നി ദ്രാവക അഗ്നിയെ സൃഷ്ടിച്ച ആ സമയത്ത് പോലും നിന്റെ ശക്തിയെ ഞങ്ങൾ ആര്‍ക്കും കാണാനും, അറിയാനും പിന്നെ മനസ്സിലാക്കാനും കഴിഞ്ഞില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം എനിക്ക് എപ്പോഴും മറ്റുള്ളവരുടെ ശക്തിയെ കാണാനുള്ള സിദ്ധി ഉണ്ട്.
എന്റെ മാന്ത്രിക ദൃഷ്ടിയില്‍ അകപ്പെടാത്ത നിന്റെ ഈ വിചിത്ര ശക്തി എന്നെ ആശങ്കപ്പെടുത്തുന്നു.
അത് എന്തുതന്നെ ആയാലും അതിനെക്കുറിച്ച് ഞാൻ ചിന്തിച്ച് എന്റെ സമയം ഇനി ഇവിടെ പാഴാക്കുനില്ല…. പക്ഷേ ആ ശക്തി നിന്റെ നിയന്ത്രണത്തിൽ ഇല്ല എന്നാണ് എന്റെ ബലമായ സംശയം. നിന്റെ വീട് കത്തിയതും അതിൽ പെട്ട് നിന്റെ അമ്മ മരിച്ചതും അതിന്റെ തെളിവായി ഞാൻ എടുക്കുന്നു.’
അയാളുടെ ആ കുറ്റപ്പെടുത്തൽ കേട്ട് എനിക്ക് വാക്കുകള്‍ കിട്ടാതെ എന്റെ ഉള്ളില്‍ ഞാൻ അലറി വിളിച്ചു.
പക്ഷേ അത് കാര്യമാക്കാതെ അയാൾ തുടർന്നു —,
‘അങ്ങനെയാകുമ്പോൾ ഒഷേദ്രസിന്റെ പിടിയില്‍ നി ഇല്ലെങ്കില്‍ പോലും നിന്റെ ശക്തിയെ നി നിയന്ത്രിക്കാൻ പരിശീലിക്കും വരെ എപ്പോഴും മറ്റുള്ളവര്‍ക്ക് ഒരു വലിയ ഭീഷണിയാണ്.
പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒഷേദ്രസിന്റെ രക്തം കൂടി നിന്നില്‍ ഉള്ളതുകൊണ്ട് നി ഇവിടെ ഈ അവസ്ഥയില്‍ കഴിയുന്നത് തന്നെയാണ് ഉചിതം—’
അയാൾ പറഞ്ഞത് കേട്ട് എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യം എന്നില്‍ നിറഞ്ഞു…. എന്റെ ഹൃദയവും തലച്ചോറും പൊട്ടി പിളര്‍ന്നത് പോലത്തെ വേദന അനുഭവപ്പെട്ടു……,
ഒരുനിമിഷത്തേക്ക് എന്റെ ഉള്ളിലുള്ള ദേഹിബന്ദി എന്നെ അതിന്റെ ശക്തിയില്‍ നിന്നും സ്വതന്ത്രമാക്കിയത് പോലെ എനിക്ക് അനുഭവപ്പെട്ടു.
അപ്പോഴാണ് എന്റെ ഉള്ളില്‍ നിന്നും മൂന്ന് നേരിയ സാന്നിധ്യം ഞാൻ തിരിച്ചറിഞ്ഞത്….
എന്റെ മാന്ത്രികബോധം, ക്ഷണകാന്തി പക്ഷി പിന്നെ ഘാതകവാൾ എന്ന മൂന്നും ഒരേ സമയത്ത് എന്തോ പറഞ്ഞത് ഒരു നേരിയ ശബ്ദമായി എനിക്ക് കേട്ടു. പക്ഷേ ഉടൻ തന്നെ അവരുടെ സാന്നിധ്യം എന്റെ ഉള്ളില്‍ നിന്നും അപ്രത്യക്ഷമായി.
എന്താണ് സംഭവിച്ചത്…?
അവരുടെ സാന്നിധ്യം മാന്ത്രിക മുഖ്യന് അറിഞ്ഞ് കാണുമോ….?
ആ മൂന്ന് ശക്തികളും എന്നോട് എന്താണ് പറഞ്ഞത്….?
എന്തുകൊണ്ടാണ് അവരുടെ സാന്നിധ്യം പിന്നെയും എന്നില്‍ നിന്നും അപ്രത്യക്ഷമായത്…?
ഒരുപക്ഷേ എന്റെ ആത്മാവിനെ ബന്ധിച്ചിരിക്കുന്ന ആ ദേഹിബന്ദി കാരണം ആയിരിക്കുമോ എനിക്ക് അവരുടെ സാന്നിധ്യം അറിയാൻ കഴിയാത്തത്…..?
എനിക്ക് തോന്നിയ ദേഷ്യം കാരണമാണോ ആ ദേഹിബന്ദികളുടെ ശക്തി എന്നില്‍ കുറയാന്‍ കാരണം…? അതുകൊണ്ടാണോ എനിക്ക് പിന്നെയും അവരുടെ സാന്നിധ്യം അനുഭവപ്പെടാന്‍ കഴിഞ്ഞത്…?
അങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് എന്നില്‍ ഉയർന്നു.
പക്ഷേ ഇതൊന്നും അറിയാതെ മാന്ത്രിക മുഖ്യന് അയാളുടെ പ്രസംഗം തുടർന്നു —,
‘ഇവിടെ നിന്റെ മാന്ത്രിക ശക്തി ഇല്ലാതെ ഈ മാന്ത്രിക തടവറയില്‍ നി കഴിയുന്നതാണ് എല്ലാവർക്കും നല്ലത്. കാരണം എന്താണെന്ന് നിനക്ക് മനസ്സിലാക്കാൻ കഴിയും, ഫ്രെൻ.
എല്ലാ ലോകത്തിന്റെ നന്മക്ക് വേണ്ടി വെറും ഒരാളുടെ ജീവിതമോ ജീവനോ നശിച്ചാല്‍ പോലും അത് തെറ്റല്ല എന്ന് നി മനസ്സിലാക്കണം.’
അയാള്‍ പറയുന്നത് ഞാൻ ശ്രദ്ധിക്കാതെ ഒരിക്കൽ കൂടി ക്ഷണകാന്തി പക്ഷിയുടെ സാന്നിധ്യം അറിയാൻ കഴിയുമോ എന്ന് ഞാൻ ശ്രമിച്ച് നോക്കി…. പക്ഷേ കഴിഞ്ഞില്ല.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??