മാന്ത്രികലോകം 4 [Cyril] 2452

 

എന്റെ ആത്മാവ് എന്തെന്ന് അറിയാനുള്ള ജിജ്ഞാസ കാരണം ഞാൻ എനിക്ക് ചുറ്റും നോക്കി.

ഏതോ ഒരു അല്‍ഭുത ലോകത്ത് വന്നുപെട്ട പ്രതീതി ആയിരുന്നു എനിക്ക്. ഒരു വലിയ വെള്ള-നീല നിറത്തിലുള്ള അഗ്നി ജ്വാലയ്ക്ക് അകത്താണ് ഞാനിപ്പോൾ. അതിന്റെ ഊഷ്മളത എന്റെ അമ്മയെ ഓര്‍മ്മിപ്പിച്ചു.

പെട്ടന്ന് ഒരു വേദന എന്റെ ഉള്ളില്‍ നിറഞ്ഞു.

എന്റെ ആറാമത്തെ വയസ്സ് വരെ എന്നും ഉറങ്ങുമ്പോള്‍ എന്റെ അമ്മ എന്നെ അവരോട് ചേര്‍ത്ത് പിടിച്ചു കൊണ്ടാണ് കിടന്നിരുന്നത്. അപ്പോഴെല്ലാം ഞാൻ സുരക്ഷിതനാണെന്ന് തോന്നും.

ഇടക്കൊക്കെ ഞാൻ ഉണരുമ്പോള്‍ എല്ലാം സ്നേഹത്തോടെ എന്നെയും നോക്കി ഉറങ്ങാതെ കിടക്കുന്ന എന്റെ അമ്മയെയാണ് ഞാൻ കണ്ടിരുന്നത്.

ഒരിക്കല്‍ പോലും എന്റെ അമ്മ ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല —,

“അമ്മ എന്താ ഒരിക്കലും ഉറങ്ങാത്തത്, എപ്പോൾ ഞാൻ ഉണര്‍ന്നു നോക്കിയാലും അമ്മ ഉണര്‍ന്നിരിക്കുന്ന കാഴ്ച ആണല്ലോ ഞാൻ കാണുന്നത്…!!” എന്ന എന്റെ ചോദ്യത്തിന്….

എപ്പോഴും ഒരു മധുരമുള്ള ചിരിയും എന്റെ നെറ്റിയില്‍ ഒരു ചുംബനവും തന്നിട്ട് അമ്മ പറയും—,

“എനിക്ക് ഉറങ്ങാനുള്ള സമയം ആയിട്ടില്ല കുഞ്ഞേ…,

എനിക്കൊരു കുഞ്ഞ് ഉണ്ട് എന്നത് എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു. എനിക്ക് നിന്നെ സ്നേഹിച്ച് മതിയായില്ല…. അതുകൊണ്ട്‌ എനിക്ക് നിന്നെ വിട്ട് അകലാന്‍ കഴിയുന്നില്ല. പക്ഷേ കുറച്ച് കഴിഞ്ഞ് എനിക്ക് നിന്നെ തനിച്ചാക്കി പോകേണ്ടി വരും…. അതുവരെ ഞാൻ നിന്നെ കണ്ടു സന്തോഷിക്കട്ടെ….”

എന്റെ അമ്മ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും ചിരിച്ചു കൊണ്ട് ഞാൻ എന്റെ അമ്മയെ കെട്ടിപിടിച്ചു കിടക്കുമ്പോള്‍ അവർ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് പിന്നെയും ഒരു ചുംബനം തരും.

പെട്ടന്നുള്ള എന്റെ അമ്മയുടെ ഓര്‍മകള്‍ എന്നില്‍ വേദന സൃഷ്ടിച്ചു.

വേദനയോടെ ആ ചിന്തയെ ഞാൻ മാറ്റി നിർത്തി കൊണ്ട് പിന്നെയും ഞാൻ ചുറ്റിലും നോക്കി.

അപ്പോഴാണ് എന്റെ ആത്മാവ് എന്ന ആ വെള്ള-നീല നിറത്തിലുള്ള ജ്വാലയില്‍ നിന്നും ഒരു പ്രകാശ നാളം പ്രത്യക്ഷപ്പെട്ടത്….,

ആ നാളം എന്റെ ആത്മാവില്‍ നിന്നും വേര്‍പ്പെട്ട് അവതാർ ആയ എന്റെ മേല്‍ മൃദുവായി ആദ്യം ഒന്ന് തഴുകിയ ശേഷം ആ പ്രകാശ നാളം എന്നില്‍ അലിഞ്ഞ് ചേര്‍ന്നു.

ഉടനെ എന്റെ ഉള്ളില്‍ ആ ശക്തി വര്‍ദ്ധിക്കാന്‍ തുടങ്ങി…. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാൻ സംശയത്തോടെ വെറുതെ നിന്നു.

ആദ്യം ആ ശക്തി എന്നില്‍ നിവൃത്തി സൃഷ്ടിച്ചു —ഞാൻ പുഞ്ചിരിച്ചു…,

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.