മാന്ത്രികലോകം 4 [Cyril] 2452

 

ശില്‍പ്പി ഒരു കുഞ്ഞിന്റെ ഉത്സാഹത്തോടെ അതിനെ നോക്കി നിന്നു. ശില്‍പം ഇപ്പോഴാണ് പൂര്‍ത്തിയായത്…. അയാൾ ഒരു പുഞ്ചിരിയോടെ മനസില്‍ പറഞ്ഞു.

ആകാശത്ത് വട്ടം ചുറ്റി പറന്ന ശേഷം ആ പക്ഷി ഒരു അസ്ത്രം കണക്കെ ഭൂമിയിലേക്ക് പാഞ്ഞ് വന്ന് നിലത്ത് നിന്നതും പിന്നെയും അത് വെറുമൊരു ശില്‍പമായി മാറി മറ്റുള്ള ശില്‍പ്പങ്ങളെ പോലെ നിശ്ചലമായി മാറി.

അപ്പോഴാണ് തനിക്ക് പിന്നില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടത് ശില്‍പ്പിയുടെ തലയ്ക്ക് പിന്നില്‍ ഉണ്ടായിരുന്ന രണ്ട് കണ്ണുകളും കണ്ടത്.

ശില്‍പ്പി ആ രൂപത്തെ ചുഴിഞ്ഞ് നോക്കി. എന്നിട്ട് തലയാട്ടി കൊണ്ട് അയാൾ നെടുവീര്‍പ്പിട്ടു.

“ആകാശത്തിന്‍റെ ദൈവമായ കൈറോൺ ന്റെയും പരേതയായ യക്ഷറാണി ശൃംഗദാങ്ലി യുടെയും മകനായ യക്ഷിത്വമരരാജന് സ്വാഗതം…”

ശില്‍പ്പിയുടെ തലയ്ക്ക് പിന്നിലുള്ള രണ്ട് കണ്ണുകളും മാന്ത്രിക മുഖ്യനെ തുറിച്ച് നോക്കിക്കൊണ്ട് രൂക്ഷ സ്വരത്തില്‍ സ്വാഗതം ചെയ്തു.

“ആ നിന്ദാസ്തുതിയും നെടുവീര്‍പ്പിന്റെയും പൊരുള്‍ എനിക്കറിയാം ശില്‍പ്പി….! ഞാൻ ചെയ്തത് തെറ്റാണെന്ന്‌ നിങ്ങൾ കരുതുന്നു എങ്കിൽ നിങ്ങള്‍ക്കാണ് തെറ്റിയത്. പിന്നെ എന്നെ റാലേൻ എന്ന് വിളിച്ചാല്‍ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.”

യക്ഷരാജൻ ശില്‍പ്പിക്ക് മുന്നിലുള്ള ആ പക്ഷിയുടെ ശില്‍പത്തിൽ കണ്ണും നട്ട് കടുപ്പിച്ച് പറഞ്ഞു.

പക്ഷേ പെട്ടന്ന് തന്നെ അയാളുടെ കണ്ണുകൾ വിടര്‍ന്നു. ഏഴു അടിയോളം ഉയരമുള്ള ആ ക്ഷണകാന്തി പക്ഷിയുടെ ശില്‍പത്തിന്റെ ഭംഗിയിൽ അയാൾ മതിമറന്ന് നിന്നു.

ഉടനെ ശില്‍പ്പി മെല്ലെ തിരിഞ്ഞ് നിന്നിട്ട് റാലേന്റെ മുഖത്ത് കൂറ്പ്പിച്ച് നോക്കി.

“അങ്ങനെ ആദ്യമായി നിങ്ങൾ ക്ഷണകാന്തി പക്ഷിയുടെ ശില്‍പം സൃഷ്ടിച്ചിരിക്കുന്നു…!” റാലേൻ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.

പക്ഷേ ശില്‍പ്പി അതിനുള്ള മറുപടി അല്ല കൊടുത്തത്….,

“അറിയാതെ ചെയ്തു പോയ കാര്യങ്ങള്‍ക്ക് ഫ്രൻഷെർനെ ഇത്ര കഠിനമായി ശിക്ഷിക്കുന്നത്തിനെ നി എങ്ങനെ ന്യായീകരിക്കും, യക്ഷരാജൻ…?”

റാലേൻ മുഖം ചുളിച്ചു. ആ ശില്‍പത്തിൽ നിന്നും നോട്ടം മാറ്റി ശില്‍പിയുടെ മുഖത്ത് ഉറപ്പിച്ചു കൊണ്ട്‌ അയാൾ പറഞ്ഞു, “അത് ശിക്ഷയായി ഞാൻ കരുതുന്നില്ല….. അത് അവന്റെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് വേണ്ടി ചെയ്തതാണെന്ന് നിങ്ങള്‍ക്കും അറിയാം, ശില്‍പ്പി…”

കുറ്റം ചെയ്ത കൊച്ചു കുട്ടികളെ ശാസിക്കുന്ന പോലെ ശില്‍പ്പി റാലേനെ നോക്കി.

“അവന്റെ ശക്തിയെ അമര്‍ച്ച ചെയ്ത് അവനെ മാന്ത്രിക തടവറയില്‍ ബന്ധിച്ചത് കൊണ്ട് എല്ലാ പ്രശ്‌നങ്ങംൾക്കും പരിഹാരം ലഭിക്കും എന്നാണോ നി കരുതുന്നത്…? ഫ്രൻഷെർ ഇല്ലെങ്കില്‍ ഒഷേദ്രസിനു ഒന്നും ചെയ്യാൻ കഴിയില്ല എന്നാണോ നിന്റെ മൂഡ ബുദ്ധി നിന്നോട് പറയുന്നത്….?”

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.