“പരിഹാസം മതിയാക്കു, ശില്‍പ്പി…..” റാലേൻ കോപത്തോടെ പറഞ്ഞു. “ഘാതകവാൾ, അവസാനത്തെ ക്ഷണകാന്തി പക്ഷി — അത് രണ്ടിനെയും സ്വന്തമാക്കിയ ഫ്രൻഷെർ ഇപ്പോൾ ഒഷേദ്രസിന്റെ പിടിയില്‍ ആണെന്ന കാര്യ—”
റാലേനെ ശില്‍പ്പി പറഞ്ഞ് തീർക്കാൻ സമ്മതിക്കാതെ ശില്‍പ്പി ഇടക്ക് കയറി സംസാരിച്ചു —,
“പക്ഷേ അവന്റെ ഉള്ളില്‍ ഒഷേദ്രസിന്റെ രക്തം ഉണ്ടെങ്കിലും അവന് ഒഷേദ്രസിന്റെ പാവയായി മാറുകയൊ തിന്മ പ്രവര്‍ത്തിക്കുകയൊ ചെയ്തില്ല എന്ന് കൂടി നി ഓര്‍ക്കണം….”
‘ഹും… ഒഷേദ്രസിന്റെ ബന്ധനത്തില്‍ മറ്റൊരു കുഞ്ഞ് ക്ഷണകാന്തി പക്ഷി ഉള്ളത് റാലേനൊട് ഞാൻ എങ്ങനെ പറയും? ഇപ്പോഴേ റാലേൻ തെറ്റായ തീരുമാനങ്ങൾ എടുക്കാന്‍ തുടങ്ങിയിരിക്കുന്നു….. ഇനി അതുകൂടി അറിഞ്ഞാല്‍ റാലേൻ ചിലപ്പോൾ അപകടകരമായ തീരുമാനങ്ങൾ എടുത്തെന്നിരിക്കും. അതുകൊണ്ട് റാലേൻ തല്ക്കാലം ഇത് അറിയേണ്ട.’ ശില്‍പ്പി മനസില്‍ പറഞ്ഞു.
“പക്ഷേ അവനു എത്ര നാള് സിരകളിൽ ഒഴുകുന്ന ഒഷേദ്രസിന്റെ രക്തത്തിന്റെ ദുഷ്ട ശക്തിക്ക് എതിരായി പിടിച്ചു നിൽക്കാൻ കഴിയും….?” റാലേൻ പല്ലുറുമി കൊണ്ട് ചോദിച്ചു.
“നി ഇങ്ങനെ പ്രവര്‍ത്തിച്ചത് മൂലം ഫ്രൻഷെർ നിന്നെയും ഒഷേദ്രസിനേയും ഒരേ തുലാസിൽ സമീകരിക്കും എന്നതിനെ നി മറന്ന് കളഞ്ഞു…. നിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ടാൽ അവന് ഒരുപക്ഷേ നിനക്ക് എതിരായി തിരിഞ്ഞെന്നിരിക്കും, റാലേൻ.”
“ഹാ…. അവന് എന്ത് തന്നെ ചിന്തിച്ചാലും ഇനി അവന് ഒരു സാധാരണ ജീവിതം ഇല്ല, ശില്‍പ്പി….. അവന്റെ ഈ അവസ്ഥയില്‍ അവന് ഒന്നും ചെയ്യാൻ കഴിയില്ല…. ഒഷേദ്രസിന് പോലും ഈ നിലയിലുള്ള അവനെ നിയന്ത്രിക്കാൻ കഴിയില്ല…. അവനില്‍ അലിഞ്ഞ് ചേര്‍ന്ന ക്ഷണകാന്തി പക്ഷിക്കും ഘാതകവാളിനും പോലും അവനോട് സംസാരിക്കാനോ, അവനില്‍ നിന്നും പുറത്ത് വരണോ, അവനെ രക്ഷിക്കാനൊ കഴിയില്ല…. മാന്ത്രിക തടവറയില്‍ നിന്നും ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല, ശില്‍പ്പി.”
റാലേൻ പറഞ്ഞത് കേട്ട് ശില്‍പ്പി തലയാട്ടി കൊണ്ട് ക്ഷണകാന്തി പക്ഷിയുടെ ശില്പതിന് അടുത്ത് പോയി നിന്നിട്ട് അതിനെ തഴുകി.
“ഇപ്പോൾ നിന്റെ ഈ വരവിന്റെ ഉദ്ദേശം എന്താണ്, യക്ഷരാജൻ…?”
ഒരുനിമിഷം മാന്ത്രിക മുഖ്യന് വെറുതെ നിന്നു. എന്നിട്ട് പറഞ്ഞു —,
“പതിനേഴ് വർഷങ്ങൾക്ക് മുമ്പാണ് ഗര്‍ഭിണിയായ ഫ്രൻഷെർ ന്റെ അമ്മ മാന്ത്രിക ലോകത്ത് വന്നത്. അന്നേരം അവളുടെ വയറ്റിലെ കുഞ്ഞിന് വെറും ഒരു മാസത്തിന്റെ വളർച്ച മാത്രമെ ഉണ്ടായിരുന്നുള്ളു.
എവിടെ നിന്നാണ് അവള് വന്നതെന്ന് മാന്ത്രിക ലോകത്തുള്ള ആര്‍ക്കും തന്നെ ഇന്നുവരെ അറിയില്ല. എന്റെ ഒറ്റ ചോദ്യത്തിന് പോലും അവള് ആന്നോ അതിന് ശേഷമോ ഉത്തരം പറയാൻ കൂട്ടാക്കിയില്ല.
അവള്‍ക്ക് മാന്ത്രിക ശക്തി ഒന്നും തന്നെ ഇല്ലായിരുന്നു — പക്ഷേ ഫ്രൻഷെർ നും മാന്ത്രിക ശക്തി ഇല്ല എന്നാണല്ലോ ഞാൻ കരുതിയത്….!!
അവള് സാധാരണ മനുഷ്യരുടെ ലോകത്ത് നിന്നും എങ്ങനെയോ മാന്ത്രിക ലോകത്ത് വന്നു എന്നാണ് ഞാനും മറ്റുള്ളവരും വിചാരിച്ചത്.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??