മാന്ത്രികലോകം 4 [Cyril] 2452

 

അതുകൊണ്ട് അവിടെ നിന്റെ ആത്മാവില്‍ നില ഉറപ്പിച്ച് കൊണ്ട് നിനക്ക് ദേഹി ബന്ദികളെ നശിപ്പിക്കാന്‍ കഴിയും….’ ഘാതകവാൾ പറഞ്ഞു.

‘പക്ഷേ നിന്റെ ആത്മാ—’ ക്ഷണകാന്തി പക്ഷി എന്തോ താക്കീത് പോലെ പറയാൻ തുടങ്ങിയതും ഘാതകവാൾ അതിനെ തടഞ്ഞു.

‘പക്ഷേ എന്താണ്…?’ സംശയത്തോടെ ഞാൻ ചോദിച്ചു.

‘ഇപ്പൊ അതിന്‌ പ്രാധാന്യമില്ല, ഫ്രെൻ. വെറുതെ സമയം കളഞ്ഞത് മതി…. നി നിന്റെ ആത്മാവില്‍ കടന്ന് ആ ദേഹി ബന്ദികളെ നശിപ്പിക്കണം എന്നത് മാത്രമാണ് ഇപ്പോൾ പ്രധാനം — നിനക്ക് ഇവിടെ നിന്ന് രക്ഷപ്പെടാൻ താല്‍പര്യം ഉണ്ടെങ്കിൽ മാത്രം നിനക്ക് ശ്രമിക്കാം…’ ഘാതകവാൾ ക്ഷണകാന്തി പക്ഷിയെ കുറ്റപ്പെടുത്തും പോലെ പറഞ്ഞു.

ഘാതകവാൾ നിസ്സാരമായി പറഞ്ഞു എങ്കിലും അത്ര നിസ്സാരമായി ചെയ്യാൻ കഴിയുന്ന കാര്യമല്ല എന്ന് മാത്രം എനിക്ക് മനസ്സിലായി.

പക്ഷേ ഘാതകവാൾ പറഞ്ഞത് ശെരിയാണ്… ഞാനിപ്പോ വെറുതെ സമയം കളയുന്നു…. ഇത് കഴിഞ്ഞാൽ ഇനി ഇവിടെ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം കൂടി ഉണ്ടാക്കണം.

ഉടനെ എന്റെ ആത്മാവില്‍ ഞാനെന്റെ മനസ്സിനെ നയിച്ചു…. ഞാൻ ഭയപ്പെട്ടത് പോലെ ഒരു തടസ്സവും ഉണ്ടായില്ല…. പക്ഷേ —,,

എന്റെ ആത്മാവില്‍ ഞാൻ പ്രവേശിച്ച മാത്രയില്‍ തന്നെ എന്റെ മാന്ത്രിക ശക്തി എനിക്ക് പൂര്‍ണമായി തിരികെ ലഭിച്ചത്‌ ഞാൻ അറിഞ്ഞു.

വെറും മനഃശക്തി കൊണ്ട്‌ ഇവിടെ എന്തെങ്കിലും ചെയ്യുന്നതിന് പകരം മറ്റൊരു ആശയമാണ് എന്റെ മനസില്‍ ഉദിച്ചത്.

ഉടനെ എന്റെ മനസില്‍ ഞാൻ എന്റെ അവതാർനെ എന്റെ സ്വന്തം രൂപത്തിൽ സങ്കല്പിച്ചു…..

എന്നെ സന്തോഷിപ്പിച്ചു കൊണ്ട് എന്റെ രൂപത്തിലുള്ള അവതാർ അവിടെ പ്രത്യക്ഷപ്പെട്ടു….. ശേഷം ഒന്നും ചിന്തിക്കാതെ ഞാൻ എന്റെ മനസ്സിനെ എന്റെ അവതാരിൽ ഞാൻ പ്രവേശിപ്പിക്കാൻ ശ്രമിച്ചു…

പക്ഷേ എന്റെ മനസ്സിനെ എന്റെ അവതാരിൽ പ്രവേശിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല….., എന്റെ അവതാർ അതിന്റെ ശക്തി കൊണ്ട് എന്റെ ശ്രമത്തെ തടയുകയാണ് ചെയ്തത് — അതിന്റെ കാരണം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

പിന്നെയും, പിന്നെയും ഞാൻ ശ്രമിച്ചു….. അപ്പോഴും കഴിഞ്ഞില്ല.

ഞാൻ എന്റെ സമയം വെറുതെ പാഴാക്കുന്നു എന്നെനിക്ക് അറിയാമായിരുന്നിട്ടും എന്തുകൊണ്ടോ എന്റെ മനസ്സിനെ ആ അവതാരിൽ നിര്‍ബന്ധമായും പ്രവേശിപ്പിക്കണം എന്ന പ്രേരണ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

അതുകൊണ്ട് എന്റെ അവതാരിൽ നിന്നും അതിന്റെ ശക്തിയെ ഞാൻ എന്റെ മനസ്സിലേക്ക് ആവാഹിച്ച് എന്റെ അവതാർനെ ഞാൻ അശക്തനാക്കി…… ശേഷം എന്റെ ആത്മാവിനെ എന്റെ അവതാരിൽ ഞാൻ പ്രവേശിപ്പിച്ചു….,

ഇപ്പോൾ എനിക്കത് സാധ്യമാകുകയും ചെയ്തു…

പെട്ടന്ന് പ്രകൃതിക്ക് വിരുദ്ധമായി എന്തോ ഞാൻ പ്രവർത്തിച്ചു എന്ന ചിന്ത എന്റെ മനസില്‍ ഉണ്ടായി.

ഇപ്പോൾ അത് വെറുമൊരു അവതാർ അല്ല എന്നും അത് ഞാനായി മാറിയിരിക്കുന്നു എന്നും ഒരു തോന്നല്‍ എനിക്ക് ഉണ്ടായി — ഒരുപക്ഷേ എന്റെ മനസ്സ് അവതാരിൽ കടന്നത് കൊണ്ടാവും എനിക്ക് അങ്ങനെ തോന്നിയത്. പക്ഷേ അതിനെ കുറിച്ച് ഞാൻ കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.