പിന്നീട് മാന്ത്രിക തടവറയുടെ അപാര ശക്തി എന്റെ തലക്കകത്ത് നുഴഞ്ഞ് കയറി എന്നെ സ്വാധീനിക്കാനും തുടങ്ങിയിരുന്നു.
അതെന്നെ തളര്‍ത്താനും എന്റെ സ്വബോധത്തെ ചൂഷണം ചെയ്ത് എന്നെ മയക്കത്തിലേക്ക് തള്ളാനും ആ ശക്തി ശ്രമിച്ചു.
പക്ഷെ ആ ശക്തിയുടെ സ്വാധീനത്തെ ഞാൻ മനസ്സ് കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിച്ചതും — എന്റെ തൊലി ഉരിച്ച് എന്നെ തിളച്ച എണ്ണയില്‍ മുക്കിയത് പോലത്തെ വേദന ഞാൻ അനുഭവിച്ചു…., എന്റെ ഹൃദയത്തെ മുൾ പടർപ്പിൽ ഇട്ട് ആരോ ചവിട്ടി അരച്ചു…., എന്റെ ഞരമ്പുകളിലും, തലച്ചോറിലും പിന്നെ രണ്ട് കണ്ണിലും ദ്രാവകഅഗ്നി നിറഞ്ഞു……, അവസാനം ശ്വാസം എടുക്കാന്‍ പോലും കഴിയാതെ ആയപ്പോൾ ഞാൻ കീഴടങ്ങി….. അതിന്റെ ഫലമായി ഞാൻ ഒരു മയക്കത്തിലേക്ക് വീണു.
പിന്നേ എപ്പോഴാണെന്ന് അറിയില്ല…. എന്റെ ഉള്ളില്‍ ഏതോ ഒരു ശക്തി എന്നെ ഉണര്‍ത്താൻ ശ്രമിക്കുന്നത് പോലെ എന്റെ തലച്ചോറില്‍ കഠിനമായ വേദനയെ സൃഷ്ടിച്ചപ്പോൾ ആണ് ഞാൻ സ്വബോധം വീണ്ടെടുത്തത്.
നേരത്തെ എനിക്ക് സംഭവിച്ചത് എല്ലാം വെറും സ്വപ്നം ആയിരിക്കണം എന്ന് കരുതി ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു…. പക്ഷേ ഇപ്പോഴും എനിക്ക് അനങ്ങാനും കണ്ണ് തുറക്കാനും കഴിഞ്ഞില്ല.
ഞാൻ പിന്നെയും എന്റെ മനസില്‍ എന്റെ ശ്രദ്ധയെ കേന്ദ്രീകരിക്കാൻ ഒരു വിപുലശ്രമം നടത്തി…. പക്ഷേ തടവറയുടെ ശക്തി എന്റെ ചിന്തയും മനസ്സിനെയും ചിതറിച്ചു….. ഒപ്പം കഠിനമായ വേദനയും…,
ഞാൻ പിന്നെയും, പിന്നെയും ആ ശക്തിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചു…. പക്ഷേ അപ്പോഴെല്ലാം എന്റെ തലച്ചോറിലും ഹൃദയത്തിലും തിളച്ചു മറിയുന്ന ഏതോ ദ്രാവകം നിറഞ്ഞ് എന്റെ ഉള്ള് ഉരുകി നീരായി ഒലിച്ചു.
അത് താങ്ങാന്‍ കഴിയാതെ വരുമ്പോൾ ഞാൻ മാന്ത്രിക തടവറയുടെ ശക്തിക്ക് അടിപ്പെട്ട് ഞാൻ പിന്നെയും മയങ്ങും.
പക്ഷേ ഓരോ തവണ ഞാൻ ഉണരുമ്പോളും എന്റെ ഉരുകി ഒലിച്ച ശരീരവും അവയവങ്ങളും എല്ലാം പൂര്‍ണമായി ഭേദമായിട്ടുണ്ടാകും.
മാന്ത്രിക തടവറയുടെ ശക്തിയാണോ എന്നെ ഭേദമാക്കുന്നത്…?
അതിന്റെ ഉത്തരം എനിക്കറിയില്ല.
അതുപോലെ ഓരോ തവണ എന്റെ തലച്ചോറിലെ വേദന എന്നെ ഉണർത്തുമ്പോളും എനിക്ക് ചിന്തിക്കാനുള്ള ശക്തി വന്‍തോതില്‍ നഷ്ടമായി കൊണ്ടിരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
ഒരു കാര്യം എനിക്ക് ഉറപ്പായി….,
ഞാൻ വെറുമൊരു ജീവചവമായി മാറുകയാണ്.
മയങ്ങിയും ഉണര്‍ന്നും എന്റെ ചലനമറ്റ ജീവിതത്തെ ഞാൻ മാന്ത്രിക തടവറയില്‍ ചിലവഴിച്ചു….
എത്ര ദിവസം കഴിഞ്ഞെന്ന് പോലും എനിക്കറിയില്ല — അതോ ആഴ്ചകള്‍ ആണോ കഴിഞ്ഞത്…? — ഒരുപക്ഷേ ഒരു മാസം എങ്കിലും കടന്ന് പോയിട്ടുണ്ടാകും.
പലവട്ടം ക്ഷണകാന്തി പക്ഷിയോടും ഘാതകവാളിനോടും ഞാൻ സംസാരിക്കാൻ ശ്രമിച്ചു….. പക്ഷേ അത് രണ്ടും എന്റെ ഉള്ളില്‍ ഉണ്ടെന്ന് പോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല.
എന്റെ മാന്ത്രിക ബോധത്തോടും ഞാൻ സംസാരിക്കാൻ ശ്രമിച്ച് നോക്കി….. ഫലം ഉണ്ടായില്ല.
എന്റെ മാന്ത്രിക ശക്തിയുടെ ഒരു ലാഞ്ചന പോലും എന്റെ ഉള്ളിലില്ല എന്നത് എന്നെ കൂടുതൽ ഭയപ്പെടുത്തി.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??