മാന്ത്രികലോകം 4 [Cyril] 2452

 

ആരാണ്‌ എന്നോട് സംസാരിച്ചത്…? എങ്ങനെ പ്രതികരിക്കണം എന്നറിയാതെ എന്റെ മനസില്‍ തോന്നിയ വാക്കുകളെ ഞാൻ ഉതിർത്തു—,

‘ഈ പ്രകൃതിയുടെ ശക്തിയെ എനിക്ക് പ്രയോഗിക്കാൻ കഴിയുന്നില്ല…. എന്ത് ചെയ്യണം എന്നും എനിക്കറിയില്ല….’

‘നേരത്തെ നി പ്രകൃതിയോട് ആജ്ഞാപിക്കുകയാണ് ചെയ്തത്…., പ്രകൃതിയോട് ഒരിക്കലും നി ആജ്ഞാപിക്കരുത്….. പകരം അപേക്ഷിക്കുകയാണ് ചെയ്യേണ്ടത്….. നിനക്ക് അധികനേരം ഇല്ല….!’

അതും പറഞ്ഞ്‌ ആ സാന്നിധ്യം എന്റെ മനസില്‍ നിന്നും അപ്രത്യക്ഷമായി.

ആ സ്വരം പറഞ്ഞത് സത്യം ആയിരുന്നു. എന്റെ കൈ നീട്ടി കൊണ്ട് എന്റെ ഉള്ളിലുള്ള ആ ശക്തിയോടെ മനസില്‍ ഞാൻ ആജ്ഞാപിക്കുകയാണ് ചെയ്തത്.

പ്രകൃതിയുടെ ശക്തിയെ താങ്ങാന്‍ കഴിയാതെ എന്റെ അവതാർ ശരീരം എരിഞ്ഞ് നശിക്കാൻ തുടങ്ങി….., എന്റെ വലത് കൈ പൂര്‍ണമായി എരിഞ്ഞ് നശിച്ച് കഴിഞ്ഞിരുന്നു…

ആ വേദനയെ ഞാൻ എങ്ങനെയോ അടക്കി കൊണ്ട് എന്റെ ഇടത് കൈ ആ ദേഹിബന്ദികൾക്ക് നേരെ ഞാൻ നീട്ടി….,

പെട്ടന്ന് എന്റെ ഇടത് കൈയും കത്തി നശിക്കാൻ തുടങ്ങി…. ഞാൻ ഭയന്ന് വിറച്ചു…,

പക്ഷേ ഉടന്‍തന്നെ എന്റെ ഉള്ളിലുള്ള ശക്തിയോട് ആ ദേഹിബന്ദികളെ നശിപ്പിക്കാന്‍ ഞാൻ അപേക്ഷിച്ചു….

ഇപ്പോഴും ഒന്നും സംഭവിക്കില്ല എന്ന് ഞാൻ ഭയന്നു…. പക്ഷേ,,

അടുത്ത നിമിഷം തന്നെ എന്റെ കൈയിൽ നിന്നും ഒരു വെള്ളയും നീലയും കലര്‍ന്ന പ്രകാശം പുറത്തേക്ക്‌ പാഞ്ഞ് പോയി ആ ദേഹി ബന്ദികളിൽ പതിച്ചു….,

ഉണങ്ങിയ ഇലയ്ക്ക് തീ കൊടുത്തത് പോലെ എന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ദേഹി ബന്ദികൾ കത്തി എരിഞ്ഞ് അപ്രത്യക്ഷമായി.

അപ്പോൾ എന്റെ ഹൃദയവും തലച്ചോറും എല്ലാം എന്റെ ഉള്ളില്‍ വര്‍ദ്ധിക്കുന്ന ആ ശക്തിയെ താങ്ങാന്‍ കഴിയാതെ പൊട്ടി ചിതറി, അതേ സമയത്ത് തന്നെ എന്റെ മനഃശക്തിയെ ഞാൻ എന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് ആത്മാവിൽ നിന്നും പുറത്തേക്ക്‌ തള്ളി കഴിഞ്ഞിരുന്നു.

ഒരു നിമിഷം എന്റെ ആത്മാവിന്റെ വെള്ളയും നീലയും നിറത്തിലുള്ള ജ്വാല എന്നെ വലയം ചെയ്തിരുന്നു…. പക്ഷേ അടുത്ത നിമിഷം ചുവന്ന പ്രകാശം പടർന്നിരുന്ന ഒരു മുറിയില്‍ ഞാൻ കിടക്കുകയായിരുന്നു.

എന്റെ അരയില്‍ ഞാൻ തൊട്ട് നോക്കി — ഇല്ല, എന്റെ പ്രിയപ്പെട്ട കഠാര അവിടെ ഇല്ല.

എന്റെ ആറാമത്തെ വയസില്‍ എന്റെ അമ്മ സമ്മാനിച്ച കഠാര ആയിരുന്നു അത്. എനിക്ക് നഷ്ടബോധവും വിഷമവും ഒരുപോലെ തോന്നി.

യക്ഷ മനുഷ്യർ അതിനെ എടുത്തുകൊണ്ട് പോയതാവും…. എന്റെ വില്ലും നഷ്ടമായിരുന്നു.

ഞാൻ വേഗം ചാടി എഴുനേറ്റ് കൊണ്ട് ആശങ്കയോടെ എന്റെ ചുറ്റുപാടും വീക്ഷിച്ചു.

മാന്ത്രിക തടവറ ആണെന്ന് മനസ്സിലായതും സത്യത്തിൽ എനിക്ക് ആശ്വാസമാണ് തോന്നിയത്. കുറെ നേരം ഞാൻ എന്റെ കണ്ണടച്ച് കൊണ്ട് നിന്നു.

മാന്ത്രിക തടവറയുടെ ശക്തി ഇപ്പോൾ എന്റെ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചില്ല….. ഞാൻ എന്റെ കണ്ണ് തുറന്നതും ക്ഷണകാന്തി പക്ഷിയും ഘാതകവാളും എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

ക്ഷണകാന്തി പക്ഷിയെ കണ്ടു ഞാനൊന്ന് ഞെട്ടി. എന്നിട്ട് പുഞ്ചിരിച്ചു.

“നിന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും നി പൂര്‍ണമായി ഉണര്‍ന്നു കഴിഞ്ഞു എന്ന് ഞാൻ മനസ്സിലാക്കുന്നു….” ക്ഷണകാന്തി പക്ഷിയോട് ഞാൻ പറഞ്ഞു.

ഒരു പരുന്തിന്റെ അത്ര മാത്രം വലിപ്പം ഉണ്ടായിരുന്ന മിന്നല്‍ പക്ഷിക്ക് ഇപ്പോൾ പഴയതിനേക്കാള്‍ ഒരുപാട്‌ വലിപ്പം കൂടി ഇരിക്കുന്നു.

എന്റെ നെഞ്ച് വരെ അതിന്റെ ഉയരം എത്തി കഴിഞ്ഞിരുന്നു…. തല തൊട്ട് വാൽ തുടങ്ങുന്നത് വരെ അതിന്‌ ഏഴടി നീളം എങ്കിലും ഉണ്ടായിരുന്നു. പിന്നെ മൂന്നടി നീളമുള്ള പാമ്പ് പോലെ തോന്നിക്കുന്ന വാല് വേറെയും.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.