെറും തടവറ മാത്രം ആണോ ഇത്…? ഏതെങ്കിലും തരത്തിൽ എനിക്ക് പുറത്ത്‌ കടക്കാന്‍ കഴിഞ്ഞാല്‍ അവിടെ എന്താണ് എന്നെ എതിരേൽക്കാൻ കാത്തിരിക്കുന്നത്….? എത്ര യക്ഷ മനുഷ്യർ ഇതിന്റെ പുറത്ത് കാവലിന് ഉണ്ടാകും….? അവരില്‍ നിന്നും എനിക്ക് രക്ഷപ്പെടാൻ കഴിയുമോ അതോ അവർ എന്നെ പിന്നെയും ബന്ദിയാക്കുമോ…? അവരില്‍ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞാല്‍ ഏതു ദിശ നോക്കി ഞാൻ സഞ്ചരിക്കണം…?

പിന്നെ എല്ലാത്തിനും ഉപരിയായി ഞാൻ എവിടെ പോകും..?

അങ്ങനെ ഒരുപാട്‌ ചോദ്യങ്ങൾ ആണ് എന്റെ മനസില്‍ നിറഞ്ഞ് നിന്നത്.

അവസാനം ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാതെ നേരത്തെ ബന്ദിയായി ഞാൻ കിടന്നിരുന്ന അതെ കല്ലില്‍ തന്നെ മലര്‍ന്നുകിടന്നു കൊണ്ട്‌ ഞാൻ ആലോചിച്ചു.

പല കോണില്‍ നിന്നും ഞാൻ ആലോചിച്ചു. പക്ഷേ പുറത്ത്‌ എന്താണ്‌ ഉള്ളതെന്ന് അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ല.

കുറെ നേരം ഞാൻ ആലോചിച്ച് കിടന്നപ്പോള്‍ ഞാൻ മയങ്ങി പോയി.

എപ്പോഴോ ഞാൻ ഉണര്‍ന്നപ്പോള്‍ മാന്ത്രിക തടവറയുടെ ശക്തി എന്റെ മനസില്‍ കടന്നുകൂടാൻ ശ്രമിക്കുന്നത് ആണ് ഞാൻ മനസ്സിലാക്കിയത്.

എനിക്ക് ഉറക്കെ ചിരിക്കാന്‍ തോന്നി. ദേഹിബന്ദിയിൽ നിന്നും മോചിതനായ ഞാൻ മാന്ത്രിക തടവറയുടെ ശക്തിയെക്കാൾ ശക്തന്‍ ആണെന്ന് എപ്പോഴാണ് ആ ശക്തി മനസ്സിലാക്കാൻ പോകുന്നത്…?

എന്റെ ശക്തിയെക്കാൾ കുറഞ്ഞ ആ ശക്തിക്ക് ഒരിക്കലും എന്നെ ഇനി നിയന്ത്രിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം ആയിരുന്നു. അതുകൊണ്ട്‌ അതിനെ ഞാൻ കൂട്ടാക്കിയില്ല.

പക്ഷേ പെട്ടന്ന് ഞാൻ കിടന്നിരുന്ന കല്ലില്‍ നിന്നും ഞാൻ ചാടി എഴുന്നേറ്റു.

“ആത്മസഞ്ചാരം….!!”

ഞാൻ ഉറക്കെ പറഞ്ഞു.

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.