തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് തന്റെ മനസ്സിലുള്ള രൂപത്തെ പുതിയൊരു ശില്‍പമായി സൃഷ്ടിക്കുന്നു തിരക്കില്‍ ആയിരുന്നു ശില്‍പ്പി.
ശില്‍പ ലോകത്തുള്ള ഭൂമിയുടെ മണ്ണും, യക്ഷ ലോകത്തുള്ള അഗ്നിപര്‍വ്വത പ്രവാഹം സൃഷ്ടിച്ച മാന്ത്രിക ദ്രാവക അഗ്നി കുഴമ്പും, പിന്നെ ശില്‍പ്പിയുടെ ഹൃദയത്തിൽ നിന്നുള്ള ഒരു തുള്ളി രക്തവും ചേര്‍ത്തു തന്റെ മാന്ത്രിക ശക്തി കൊണ്ട് കുഴിച്ച് ശില്‍പ്പി അതിനെ മിശ്രിതമാക്കി.
പിന്നേ തന്റെ മനസില്‍ സൃഷ്ടിച്ച രൂപത്തെ ശില്‍പ്പി ആവാഹിച്ച് ആ രൂപത്തെ അയാൾ ആ മിശ്രിതത്തിൽ പകർത്തി ലയിപ്പിച്ചു… ശേഷം തന്റെ കൈ ആ മിശ്രിതത്തിന് നേരെ നീട്ടിയതും അയാളുടെ കൈയിൽ നിന്നും ഒരു പച്ച പ്രകാശം ആ മിശ്രിതത്തെ പൊതിഞ്ഞു….
ഉടനെ, ശില്‍പ്പി തന്റെ മനസില്‍ നിന്നും പകർത്തി കൊടുത്ത രൂപമായി ആ മിശ്രിതം രൂപം പ്രാപിക്കാന്‍ തുടങ്ങി.
ശില്‍പ്പി ആഗ്രഹിച്ച രൂപത്തെ ആ മിശ്രിതം പൂര്‍ത്തിയാക്കുന്നത് വരെ ശില്‍പ്പിയുടെ കൈയിൽ നിന്നും ആ പച്ച പ്രകാശം അതിനെ പൊതിഞ്ഞു പിടിച്ചിരുന്നു.
അവസാനം ആ മിശ്രിതം ഒരു പക്ഷിയുടെ രൂപം സ്വീകരിച്ചു…. ഉടനെ ശില്‍പ്പിയുടെ കൈയിൽ നിന്നുള്ള ആ പ്രകാശം അപ്രത്യക്ഷമായി…. ശേഷം ശില്‍പ്പി തന്റെ കണ്ണടച്ച് അയാളുടെ ഉള്ളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു…..,
ഉടനെ ശില്‍പ്പിയുടെ ആത്മാവില്‍ നിന്നും ചെറിയൊരു അംശം ശക്തി ആ പുതിയ ശില്‍പത്തിൽ കടന്നുകൂടി.
അയാൾ സന്തോഷത്തോടെ തന്റെ പുതിയ സൃഷ്ടിയെ നോക്കി…..
ഓരോ ശില്‍പം സൃഷ്ടിച്ച് കഴിയുമ്പോഴും ശില്‍പ്പി തന്റെ ആത്മാവില്‍ നിന്നും ചെറിയൊരു അംശം ശക്തിയെ ആ ശില്‍പത്തിന് പകര്‍ന്നു കൊടുത്താൽ മാത്രമേ ആ ശില്‍പം ഏകദേശം പൂര്‍ത്തിയാക്കുകയുള്ളു —
“ആ ക്രിയയും ഇപ്പോൾ കഴിഞ്ഞിരിക്കുന്നു.” ശില്‍പ്പി സന്തോഷത്തോടെ ഉറക്കെ പറഞ്ഞു.
പക്ഷേ അയാളുടെ ആ ആഹ്ലാദം കാണാന്‍ ശില്‍പങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു — താല്‍ക്കാലികമായി ചലനമറ്റ നിലയില്‍ തങ്ങളെ ആഹ്വാനം ചെയ്ത് പ്രതിയോഗികളായി തിരഞ്ഞെടുക്കാന്‍ വരുന്ന എതിരാളികളെയും കാത്തിരിക്കുന്ന ശില്‍പങ്ങള്‍.
“ഇനി പ്രകൃതിയും അതിന്റെ ശക്തിയെ ഈ ശില്‍പ്പത്തിന് പകര്‍ന്നു കൊടുത്താല്‍ ഈ ശില്‍പത്തിന്‍റെ സൃഷ്ടിയും പൂര്‍ണമാകും.” ശില്‍പ്പി അതും പറഞ്ഞ് കുറച്ച് മാറി ആകാംഷയോടെ ആ പുതിയ ശില്‍പത്തെ നോക്കി നിന്നു.
താന്‍ ഓരോ തവണയും ശില്‍പങ്ങളെ സൃഷ്ടിച്ചു കഴിയുമ്പോളും പ്രകൃതി ഉടന്‍തന്നെ അതിന്റെ ശക്തിയെ ആ ശില്‍പ്പത്തിന് പകർന്നു കൊടുക്കുന്നത് പതിവാണ്…. അതിന് ശേഷം മാത്രമേ ആ ശില്‍പം ജീവനുള്ള ശില്‍പമായി മാറുകയുള്ളു.
ഈ പ്രാവശ്യവും അതിന് മാറ്റം സംഭവിച്ചില്ല.
പെട്ടന്ന് തന്നെ മിന്നല്‍ പോലത്തെ ഒരു ശക്തമായ പ്രകാശം അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുകയും ആ പ്രകാശം ചീറി പാഞ്ഞ് ആ പുതിയ ശില്‍പത്തിൽ പ്രവേശിക്കുകയും ചെയ്തു.
ഇത്രയും നേരം നിശ്ചലമായി നിന്നിരുന്ന ആ പക്ഷിയുടെ ശില്‍പം പെട്ടന്ന് അതിന്റെ ചിറകൊന്ന് വിടർത്തി കുടഞ്ഞിട്ട് ഉറക്കെ ശബ്ദം ഉണ്ടാക്കി കൊണ്ട് ആകാശത്തേക്ക് കുതിച്ചുയർന്നു.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??