“ഞങ്ങൾ ക്ഷണകാന്തി പക്ഷികള്‍ മറ്റുള്ള എല്ലാ ജീവികളില്‍ നിന്നും വെത്യസ്ത്ത ജീവികളാണ്. ആത്മാവില്‍ ലയിച്ച് ചേര്‍ന്നുള്ള നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണര്‍ന്ന് കഴിഞ്ഞാൽ ഞങ്ങൾക്ക് ഭക്ഷണം നിര്‍ബന്ധമാണ്…. ഇല്ലെങ്കില്‍ ഞങ്ങളുടെ ശക്തി ക്ഷയിച്ച് ഞങ്ങൾ നീണ്ട മയക്കത്തിലേക്ക് വീഴും.”
ഞാൻ പിന്നെയും ഞെട്ടി. കാരണം നേരത്തെ അതിന് എന്റെ മനസില്‍ മാത്രമേ സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ. പക്ഷേ അതിപ്പോ അതിന്റെ മനസ്സ് കൊണ്ടല്ല അതിന്റെ വായ കൊണ്ടാണ് സംസാരിച്ചത്.
അപ്പോഴാണ് ഒരു വര്‍ഷം കഴിഞ്ഞാൽ അതിനും എന്നെ പോലെ സംസാരിക്കാൻ കഴിയും എന്ന് മിന്നല്‍ പക്ഷി മുമ്പ് എന്നോട് പറഞ്ഞ കാര്യം ഞാൻ ഓര്‍ത്തത്.
അത് വളര്‍ന്നു എങ്കിലും അതിന്റെ സ്വരം മാത്രം ഇപ്പോളും ബാലികയുടെ സ്വരം പോലെ ആയിരുന്നു.
‘അത് പറഞ്ഞത് ശെരിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങൾ നിന്റെ ആത്മാവില്‍ അലിഞ്ഞ് ചേർന്നിരുന്നു. നിന്റെ ബന്ധനാവസ്ത്ത കാരണം ഞങ്ങള്‍ക്കും നിന്റെ ഉള്ളില്‍ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല.’ ഘാതകവാൾ എന്നെ കുറ്റപ്പെടുത്തി.
“ഏഴു ദിവസം കഴിഞ്ഞാൽ ഞാൻ പൂര്‍ണമായി തീരും എന്ന് ഞാൻ നിന്നോട് അന്ന് പറഞ്ഞിരുന്നു. അതിനു ശേഷം നമുക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടെന്നും ഞാൻ പറഞ്ഞു.
അതിന് ശേഷം എന്റെ ഭക്ഷണ കാര്യം നോക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും പൂര്‍ണമായി ഉണര്‍ന്ന ഞാൻ കഴിഞ്ഞ ഒരു വര്‍ഷമായി നിന്റെ ആത്മാവില്‍ ബന്ധനത്തില്‍ കഴിയുകയായിരുന്ന. നിന്റെ ഉള്ളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷണം ഇല്ലാതെ ഞാൻ ക്ഷയിച്ച് കൂടുതൽ നേരവും മയങ്ങുകയായിരുന്നു. ഇനിയും ഭക്ഷണം ഇല്ലെങ്കില്‍ അത് എന്റെ ജീവനെ തന്നെ ബാധിക്കും. അതുകൊണ്ട് കുറച്ച് നാളത്തേക്ക് എനിക്ക് നിന്റെ കൂടെ നിൽക്കാൻ കഴിയില്ല…”
മിന്നല്‍ പക്ഷി പറഞ്ഞത് കേട്ട് എനിക്ക് നിരാശ തോന്നി.
“എന്റെ കൂടെ നിന്നാലും നിനക്ക് ഭക്ഷണം കഴിക്കാൻ കഴിയുമല്ലൊ… നമുക്ക് ഒരുമിച്ച് വേട്ടയാടാം… പിന്നെ എന്തിന് നി മാറി നില്‍ക്കണം…?” ഞാൻ ചോദിച്ചു.
മിന്നല്‍ പക്ഷിയും ഘാതക വാളും തമാശ കേട്ടതു പോലെ ചിരിച്ചു…. വാള്‍ പോലും എന്നെ എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു…
“മിന്നല്‍ പക്ഷി എന്ന പേര് ഞങ്ങൾക്ക് ലഭിക്കാനുള്ള കാരണം എന്താണെന്ന് നിനക്ക് അറിയാമോ…? മിന്നല്‍ മാത്രമേ ഞങ്ങൾക്ക് ഭക്ഷിക്കാൻ കഴിയുകയുള്ളു. പിന്നെ നി കണ്ടിട്ടുള്ള മിന്നല്‍ ഒന്നുമല്ല എന്റെ ഭക്ഷണം — ചില മേഘങ്ങള്‍ മാത്രം സൃഷ്ടിക്കുന്ന ശക്തികള്‍ ഉണ്ട്… ആ ശക്തിയെ ആണ് ഞങ്ങൾ മിന്നല്‍ എന്ന് വിളിക്കുന്നത്…. അതാണ് ഞങ്ങളുടെ ആഹാരം….. അതിനെ അത്ര എളുപ്പത്തിൽ കണ്ടുപിടിക്കാനും കഴിയില്ല. മേഘങ്ങള്‍ക്ക് ഇടയിലൂടെ ദിവസങ്ങളോളം വേട്ട നടത്തിയാൽ മാത്രമേ എന്റെ വിശപ്പിനു ശമനം ഉണ്ടാകൂ. അത് കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ ആഹാരം ഇല്ലാതെ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ കഴിയാം.
“എത്ര ദിവസം വേണ്ടിവരും….?” ഞാൻ നിരസത്തോടെ ചോദിച്ചു.
“ഒന്നോ രണ്ടോ മാസം.”
അതുകേട്ട് ഞാൻ ദീര്‍ഘമായി നിശ്വസിച്ചു.
“ഞാൻ ഇവിടെ ഉണ്ടെങ്കിൽ പോലും എനിക്കൊ ഈ വിവരം കെട്ട വാളിനൊ നിന്നെ ഇവിടെ നിന്നും രക്ഷിക്കാൻ കഴിയില്ല, ഫ്രെൻ. ആ വഴി നി സ്വയം കണ്ടെത്തണം.”
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??