“ഈ അവസ്ഥയില്‍ നിനക്ക് സംസാരിക്കാൻ പോയിട്ട് അനങ്ങാനാൻ പോലും കഴിയില്ല, ഫ്രെൻ. അതിൽ ഞാൻ ഖേദിക്കുന്നു….”
എന്റെ ഉള്ളില്‍ ഞാൻ ഞെട്ടി.
അപ്പോൾ എന്റെ ഈ അവസ്ഥയ്ക്ക് കാരണം മാന്ത്രിക മുഖ്യന് ആണോ…? പക്ഷേ എന്തിന്…?
എന്റെ ചോദ്യം അറിഞ്ഞത് പോലെ അയാൾ പറഞ്ഞു —,
“ഒഷേദ്രസിന്റെ രക്തത്തെ സ്വീകരിച്ച് നി നിന്റെ ശരീരത്തിനും ആത്മാവിനും കളങ്കപ്പെടുത്തി ആ ദൈവത്തിന്റെ പിടിയില്‍ അകപ്പെട്ട് എല്ലാ ലോകങ്ങള്‍ക്കും, എല്ലാ നന്മയുള്ള ജീവജാലങ്ങൾക്കും നി ആപദ്‌ജനകമായ വ്യക്തിയായി മാറിയിരിക്കുന്നു….”
എന്നെ ഞെട്ടിച്ച് കൊണ്ട് അയാളുടെ കുറ്റപ്പെടുത്തൽ എന്റെ കാതില്‍ തുളച്ച് കയറി.
എനിക്ക് സംഭവിച്ചത് എല്ലാ തുറന്ന് പറഞ്ഞ് എന്നെ ന്യായീകരികണം എന്ന് ഉണ്ടായിരുന്നു… പക്ഷേ എനിക്ക് സംസാരിക്കാൻ പോയിട്ട് അനങ്ങാൻ പോലും കഴിഞ്ഞില്ല.
“ഒഷേദ്രസിന്റെ രക്തം നിന്നെ ആ ദൈവത്തിന്റെ അടിമയായി മാറ്റും……. ആ ദൈവത്തിന്റെ മുടിയിഴയിൽ ബന്ധിച്ച പാവയായി നി പ്രവർത്തിക്കാൻ ആരംഭിക്കും…..”
‘ഒരിക്കലുമില്ല…. എന്നെ സംസാരിക്കാന്‍ എങ്കിലും അനുവദിക്കു….’ എന്റെ മനസില്‍ ഞാൻ ഉറക്കെ കരഞ്ഞ് പറഞ്ഞു.
പെട്ടന്ന് ഇളം ചൂടുള്ള കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം എന്റെ ഉള്ളില്‍ നിറയുന്നത് എന്റെ മനസില്‍ ഞാൻ കണ്ടു. ആ പ്രകാശം ഒരു പ്രകാശ മനുഷ്യനായി രൂപാന്തരപ്പെട്ടു.
ഞാൻ ഞെട്ടി….
ഭീതിയുടെ ഗുഹയില്‍ വെച്ച് എന്റെ മനസ്സിനെ ആക്രമിച്ചത് പോലത്തെ പ്രകാശ മനുഷ്യന്‍….!!
പക്ഷേ ഈ രൂപത്തിന് ആ രൂപത്തിൽ നിന്നും ചെറിയ വിത്യാസം ഉണ്ടായിരുന്നു. ഇതിന്റെ തലയില്‍ ചുവന്ന പ്രകാശം പരത്തുന്ന ഒരു കൊമ്പും പിന്നെ ശിരസ്സില്‍ ഒരു കിരീടവും ഉണ്ടായിരുന്നു.
അതിന്റെ ശരീരം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പരത്തി എങ്കിലും എനിക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ അതിന്റെ ശരീരത്തെ നല്ലതുപോലെ കാണാന്‍ കഴിഞ്ഞു.
ഒരു യക്ഷ മനുഷ്യന്റെ രൂപം ആയിരുന്നു അതിന്.
അപ്പോൾ ഇതാണോ യക്ഷിത്വമരരാജൻ എന്ന യക്ഷരാജൻ…? ഞാൻ സ്വയം ചോദിച്ചു.
പെട്ടന്ന് ആ രൂപം എന്റെ മനസില്‍ സംസാരിക്കാന്‍ തുടങ്ങി — മാന്ത്രിക മുഖ്യന്റെ അതെ ശബ്ദം.
ഞാൻ പിന്നെയും ഞെട്ടി.
ആമ്പൽക്കുളം യക്ഷി എന്ന യക്ഷരാജനും മാന്ത്രിക മുഖ്യനും ഒന്നാണോ…?
‘പ്രകൃതിയുടെ ശക്തി നിന്നില്‍ ലയിക്കുന്നതിന് മുന്നേ പോലും നിന്റെ ഈ അസാധാരണ ശക്തി എന്നെ അത്ഭുതപ്പെടുത്തുന്നു, ഫ്രെൻ. നിന്റെ യാഥാര്‍ത്ഥ ശക്തി എന്താണെന്ന് പോലും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. ഒരുപക്ഷേ ഒഷേദ്രസിന് നിന്റെ ശക്തി എന്താണെന്ന് അറിയാവുന്നത് കൊണ്ടാവും നിന്നെ അതിന്റെ അനുയായിയായി മാറ്റിയത്.’
‘ഞാൻ ഒഷേദ്രസിന്റെ അനുയായി ഒന്നുമല്ല…’ ദേഷ്യത്തില്‍ ഞാൻ പറഞ്ഞു.
പക്ഷേ അയാൾ അത് കേള്‍ക്കാത്ത പോലെ തുടർന്നു —,
‘കൂടാതെ ഞാൻ നേരത്തെ പറഞ്ഞ കാരണങ്ങളുടെ അടിസ്ഥാനത്തിൽ… എല്ലാവരുടെയും നന്മയും സുരക്ഷയും കരുതി നിന്നെ ഈ അവസ്ഥയില്‍ നിന്നും എനിക്ക് ഒരിക്കലും മോചിപ്പിക്കാൻ കഴിയില്ല എന്ന് നി മനസ്സിലാക്കണം, ഫ്രെൻ….. നിന്നെ ഒഷേദ്രസിന്റെ അനുയായിയായി മലാഹിയുടെ പിടിയില്‍ അകപ്പെടാൻ ഞങ്ങൾ ഒരിക്കലും അനുവദിക്കില്ല….’
ദേഷ്യവും സങ്കടവും കാരണം ഞാൻ എന്റെ മനസില്‍ അലറി കരഞ്ഞു.
‘എല്ലാം ഞാൻ അറിയാതെ ചെയ്തതാണ്… ഒരിക്കലും ഞാൻ ഒഷേദ്രസിന്റെ പാവയായി മാറില്ല…. ഞാൻ ആ ദൈവത്തിന്റെ സ്വാധീനത്തിന് വഴങ്ങി കൊടുക്കില്ല….. എന്നെ ഇതില്‍ നിന്ന് മോചിപ്പിക്കു….’ ഞാൻ മാന്ത്രിക മുഖ്യനോട് കെഞ്ചി കരഞ്ഞു.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??