“മറ്റുള്ളവരുടെ ആത്മാവ് എത്ര ശക്തമാണ് എന്ന് എപ്പോഴും എനിക്ക് കാണാനും മനസ്സിലാക്കാനും കഴിയും…. എന്നാൽ ഫ്രെന്നിന്റെ കാര്യത്തിൽ മാത്രം എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല, അവനില്‍ എന്തെങ്കിലും ശക്തി ഉണ്ടെന്ന് പോലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല….”
അത്രയും പറഞ്ഞിട്ട് അയാൾ പെട്ടന്ന് ആലോചനയിലാണ്ടു.
“ഒരുപക്ഷേ അവന്‍—”
റാലേൻ ആ വാക്കിനെ പൂര്‍ത്തിയാക്കാതെ തല മെല്ലെ കുടഞ്ഞു.
“ഫ്രെന്നിൽ വളരെയധികം ശക്തിയുണ്ട് എന്ന് ഇവിടെ യക്ഷ ലോകത്ത് വെച്ചാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്….. അതുവരെ അവന്റെ ശക്തിയെ എനിക്ക് തിരിച്ചറി—,”
നദേയ ഇടക്ക് കയറി ചോദിച്ചു, “എത്ര ശക്തനാണ് ഫ്രെൻ….!”
റാലേൻ മുഖം കറുപ്പിച്ച് കൊണ്ട് അവളെ തുറിച്ച് നോക്കി.
“അവന് സൃഷ്ടിക്കാന്‍ കഴിഞ്ഞ ദ്രാവക അഗ്നിയുടെ ശക്തിയുടെ അടിസ്ഥാനത്തിൽ ആണ് അവനെ കീഴടക്കാൻ പതിനഞ്ചു യക്ഷ മനുഷ്യർ എങ്കിലും വേണ്ടിവരും എന്ന നിഗമനത്തില്‍ ഞങ്ങൾ എത്തി ചേര്‍ന്നതും അപ്രകാരം അവനെ വളഞ്ഞ് നിന്നതും. പക്ഷേ അവന്റെ ബോധം നഷ്ടമായത് കൊണ്ട് അവനെ നിസ്സാരമായി അവർക്ക് ബന്ധിക്കാൻ കഴിഞ്ഞു—”
നദേയ പിന്നെയും എന്തോ ചോദിക്കാൻ വാ തുറന്നതും റാലേൻ അവളോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് തുടർന്നു—,
“ഇനി യക്ഷ മനുഷ്യർ എത്ര ശക്തരാണ് എന്ന് നിനക്ക് അറിയണം അല്ലേ…! ഏറ്റവും ശക്തി കുറഞ്ഞ ഒരു യക്ഷ മനുഷ്യന്‍ പോലും ദനീരിന്റെ വര്‍ഗ്ഗത്തിൽ ഉള്ള ഏറ്റവും ശക്തനായ രാക്ഷസ മനുഷ്യനെ നിസ്സാരമായി വധിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കുക …,
പക്ഷേ ഫ്രെന്നിന്റെ ശക്തി ഒഷേദ്രസിന്റെ മുന്നില്‍ വെറും നിസ്സാരമാണ്. ഒഷേദ്രസിന്റെ കാഴ്ചപ്പാടില്‍ ഫ്രെൻ വെറുമൊരു ആദായം മാത്രമാണ്….. അതുകൊണ്ട് ഇത്ര ശക്തിയുള്ള ഫ്രെന്നിനെ ഒഷേദ്രസ് നന്മക്ക് എതിരായി തിരിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നതിനെ നിങ്ങൾ എല്ലാവർക്കും ഊഹിക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നു.
അതുകൊണ്ട് ഇപ്പോൾ നമുക്ക് മുന്നില്‍ വെറും രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രമേയുള്ളു….,,
ഒന്നുകില്‍ അവനെ കൊല്ലുക അല്ലെങ്—”
പെട്ടന്ന് ഞങ്ങൾ എല്ലാ വിദ്യാര്‍ത്ഥികളും ഒരേ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചു.
ദേഷ്യത്തില്‍ അയാളെ ഞങ്ങൾ തുറിച്ചുനോക്കി കൊണ്ട് അവനെ ന്യായീകരിക്കാൻ തുടങ്ങി…..,
പക്ഷേ റാലേൻ അമര്‍ഷത്തോടെ കൈ ഉയരത്തിൽ ഞങ്ങളെ നിശ്ശബ്ദരാകാൻ ആംഗ്യം കാണിച്ചതും ഞങ്ങൾ വാ അടച്ചിട്ട് അയാളെ കോപത്തോടെ തന്നെ തുറിച്ച് നോക്കി.
റാലേൻ അയാളുടെ കോപത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് അയാളുടെ കണ്ണില്‍ നിന്നും ഞങ്ങൾക്ക് മനസ്സിലായി.
പക്ഷേ ഒന്നും സംഭവിക്കാത്ത പോലെ അയാൾ സംസാരം തുടർന്നു —,
“അല്ലെങ്കിൽ ഇപ്പോൾ ഉള്ള അവന്റെ ആ മരിച്ചതിനു തുല്യമായ അവസ്ഥയില്‍ തന്നെ ജീവിക്കാൻ അനുവദിക്കുക.” റാലേൻ ദേഷ്യം അകറ്റി ഗൌരവത്തോടെ പറഞ്ഞു.
“അതൊരു ജീവിതമേയല്ല…” ഹെമീറ പല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞു.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??