മാന്ത്രികലോകം 4 [Cyril] 2452

 

പിന്നേ അതെന്നെ ശക്തിപ്പെടുത്താൻ തുടങ്ങി — എനിക്ക് സന്തോഷം തോന്നി…,

പക്ഷേ പിന്നെയും ആ ശക്തി എന്നില്‍ വര്‍ധിച്ചു കൊണ്ടിരുന്നു — ഇപ്പോൾ വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്….,

“മതി……”

ഞാൻ ആ ശക്തിയോട് ഉറക്കെ പറഞ്ഞു…. പക്ഷേ അപ്പോഴും ആ ശക്തി എന്റെ ഉള്ളില്‍ വര്‍ധിച്ചു കൊണ്ടിരുന്നു.

ഒരു അവസാനവും ഇല്ലാത്ത ആ ശക്തി വർദ്ധനവ് കാരണം എന്റെ അവതാർ ശരീരത്തിന് അതിനെ താങ്ങാന്‍ കഴിയാതെയായി.

എന്റെ ഉള്ളില്‍ എന്റെ അവയവങ്ങളും, ഞരമ്പും എല്ലും അങ്ങനെ ഓരോന്നും പൊട്ടി ചിതറി നശിക്കാൻ തുടങ്ങി….

എനിക്ക് ഞെട്ടി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു…. പെട്ടന്ന് ഭീതി എന്നെ കീഴടക്കി…. എന്താണ് സംഭവിക്കുന്നത്…..?

ഞാൻ മരിക്കും എന്ന് എനിക്ക് ഉറപ്പായി. എന്തിനാണ് എന്റെ സ്വന്തം ആത്മാവു എന്നെ നശിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

എന്റെ ഉള്ളിലെ ശക്തി പിന്നെയും വര്‍ധിച്ചു….. എന്റെ ഹൃദയവും തലച്ചോറും ഇപ്പോൾ പൊട്ടി ഞാൻ മരിക്കും എന്ന അവസ്ഥയില്‍ ആയി…,

എന്റെ ആത്മാവില്‍ നിന്നും ഞാൻ പുറത്തേക്ക്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു…. പക്ഷേ അതിനുമുന്‍പ് എന്റെ ഹൃദയം പൊട്ടി ഞാൻ മരിക്കും എന്ന് തോന്നി……,

“എന്റെ മനഃശക്തി അടങ്ങിയ എന്റെ അവതാർ മരിച്ചാല്‍ എന്റെ യഥാര്‍ത്ഥ ശരീരത്തിന് എന്ത് സംഭവിക്കും..? എന്റെ യഥാര്‍ത്ഥ ശരീരവും മരിക്കുമോ…? അപ്പോപ്പിന്നെ എന്റെ ആത്മാവിന് എന്ത് സംഭവിക്കും…?

ഇനി ചിന്തിച്ചിട്ട് കാര്യമില്ല….. മരിക്കുന്നെങ്കിൽ ഒരിക്കലും ഞാൻ ആരുടെയും അടിമയായി മരിക്കില്ല….!” വാശിയോടെ ഞാൻ എന്റെ ആത്മാവിനോട് പറഞ്ഞു.

എന്നിട്ട് എന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ദേഹിബന്ദികളെ ഞാൻ തുറിച്ച് നോക്കി.

എനിക്കിനി അധിക നേരമില്ല…. എന്റെ ശരീരത്തിന് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതൽ ശക്തി എന്നില്‍ നിറഞ്ഞ് കൊണ്ടിരുന്നു….

പെട്ടന്ന് ഞാൻ എന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ദേഹി ബന്ദികൾക്ക് നേരെ കൈ നീട്ടി…..,,

എന്റെ ഉള്ളില്‍ നിറഞ്ഞിരുന്ന ശക്തിയെ എന്റെ കൈയിലൂടെ ഞാൻ പുറത്തേക്ക് വിക്ഷേപിച്ചു….,,

ഞാൻ ഞെട്ടി, ഒരു ശക്തിയും പുറത്ത്‌ വന്നില്ല…. പിന്നെയും ഞാൻ ശ്രമിച്ചു… അതെ ഫലം…!

എന്റെ ഉള്ളില്‍ വര്‍ദ്ധിക്കുന്ന ശക്തി എന്നെ നശിപ്പിക്കാന്‍ തുടങ്ങിയിരുന്നു…..

ഉടനെ ഞാൻ എന്റെ കണ്ണുകളെ അടച്ച് കൊണ്ട് എന്റെ ഉള്ളിലുള്ള ആ വര്‍ദ്ധിക്കുന്ന ശക്തിയില്‍ പേടിയോടെ എന്റെ ശ്രദ്ധ ഞാൻ കേന്ദ്രീകരിച്ചു —,

എന്താണ് ചെയ്യേണ്ടത് എന്ന് ഒരു പിടിയുമില്ല…. എങ്ങനെയാണ് ഈ ശക്തിയെ ഉപയോഗിക്കേണ്ടത്….?

പെട്ടന്ന് എന്റെ മനസില്‍ ഒരു സാന്നിധ്യം ഞാൻ അറിഞ്ഞു…. ഒപ്പം ഒരു സ്വരവും ഞാൻ കേട്ടു—,

‘നിന്റെ ഉള്ളില്‍ വര്‍ദ്ധിക്കുന്ന ശക്തിയാണ് പ്രകൃതിയുടെ യഥാര്‍ത്ഥ ശക്തി. ആ ശക്തിയെ നിന്റെ ആത്മാവിന് അല്ലാതെ നിന്റെ ശരീരത്തിന് എതിരെല്ക്കാൻ കഴിയില്ല. നിന്റെ അവതാർനെ നി സൃഷ്ടിച്ച് അതിൽ നിന്റെ മനഃശക്തിയെ പ്രതിഷ്ഠിച്ചത് കൊണ്ട്‌ മാത്രമാണ് പ്രകൃതിയുടെ ശക്തി നിന്റെ മനഃശക്തിയെ ആദ്യം നശിപ്പിക്കാതെ നിന്റെ അവതാർ ശരീരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്….. നിനക്ക് അധികനേരം ഇല്ലെന്ന് മനസ്സിലാക്കുക…. ഈ ശരീരം നശിച്ച ഉടനെ നിന്റെ മനഃശക്തിയും പ്രകൃതിയുടെ ശക്തിയെ എതിരേൽക്കാൻ കഴിയാതെ നശിക്കും….. അങ്ങനെ സംഭവിച്ചാല്‍ നിന്റെ യാഥാര്‍ത്ഥ ശരീരം പോലും നശിക്കും, ശേഷം നിന്റെ ആത്മാവ് പ്രകൃതിയില്‍ ലയിക്കും. അതുകൊണ്ട് ദേഹിബന്ദികളെ നശിപ്പിച്ചിട്ട് നി നിന്റെ ആത്മാവില്‍ നിന്നും വേഗം പുറത്ത്‌ പോകുക….’

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.