‘നിന്നോട് ഇങ്ങനെ ചെയ്യുന്നതിൽ ഞങ്ങൾ എല്ലാവർക്കും അതിയായ ദുഃഖം ഉണ്ട്… ഒഷേദ്രസിന്റെ പിടിയില്‍ എങ്കിലും നീ വീഴാതിരുനെങ്കിൽ നിന്നെ ഞാൻ സ്വതന്ത്രനാക്കുമായിരുന്നു…. പക്ഷേ നിന്റെ ശക്തിയും ഒഷേദ്രസിന്റെ രക്തവും എല്ലാം വളരെ അപകടകരമായ പ്രശ്നങ്ങൾ ആയതുകൊണ്ട് നിന്നെ ജീവപര്യന്തം ഈ മാന്ത്രിക തടവറയില്‍ തളച്ചിടാനാണ് ഞങ്ങളുടെ തീരുമാനം…,
പിന്നേ രണ്ടാഴ്ചയ്ക്ക് മുമ്പ് നീയും നിന്റെ സുഹൃത്തുക്കളും ഒരുമിച്ച് ഈ മത്സരം പൂര്‍ത്തിയാക്കിയിരുന്നു എന്നത് നി അറിയുക…’
എന്റെ ജീവിതം നശിച്ചു…. അപ്പോഴാണ് അയാളുടെ ആര്‍ക്കും വേണ്ടാത്ത ഒരു മത്സരം….. എനിക്ക് കലശലായ ദേഷ്യം വന്നു.
‘ഇല്ല…..!! നിങ്ങൾ ചെയ്യുന്നത് അനീതിയാണ്, റാലേൻ….!!’ ദേഷ്യത്തില്‍ ഞാൻ അയാളുടെ പേര് അറപ്പോടെ പറഞ്ഞു.
ഒരു നിമിഷം അയാള്‍ക്ക് കോപം ഉണ്ടായത് പോലെ എനിക്ക് തോന്നി.
പക്ഷേ ഞാൻ തുടർന്നു—,
‘എന്റെ നിയന്ത്രണത്തിൽ അല്ലാത്ത ഒരു ശക്തിയും എനിക്കില്ല…… എന്റെ വീട് കത്തിയതും എന്റെ അമ്മ അതിൽ പെട്ട് കത്തി കരിഞ്ഞു പോയതും എല്ലാം ഞാൻ കാരണമല്ല…..,
അന്ന് രാത്രി ഞാനും എന്റെ അമ്മയും ഒരുപാട് നേരം സംസാരിച്ച ശേഷം ഉറങ്ങാനായി ഞാൻ എന്റെ കട്ടിലില്‍ കിടന്നു. കട്ടിലില്‍ കിടന്നിരുന്ന എന്റെ നെറ്റിയില്‍ എന്റെ അമ്മ ചുംബിച്ചതിന് ശേഷം എന്റെ അമ്മയും എന്റെ അടുത്ത് കിടന്നത് മാത്രമാണ് അവസാനമായി ഞാൻ ഓര്‍ക്കുന്നത്…. പിന്നെ എന്താണ് സംഭവിച്ചത് എന്നൊന്നും എനിക്ക് അറിയില്ല…..
എനിക്ക് അങ്ങനെ ഒരു അബദ്ധം പറ്റി എന്ന് തെളിയിക്കാന്‍ ഒറ്റ ദൃക്സാക്ഷി പോലുമില്ല… കൂടാതെ ആ തീയില്‍ പെട്ട് എന്റെ അമ്മ മരിച്ചോ എന്നൊന്നും ഇതുവരെ തെളിഞ്ഞിട്ടും ഇല്ല.
ഞാൻ കാരണമല്ല ഞങ്ങളുടെ വീട് കത്തിയത് എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്… ഞാനല്ല എന്റെ അമ്മയെ ആ ദ്രാവക അഗ്നിയില്‍ പെടുത്തിയത് എന്നും എനിക്ക് അറിയാം…,
പിന്നേ ഇങ്ങനെ ഒരു ശിക്ഷ ഞാൻ ഒരിക്കലും അര്‍ഹിക്കുന്നില്ല. ഞാൻ ശില്‍പ ലോകത്ത് പോയതും, തുടർന്ന് സംഭവിച്ചതും… പിന്നെ അവസാനമായി ഒഷേദ്രസിന്റെ രക്തം സ്വീകരിച്ചതും എല്ലാം വെറും അബദ്ധങ്ങള്‍ മാത്രമായിരുന്നു….,
ഞാൻ നിങ്ങളുടെ നിരീക്ഷണത്തിൽ കഴിയാനും തയ്യാറാണ്, പക്ഷേ ദയവായി എന്നില്‍ നിന്നും ദേഹിബന്ദി എടുത്ത് മാറ്റി എന്നെ സ്വതന്ത്രമാക്കണം…’ എന്റെ മനസില്‍ അയാളോട് ഞാൻ കരഞ്ഞ് വിളിച്ചു.
‘ഒരിക്കലും സാധ്യമല്ല ഫ്രെൻ…. ഒഷേദ്രസിന്റെ രക്തത്തില്‍ നിന്നും നിന്നെ സ്വതന്ത്രന്‍ ആക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, അതുകൊണ്ട് ഈ മാര്‍ഗം അല്ലാതെ മറ്റൊന്നും ഞങ്ങൾ കാണുന്നില്ല. എനിക്ക് ഇവിടെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല… ഇനി ഇതാണ് നിന്റെ വിധി..’ അതും പറഞ്ഞ് മാന്ത്രിക മുഖ്യന്റെ ആ പ്രകാശ രൂപം എന്റെ ഉള്ളില്‍ നിന്നും അപ്രത്യക്ഷമായി.
എന്റെ മനസില്‍ ഞാൻ അലറി കരഞ്ഞു, അയാളോട് കേണു അപേക്ഷിച്ചു. പക്ഷേ അയാളുടെ ശബ്ദം മാത്രം എന്റെ മനസില്‍ കേട്ടില്ല.
മാന്ത്രിക തടവറയില്‍ എന്നെ ഉപേക്ഷിച്ച് അയാൾ പോയി. എന്റെ ജീവിതം ഇവിടെ നരകിച്ച് തീരും…. ഇനി ഒരിക്കലും ആരും എന്നെ തിരഞ്ഞ് ഇവിടെ വരില്ല എന്ന ഭയാനകമായ ചിന്ത എന്റെ ഉള്ളില്‍ നിറഞ്ഞു. എനിക്ക് മൗനമായി കരയാന്‍ മാത്രമാണ് കഴിഞ്ഞത്.
പക്ഷേ ഇവിടെ തളര്‍ന്ന് വെറുമൊരു ശവമായി കിടക്കാന്‍ ഒന്നും എനിക്ക് ഉദ്ദേശമില്ല.
*********
സാഷ
യക്ഷ ലോകത്ത് ഞങ്ങൾ പോയി വന്നിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞു.
അവിടെ നിന്നും തിരികെ വന്ന അന്ന് തൊട്ടേ എല്ലാ ദിവസവും തുടർച്ചയായി ഞാനും ദനിരും ഹെമീറയും പിന്നെ ഫ്രേയയും കൂടി മാന്ത്രിക മുഖ്യന്റെ ഔദ്യോഗിക അറയില്‍ ചെന്ന് അയാളെ കണ്ട് ഫ്രെന്നിനെ കുറിച്ച് ചോദിക്കുകയും അവനെ അവിടെ നിന്ന് മോചിക്കാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തിൽ ഇടപെടാന്‍ പാടില്ല എന്ന് അയാൾ എന്നും കര്‍ക്കശമായ മറുപടി പറഞ്ഞിരുന്നു…..
പിന്നെ പത്താമത്തെ ദിവസം അയാൾ കോപത്തോടെ അയാളുടെ ഔദ്യോഗിക അറയില്‍ നിന്നും ഞങ്ങളെ പുറത്താക്കി. മേലാൽ അക്കാര്യവും പറഞ്ഞ് അവിടെ പോകരുത് എന്ന താക്കീതും തന്നു.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??