അവിടെ യക്ഷ ലോകത്ത് നടന്നത് ഒന്നുംതന്നെ ശിബിരത്തിൽ ആരോടും പറയരുത് എന്ന് മാന്ത്രിക മുഖ്യന് ഞങ്ങളോട് യക്ഷ ലോകത്ത് വെച്ച് പറഞ്ഞിരുന്നു എങ്കിലും…. ഞങ്ങൾ തിരികെ വന്ന അടുത്ത ദിവസത്തില്‍ തന്നെ യക്ഷ ലോകത്ത് നടന്ന സംഭവവികാസങ്ങള്‍ എല്ലാം ഇവിടെ ശിബിരത്തിൽ പാട്ടായി കഴിഞ്ഞിരുന്നു.
റാലേൻ എത്ര വലിയ മാന്ത്രികനോ…. യക്ഷ രാജാവോ ആണെങ്കിലും, ആരാണ് എല്ലാവരെയും അറിയിച്ചത് എന്ന് അയാള്‍ക്ക് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല — അതോ അയാൾ അറിയാത്തതായി നടിക്കുന്നു എന്ന സംശയവും എനിക്കുണ്ട്.
പിന്നീട് കാര്യം കുറച് ഗുരുതരമായി. ശിബിരത്തിൽ ഉണ്ടായിരുന്ന പകുതിക്ക് കൂടുതൽ വിദ്യാര്‍ത്ഥികളും പല സമയങ്ങളിലായി മാന്ത്രിക മുഖ്യന്റെ ഔദ്യോഗിക അറയിൽ എല്ലാ ദിവസവും കയറി ഇറങ്ങാന്‍ തുടങ്ങിയിരുന്നു.
ഞങ്ങളുടെ മാന്ത്രിക മുഖ്യന് ആണ് യക്ഷരാജൻ എന്ന് ആദ്യം അറിഞ്ഞപ്പോള്‍ ചിലര്‍ക്ക് അയാളോട് ഭയം തോന്നിയിരുന്നു എന്നത് സത്യമാണ്… പക്ഷേ ആ ഭയം പെട്ടന്ന് കുറയുകയും ചെയ്തു.
പഠന സമയത്ത് പോലും വിദ്യാര്‍ഥികള്‍ അധ്യാപകരെ ചോദ്യം ചോദിച്ച് അവശരാക്കി…. ഗതികെട്ട അധ്യാപകര്‍ കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളെ പഠിപ്പിക്കാന്‍ പോലും വരുന്നില്ല.
മത്സരത്തിന്റെ പേരില്‍ യക്ഷ ലോകത്ത് ഞങ്ങൾ പോയി വന്നിട്ട് ഇന്ന് ഒരു മാസം കഴിഞ്ഞു..
‘അര മണിക്കൂറിനുള്ളില്‍ എല്ലാ വിദ്യാര്‍ത്ഥികളും പരിശീലന മൈതാനത്ത് ഹാജരായിരിക്കണം…’
അതിരാവിലെ മൂന്ന് മണിക്ക് മാന്ത്രിക മുഖ്യന്റെ ദേഷ്യത്തിലുള്ള സ്വരം ഞങ്ങളുടെ തലക്കകത്ത് ആജ്ഞാപിച്ചത് കേട്ടാണ് ഞങ്ങൾ എല്ലാ വിദ്യാര്‍ത്ഥികളും ഉറക്കത്തിൽ നിന്നും ഞെട്ടി ഉണര്‍ന്നത്.
ആദ്യമാണ് അയാൾ ഞങ്ങളുടെ മനസില്‍ കയറി സംസാരിക്കുന്നത്… അതും ഒരേ സമയത്ത് എല്ലാവരോടും സംസാരിച്ചു എന്ന് പിന്നീടാണ് മനസ്സിലായത് — എത്ര ശക്തനാണ് അയാൾ…..?
ഈ ഒറ്റ കാരണം കൊണ്ട് തന്നെ ഒരുപാട് വിദ്യാര്‍ഥികള്‍ പിന്നെയും യക്ഷരാജനെ ഭയക്കാൻ തുടങ്ങി.
ഇപ്പോൾ അയാളുടെ വരവും കാത്ത് ഞങ്ങൾ മൈതാനത്ത് നില്ക്കുകയായിരുന്നു.
ദനീർ ആശങ്കയോടെ വിരണ്ടു നടക്കുകയാണ്….. മറ്റുള്ളവർ ജോഡിയായും കൂട്ടമായും അങ്ങിങ്ങായി നിന്ന് എന്തെല്ലാമോ രഹസ്യം പറയുന്നുണ്ട്.
ഹെമീറ ദനീരിന്റെ അടുത്ത് പോയി അവനോട് എന്തോ സംസാരിക്കുന്നത് ഞാൻ കണ്ടു.
ഹെമീറ എപ്പോഴും ഫ്രെന്നിന്റെ കൂടെയാണ് വാള്‍ കൊണ്ടുള്ള പരിശീലനം നടത്തിയിരുന്നത്…. പല സമയത്തും അവർ രണ്ട് പേരും പുതിയ വാള്‍ തന്ത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്.
ഒരു നിമിഷം അവർ രണ്ട് പേരും വാള്‍ പയറ്റിനെ കുറിച്ച് എന്തെങ്കിലും സംസാരിക്കുകയായിരിക്കും — പക്ഷേ അടുത്ത നിമിഷം അവള്‍ക്ക് എന്തോ മനസ്സിലാക്കി കൊടുക്കുന്നത് പോലെ ഫ്രെൻ അവന്റെ വാള്‍ കൊണ്ട് അവളെ ആക്രമിക്കുന്നത് കാണാം —പെട്ടന്ന് തന്നെ അവരുടെ ആ വാള്‍ പയറ്റ് അവസാനിച്ച് പിന്നെയും ആയുധ ചർച്ചയിൽ മുഴുകുകയും ചെയ്യാറുണ്ട്.
ഇപ്പോളെല്ലാം ഹെമീറ എന്നും രാവിലെ ദനീരിന്റെ കൂടെയാണ് പരിശീലിക്കുന്നത്. പക്ഷേ അവളുടെ മുഖത്ത് ഫ്രെന്നിന്റെ കൂടെ പയറ്റുമ്പൊൾ കാണുന്ന ആ തൃപ്തി ഒന്നും ദനീരിന്റെ കൂടെ പയറ്റുമ്പോൾ കാണാന്‍ കഴിഞ്ഞില്ല.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??