കുറച്ച് നേരം വരെ മാന്ത്രിക തടവറയുടെ ശക്തി എന്റെ മനസ്സിനെ അതിന്റെ നിയന്ത്രണത്തിൽ ആക്കാന്‍ ശ്രമിച്ചു….. അതിന് കഴിയാതെ വന്നപ്പോൾ ആ ശക്തി എപ്പോഴും ചെയ്യുന്നത് പോലെ എന്റെ മനസ്സിനെ ചിതറിക്കാൻ ഒരു ശ്രമം കൂടി നടത്തി…. പക്ഷേ ആ ശക്തി പിന്നെയും പരാജയപ്പെട്ടു.
അന്നേരമാണ് എന്റെ ഉള്ളില്‍ ഏതോ ഒരു മാന്ത്രിക മറ നീങ്ങിയത് പോലെ എന്റെ ആത്മാവ് എന്റെ മന കാഴ്ചയ്ക്ക് തെളിഞ്ഞ് തുടങ്ങിയത്.
ആദ്യം വെറുമൊരു മങ്ങിയ പ്രകാശമായി മാത്രമായിരുന്നു എന്റെ ആത്മാവിനെ എനിക്ക് കാണാന്‍ കഴിഞ്ഞത്…. അതിലേക്ക് എന്റെ ശ്രദ്ധയെ ഞാൻ കേന്ദ്രീകരിച്ചതും എന്റെ ആത്മാവിന്റെ ശോഭ കുറച്ചൊന്നു വര്‍ദ്ധിച്ചു….,
അപ്പോഴാണ് എന്റെ ആത്മാവിനെ പൂര്‍ണമായി ഒന്നിനു മുകളില്‍ മറ്റൊന്നായി വലയം ചെയ്ത് പൊതിഞ്ഞിരുന്ന ആറ് ചുവന്ന പ്രകാശത്തെ ഞാൻ കണ്ടത്.
‘ദേഹിബന്ദികൾ….!!’ ഞാൻ മനസില്‍ പറഞ്ഞു.
‘എങ്ങനെയാണ് അതിനെ എനിക്ക് അകറ്റാൻ കഴിയുക…?’ ഞാൻ സ്വയം ചോദിച്ചു.
പെട്ടന്ന് എന്റെ ഉള്ളില്‍ നിന്നും സുപരിചിതമായ രണ്ട് നേരിയ ശബ്ദങ്ങള്‍ കേട്ടു — ഒരു ബാലികയുടെ ശബ്ദവും ഒരു സ്ത്രീയുടെ ശബ്ദവും….!!!
ഞാൻ ഞെട്ടി —
“ക്ഷണകാന്തി പക്ഷി…, ഘാതകവാൾ….!!”
ഞാൻ ഉറക്കെ പറഞ്ഞിട്ട് പിന്നെയും ഞെട്ടി.
എനിക്ക് സംസാരിക്കാനും കഴിയുന്നു..!!
പക്ഷേ ഇപ്പോഴും എനിക്ക് എഴുന്നേൽക്കാൻ മാത്രം കഴിഞ്ഞില്ല.
‘ഹോ…, അവസാനം നി നിന്റെ ശക്തിയെ തിരിച്ചറിഞ്ഞ് ആ മരണ മയക്കത്തിൽ നിന്നും സ്വതന്ത്രം നേടിയിരിക്കുന്നു, മൂഡനായ മനുഷ്യ…!!’
ഘാതകവാൾ തെല്ല് ദേഷ്യത്തില്‍ പറഞ്ഞെങ്കിലും അതിന്റെ സ്വരത്തില്‍ ചെറിയൊരു സ്നേഹത്തിന്റെ ധ്വനിയും കൌതുകവും ഒളിച്ചിരിക്കുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
‘യക്ഷ മനുഷ്യർ നിന്റെ മേല്‍ പ്രയോഗിച്ച ആ ദേഹി ബന്ദികൾ നിന്റെ സ്വന്തം ശക്തിയെ നുകർന്നു കൊണ്ടാണ് അവ നിന്റെ ആത്മാവിനെ ബന്ധനത്തില്‍ ആക്കിയത്….. അതുതന്നെയാണ് എല്ലാ ദേഹി ബന്ദികളും സാധാരണയായി ചെയ്യുന്നത്…,
അങ്ങനെ ചെയ്യുന്നത് കൊണ്ട് ആ ദേഹി ബന്ദികളും നിന്റെ ശക്തിയും തുല്യ നിരയില്‍ ആയിത്തീരും. അതുകൊണ്ട് ബന്ദികൾക്ക് ദേഹി ബന്ദിയുടെ പിടിയില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ കഴിയില്ല. ആ ദേഹി ബന്ദിയുടെ ഉടമസ്ഥര്‍ക്ക് മാത്രമേ അതിനെ അകറ്റാൻ കഴിയുകയുള്ളു.
പക്ഷേ സാധാരണ നിലയില്‍ അതാണ് സത്യം എങ്കിലും, മറ്റൊരു മാര്‍ഗം കൂടി ഉള്ളത് വെറും ഒറ്റ കയ്യിലെ വിരലില്‍ എണ്ണാൻ കഴിയുന്നത്ര പേര്‍ക്ക് മാത്രമേ ആ രഹസ്യം അറിയു— ആ രഹസ്യം അറിയുന്നവരിൽ ഒരാളാണ് നിന്റെ മാന്ത്രിക മുഖ്യന്….,
നീയും ആ രഹസ്യം അറിഞ്ഞ് എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കും എന്ന ഭയം കാരണമാണ് മൂന്ന് മാസത്തിന് ഒരിക്കല്‍ നിന്നെ നിരീക്ഷിക്കാന്‍ ആയി യക്ഷ മനുഷ്യരെ നിയോഗിച്ചിരിക്കുന്നത്.’ ക്ഷണകാന്തി പക്ഷി പറഞ്ഞു.
‘ഏതാണ് ആ മാര്‍ഗ്ഗം…?’ ഉത്സാഹത്തോടെ ഞാൻ ചോദിച്ചു.
‘നിന്റെ മനസ്സിന് നിന്റെ ആത്മാവില്‍ പ്രവേശിക്കാന്‍ കഴിഞ്ഞാൽ അവിടെ നിന്നുകൊണ്ട് നിനക്ക് കൂടുതൽ ശക്തി സ്വീകരിക്കാൻ കഴിയും. അങ്ങനെ നി ശക്തി സ്വീകരിക്കുമ്പോൾ നിന്റെ ആത്മാവ് നേരത്തെ ചെയ്തത് പോലെ അതിന്റെ ശക്തിയെ ദേഹിബന്ദികൾക്കും പകര്‍ന്ന് കൊടുക്കില്ല, ഫ്രെൻ….
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??