ഇപ്പോൾ കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ നാലുപേരും കൂടി സംസാരിച്ച് ഒരു തീരുമാനത്തില്‍ എത്തി…. രണ്ട് വര്‍ഷം കഴിഞ്ഞാൽ ഞങ്ങൾക്ക് പ്രകൃതിയുടെ ശക്തി ലഭിക്കും. അതിനുശേഷം ഞങ്ങൾ യക്ഷ ലോകത്തേക്ക് യാത്രയാവും.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഞങ്ങൾ നാലുപേരും കഠിനമായ പരിശീലനത്തിലാണ്…. എല്ലാ ആയുധങ്ങളിലും ഞങ്ങൾ ഇപ്പോൾ പരിശീലനം നേടുന്നു…. യക്ഷ ലോകത്ത് എന്തിനും തയാറായി ഞങ്ങൾ പോകും.
“മാന്ത്രിക മുഖ്യൻ….!!”
“യക്ഷരാജൻ….!!”
ഇങ്ങനെയുള്ള സംസാരം കേട്ടാണ് എന്റെ ചിന്തയില്‍ നിന്ന് ഞാൻ ഉണര്‍ന്നത്.
മാന്ത്രിക മുഖ്യന് ഞങ്ങൾക്ക് മുന്നില്‍ വന്ന് നിന്നിട്ട് എല്ലാവരെയും ദേഷ്യത്തോടെ നോക്കി.
എല്ലാ അധ്യാപകരും പല ഭാഗത്ത് നിന്നും നടന്നുവന്ന് അയാളുടെ ഇരു വശത്തായി നിലയുറപ്പിച്ചു.
“എന്റെയും നിങ്ങളുടെയും സമയം കളയാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ശ്രദ്ധിച്ച് കേള്‍ക്കുക.” ഒരു മുഖവുരയും ഇല്ലാതെ അയാൾ നേരെ കാര്യത്തിലേക്ക് കടന്നു.
അയാളുടെ മുഖത്ത് ഞാൻ വെറുപ്പോടെ നോക്കി.
“പക്ഷേ ആദ്യം നിങ്ങള്‍ക്ക് ഞാനൊരു താക്കീത് നല്‍കുന്നു: നിങ്ങളോട് ചർച്ച ചെയ്യാനല്ല നിങ്ങളെ ഞാൻ ഇവിടെ വരുത്തിയത്…. ചില കാര്യങ്ങൾ നിങ്ങള്‍ക്ക് ബോധ്യപ്പെടുത്തി തരാൻ വേണ്ടിയാണ്, അതുകൊണ്ട് ഞാൻ പറയുന്നത് കേള്‍ക്കുക മാത്രം ചെയ്യുക –
നിങ്ങള്‍ക്ക് ഈ സാഹചര്യത്തിൽ സംസാരിക്കാനുള്ള അധികാരം ഞാൻ നിഷേധിക്കുന്നു….” മാന്ത്രിക മുഖ്യന് ദേഷ്യത്തില്‍ ഒച്ച ഉയർത്താതെയാണ് പറഞ്ഞത്.
പക്ഷേ അയാളുടെ ശബ്ദം ഞങ്ങൾ എല്ലാവരുടെയും കത്തില്‍ വേദനയോടെ തുളച്ച് കയറി.
ഉടനെ ഞാൻ ദേഷ്യത്തോടെ അയാളെ തുറിച്ച് നോക്കി.
“നിങ്ങൾ ഇവിടെ വന്നത് നിങ്ങളുടെ പഠനവും പരിശീലനവും പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്…. ഈ നിമിഷം മുതല്‍ നിങ്ങൾ എല്ലാവരും അത് മാത്രമേ ചെയ്യൂ.
ഫ്രൻഷെർ ന്റെ കാര്യം നിങ്ങൾ എല്ലാവർക്കും അറിയാം…. അവന്‍ ഒഷേദ്രസിന്റെ പിടിയില്‍ അകപ്പെട്ടാൽ എന്ത് സംഭവിക്കും എന്ന് നിങ്ങൾ ആര്‍ക്കും ശെരിക്കും അറിയില്ല, അതുകൊണ്ട് ഇനി ആരും അവനെ മോചിപ്പിക്കുന്ന കാര്യം പറഞ്ഞ് എന്നെയും മറ്റുള്ള അധ്യാപകരെയും സമീപിക്കരുത്…..
താല്‍പര്യം ഉള്ളവര്‍ക്ക് യക്ഷ ലോകത്ത് പോയി അവനെ രക്ഷിക്കാൻ ശ്രമിക്കാം….”
അത് കേട്ട് അയാളെ ഞങ്ങളിൽ പലരും അദ്ഭുതത്തോടെ നോക്കി.
പക്ഷേ അയാള്‍ക്ക് മാത്രം എന്തോ രഹസ്യം അറിയാവുന്നത് പോലെ മാന്ത്രിക മുഖ്യന്റെ ചുണ്ടിന്റെ ഒരുവശത്ത് മാത്രം ഒരു ചിരി പ്രത്യക്ഷപ്പെട്ടു.
“പ്രധാനമായി എനിക്ക് പറയാനുള്ളത് ഇതാണ്:- പണ്ട് പല ആയിരക്കണക്കിന് മാന്ത്രികർ ഒത്തുചേർന്നിട്ട് പോലും വെറും ഇരുപത് വജ്രാക്ഷസരെ മാത്രമാണ് ഞങ്ങൾക്ക് വധിക്കാന്‍ കഴിഞ്ഞത്.
കൂടാതെ നാല് വജ്രാക്ഷസരെ ഞങ്ങൾക്ക് ബന്ധിയാക്കാനും കഴിഞ്ഞു — അവരെ കുറിച്ചും അവരുടെ ശക്തിയെ കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ആ നാല് വജ്രാക്ഷസരെ ഞങ്ങൾ കൊല്ലാതെ മാന്ത്രിക തടവറയില്‍ ബന്ധിപ്പിച്ച് വെച്ചിരുന്നത്…
അവരില്‍ നിന്നാണ് എങ്ങനെ ദേഹിബന്ദി സൃഷ്ടിക്കാം എന്ന് ഞങ്ങൾ മനസ്സിലാക്കിയത്…
പക്ഷേ നിങ്ങളോട് ഇപ്പോൾ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക:-
മാന്ത്രിക തടവില്‍ നിന്നും ഞങ്ങൾ മോചിപ്പിച്ച നാലിൽ രണ്ട് വജ്രാക്ഷസരെ മാത്രമാണ് മത്സരത്തില്‍ പങ്കെടുത്ത നമ്മുടെ വിദ്യാര്‍ഥികള്‍ വധിച്ചത്…..
അതുകൊണ്ട് യക്ഷ ലോകത്തേക്ക് ഫ്രൻഷെർനെ രക്ഷിക്കാൻ പോകാൻ ഒരുങ്ങുന്നവർ ബാക്കിയുള്ള ആ രണ്ട് വജ്രാക്ഷസരെ എതിരെല്ക്കാൻ തയ്യാറായി വേണം യക്ഷ ലോകത്ത് പോകാൻ.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??