മാന്ത്രികലോകം 4 [Cyril] 2452

 

പക്ഷേ ഞാൻ എന്റെ സകല വേദനയും അടക്കി കൊണ്ട് എന്റെ ശ്രദ്ധയെ ഞാൻ എന്റെ മനസില്‍ കേന്ദ്രീകരിച്ചു…. ശേഷം എന്റെ മനസില്‍ മുമ്പ്‌ ഉണ്ടായിരുന്ന സംഹാരിയെ മനസില്‍ സ്മരിച്ച് കൊണ്ട് അതിനെ എന്റെ സങ്കല്‍പ്പം കൊണ്ട്‌ സൃഷ്ടിക്കാന്‍ ശ്രമിച്ചു…..,

ഉടനെ എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് ഒരു ചെറിയ പ്രകാശം എന്റെ മനസില്‍ പ്രത്യക്ഷപെട്ടു.

പെട്ടന്ന് തന്റെ ഇര നഷ്ടപ്പെട്ടും എന്ന് ഭയന്ന കാട്ടു മൃഗത്തെ പോലെ മാന്ത്രിക തടവറയുടെ ശക്തി എന്റെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും അതി ഘോരമായി ആക്രമിച്ചു.

അതിന്റെ മുഴുവന്‍ ശക്തിയെയും മാന്ത്രിക ദ്രാവക അഗ്നിയാക്കി മാറ്റി എന്റെ ഉള്ളില്‍ അത് പകർത്തി…,

പക്ഷേ എന്റെ ഉള്ള് വെന്തു നീരാവുന്നതിന് പകരം എന്റെ ഉള്ളില്‍ എന്തെല്ലാമോ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഞാൻ അറിഞ്ഞു….

വേദനയും കോപവും വെറുപ്പും കാരണം എന്റെ മനസില്‍ ഞാൻ വജ്രാക്ഷസനെ പോലെ അലറി വിളിച്ചു…..

ശേഷം എന്റെ മനസ്സിനെ ഞാൻ എന്റെ ഉള്ളിലുള്ള സംഹാരിയിൽ അര്‍പ്പിച്ചു കൊണ്ട് എന്റെ ശ്രദ്ധയെ ഞാൻ എന്റെ ആത്മാവില്‍ കേന്ദ്രീകരിച്ചു….,,

എന്റെ ആത്മാവിനെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല എങ്കിലും ഇപ്പോൾ എനിക്ക് അതിന്റെ സാന്നിദ്ധ്യം അനുഭവപ്പെട്ടു.

പെട്ടന്ന് തന്നെ അതിൽ നിന്നും ചെറിയൊരു അംശം ശക്തി എന്റെ ശരീരത്തിലും മനസ്സിലും വളരെ ബുദ്ധിമുട്ടി നുഴഞ്ഞു കയറി.

ഉടനെ ആശ്വാസം എന്നില്‍ നിറഞ്ഞു…. ശാന്തതയും എനിക്ക് കൈവന്നു…. വേദന ഉണ്ടെങ്കിലും അത് വെറും നിസാരമായ വേദന മാത്രമായി മാറി.

എന്റെ കണ്ണിലെ വേദന അകന്നു….

മെല്ലെ ഞാൻ എന്റെ രണ്ട് കണ്ണും തുറന്നു…. ഒപ്പം ഒരു പുഞ്ചിരിയും എന്റെ ചുണ്ടില്‍ വിടര്‍ന്നു.

ഇനി ഒരിക്കലും ഈ മാന്ത്രിക തടവറയുടെ ശക്തിക്കും മറ്റുള്ള ഒരു ശക്തിക്കും ഞാൻ അടിമയായി കഴിയില്ല…..,

മാന്ത്രിക തടവറയുടെ ശക്തി ഇപ്പോഴും എന്റെ ഉള്ളില്‍ ആക്രമണം അവസാനിപ്പിച്ചിരുന്നില്ല — പക്ഷേ അതൊരു ചെറിയ ശല്യമായി മാത്രമാണ് ഇപ്പോൾ എനിക്ക് തോന്നിയത്.

ഇപ്പോൾ എനിക്ക് കുറച്ചുകൂടി എന്റെ മനസ്സിനെ നിയന്ത്രിക്കാനും കൂടുതൽ ശക്തമാക്കാനും കഴിഞ്ഞു.

എന്റെ ആത്മാവില്‍ നിന്നും ഞാൻ കൂടുതൽ ശക്തി വലിച്ച് എടുക്കാൻ ശ്രമിച്ചു…. പക്ഷേ ആ ആറ് ദേഹിബന്ദികൾ കാരണം എനിക്ക് കുറച്ച് ശക്തിയെ മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു.

ദേഹിബന്ദി ആത്മാവിനെ ബന്ധിച്ച് കഴിഞ്ഞാൽ പിന്നെ മാന്ത്രിക ശക്തിയെ ഉപയോഗിക്കാൻ കഴിയില്ല എന്നാണ് ഞാൻ കരുതിയത്…,,

പക്ഷേ…., എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് എന്റെ ആത്മാവ് എനിക്ക് എത്ര ശക്തിയെ പകര്‍ന്നു തന്നുവോ അതേ അളവ് ശക്തിയെ എന്റെ ആത്മാവ് ദേഹിബന്ദികൾക്കും പകര്‍ന്നു കൊടുത്തു.

എന്തിനാണ് അങ്ങനെ സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല…!!

പക്ഷേ അതിനെ കുറിച്ച് ചിന്തിക്കാൻ പിന്നെ സമയം ലഭിക്കും… അപ്പോൾ നോക്കാം.

ഒരു കുഞ്ഞിന്റെ കൈയിൽ നിന്നും മിഠായി തട്ടിയെടുക്കുന്ന ലാഘവത്തോടെ എന്റെ എല്ലാ നിയന്ത്രണവും ഞാൻ മാന്ത്രിക തടവറയുടെ ശക്തിയുടെ പക്കല്‍ നിന്നും തിരികെ എടുത്തുകൊണ്ട് ആ ശക്തിയെ എന്റെ ഉള്ളില്‍ നിന്നും ഞാൻ പുറത്തേക്ക്‌ തള്ളി.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.