മാന്ത്രികലോകം 4 [Cyril] 2452

 

പക്ഷേ, ക്ഷണകാന്തി പക്ഷി ആരോടാണ് ആത്മ ബന്ധനം സൃഷ്ടിക്കാറുള്ളത് എന്ന കാര്യം നിങ്ങള്‍ക്കും അറിയാം, ശില്‍പ്പി….! അതുപോലെ എന്തുകൊണ്ടാണ് ഫ്രൻഷെർ ന്റെ ശക്തിയെ എനിക്ക് കാണാന്‍ കഴിയാത്തത് എന്നും എനിക്കറിയണം…”

“ദൈവത്തിന്റെ രക്തത്തില്‍ നിന്നും ജനിച്ചവരോട് മാത്രമേ ക്ഷണകാന്തി പക്ഷികള്‍ ബന്ധനം സൃഷ്ടിക്കുകയുള്ളു.

അതുകൊണ്ട്‌ ഫ്രൻഷെർ ന്റെ പിതാവ് ഏതോ ദൈവം ആണെന്നതിൽ സംശയമില്ല.

നല്ല ദൈവങ്ങളായ ആറ് ശക്തരായ ദൈവങ്ങളിൽ മൂന്ന് ആൺ ദൈവങ്ങള്‍ ഉണ്ട്, പിന്നെ ആ ആറ് ദൈവങ്ങളേക്കാൾ ശക്തി കുറഞ്ഞ മറ്റ് അനേകം ദൈവങ്ങളുടെ കൂട്ടത്തിൽ മുപ്പത് ആൺ ദൈവങ്ങളുമുണ്ട്. അതിൽ ഏതെങ്കിലും ഒരു ദൈവമാണ് അവന്റെ പിതാവ് എന്ന കാര്യത്തിൽ തര്‍ക്കമില്ല..”

റാലേൻ ആലോചനയോടെ ശില്‍പ്പിയെടെ മുഖത്ത് നോക്കി.

“രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്‌ റീനസ് ഒഴികെ മറ്റുള്ള എല്ലാ ദൈവങ്ങളും നിഷ്‌ക്രിയാവസ്ഥയിൽ ആവുകയും ചെയ്തു. പക്ഷേ റീനസ് സ്വന്തം പാതാള ലോകത്തിന്റെ കാര്യത്തിൽ മാത്രം താല്‍പ്പര്യം കാണിച്ചിട്ടുള്ള. അതുകൊണ്ട്‌ ആ ദൈവം അവന്റെ പിതാവ് ആകാൻ സാദ്ധ്യതയില്ല — എന്നാലും ആ സാധ്യതയെ തള്ളിക്കളയാനും കഴിയില്ല.

അതുകൂടാതെ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ ഒരുപാട്‌ ശക്തി കുറച്ച് ദൈവങ്ങള്‍ അവരുടെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണര്‍ന്നു എന്നും… ഭൂരിഭാഗം ദൈവങ്ങളും എപ്പോഴും ചെയ്യുന്നത് പോലെ അവർ മനുഷ്യ രൂപം പ്രാപിച്ച് അവരുടെ ഇണയെ സ്വീകരിച്ച് പല ലോകങ്ങളിലായി കഴിയുന്നു എന്നും നിങ്ങൾ എന്നോട് പലപ്പോഴായി പറഞ്ഞിട്ടുണ്ട്, ശില്‍പ്പി.

അങ്ങനെയുള്ള ഏതെങ്കിലും ഒരു ദൈവം ഫ്രൻഷെർ ന്റെ അമ്മയെ തന്റെ ഇണയായി സ്വീകരിച്ചു എന്നതിൽ സംശയമില്ല.” റാലേൻ പറഞ്ഞു.

ശില്‍പ്പി ഉടനെ റാലേനെ തുറിച്ച് നോക്കി.

“എന്തുതന്നെ ആയാലും ഫ്രൻഷെർനെ ശിബിരത്തിൽ നിർത്തി സംരക്ഷിക്കുന്നതിന് പകരം അവനെ മാന്ത്രിക തടവറയില്‍ ബന്ധിച്ചതിനോട് ഞാൻ യോജിക്കുന്നില്ല.” ശില്‍പ്പി നിരസത്തോടെ പറഞ്ഞു.

“ദൈവത്തിനും ഐന്ദ്രികയായ അവന്റെ അമ്മയ്ക്കും ഫ്രൻഷെർ ജനിച്ചത് കൊണ്ട്‌ അവന്‍ വളരെ ശക്തന്‍ ആണെന്ന് യക്ഷ ലോകത്ത് വെച്ച് ഞാൻ മനസ്സിലാക്കി.

ആറ് ശക്തരായ പ്രധാനപ്പെട്ട ദൈവങ്ങളിൽ ഒരു ദൈവമായ കൈറോണ് ആണ് എന്റെ പിതാവ്.

പക്ഷേ ഫ്രൻഷെർന് സൃഷ്ടിക്കാന്‍ കഴിഞ്ഞ അത്ര ശക്തിയുള്ള ദ്രാവക അഗ്നിയെ എനിക്ക് പോലും ഞാൻ അവന്റെ പ്രായത്തില്‍ ആയിരുന്നപ്പോൾ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പോരാത്തതിന് ക്ഷണകാന്തി പക്ഷിയും ഘാതകവാളും അവന്റെ നിയന്ത്രണത്തിൽ ആണ്, ശില്‍പ്പി — അത്ര അനര്‍ത്ഥ ഹേതുവായ അവന്‍ എപ്പോൾ വേണമെങ്കിലും ഒഷേദ്രസിന്റെ ശക്തിക്ക് വഴങ്ങി ആ ദൈവത്തിന്റെ അടിമയായി തീരും എന്നത് കൊണ്ട് അവന്‍ മാന്ത്രിക തടവറയില്‍ കഴിയുന്നതാണ് എല്ലാവര്‍ക്കും നല്ലത്.”

“പക്ഷേ —”

ശില്‍പ്പി എന്തോ പറയാൻ തുടങ്ങിയതും റാലേൻ തടഞ്ഞു.

“എന്റെ അത്രയും ശക്തി ഇല്ലെങ്കില്‍ പോലും എന്റെ സഹോദരൻ അരൂപി എത്ര ശക്തന്‍ ആണെന്ന് നിങ്ങള്‍ക്ക് അറിയാം. പക്ഷേ ഫ്രൻഷെർ അരൂപിയെ എങ്ങനെയോ കീഴ്പ്പെടുത്തി. എന്നിട്ട് അരൂപിയുടെ ശക്തിയെ പോലും ഫ്രൻഷെർ അവന്റെ ആത്മാവില്‍ എങ്ങനെയോ പകര്‍ത്താന്‍ കഴിഞ്ഞു, ശില്‍പ്പി….,,

ഫ്രൻഷെർ ന്റെ ശക്തി പിന്നെയും വളരുന്നില്ല എന്നാണോ നമ്മൾ കരുതേണ്ടത്…? പിന്നെ അവന്റെ പതിനെട്ടാം വയസില്‍ പ്രകൃതി അവന് അതിന്റെ ശക്തിയെ കൂടി പകര്‍ന്നു കൊടുക്കുമ്പോൾ അവനെ എനിക്ക് പോലും നിയന്ത്രിക്കാൻ കഴിയില്ല എന്ന് നിങ്ങൾ മറക്കുന്നു.

പക്ഷേ ഒഷേദ്രസ് അവനെ നിസ്സാരമായി നിയന്ത്രിക്കും…..! അപ്പോൾ എന്ത് സംഭവിക്കും എന്ന് ഞാൻ പറഞ്ഞ്‌ തരണോ…?

ഫ്രൻഷെർ മാന്ത്രിക തടവറയില്‍ കഴിയുന്നത് തന്നെയാണ് ഉചിതം. എനിക്ക് ഇതില്‍ ഒന്നും ചെയ്യാൻ കഴിയില്ല. ഫ്രൻഷെർ ന്റെ കാര്യത്തിൽ ഇനി ഒരു ചർച്ച ഇല്ല, ശില്‍പ്പി.”

അത്രയും പറഞ്ഞിട്ട് റാലേൻ ശില്‍പ ലോകത്ത് നിന്നും അപ്രത്യക്ഷനായി.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.