മാന്ത്രികലോകം 4 [Cyril] 2452

മാന്ത്രിക ലോകം 4

Author – Cyril

                     [Previous part]

 

 

സുല്‍ത്താന്‍

 

“നിങ്ങള്‍ക്ക് പറയാനുള്ളത് എല്ലാം യക്ഷ രാജാവിനോട് തന്നെ നേരിട്ട് പറയുക…”

“എവിടെയാണ് അയാൾ…” അഖില്‍ ചോദിച്ചു.

“നിങ്ങള്‍ക്ക് പിറകില്‍…”

ഒരു ഞെട്ടലോടെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് തിരിഞ്ഞ് നോക്കി…..

അവിടെ തലയില്‍ ഒരു സ്വര്‍ണ്ണ കിരീടവും വെച്ചുകൊണ്ട് നില്‍ക്കുന്ന ഞങ്ങളുടെ മാന്ത്രിക മുഖ്യനേയാണ് ഞാൻ കണ്ടത്.

ഞങ്ങളെ കണ്ടതും അയാൾ ദുഃഖത്തോടെ പുഞ്ചിരിച്ചു.

“നിങ്ങളാണോ യക്ഷ രാജാവ്…!!”

“നിങ്ങൾ മാന്ത്രിക മുഖ്യന്റെ ഇരട്ട സഹോദരൻ ആണോ…? അതോ നിങ്ങൾ തന്നെയാണോ മാന്ത്രിക മുഖ്യൻ…?”

“നിങ്ങൾ എങ്ങനെയാണ് ഞങ്ങൾക്ക് മുന്നേ ഇവിടെ എത്തിയത്…?”

അങ്ങനെയുള്ള പല ചോദ്യങ്ങളും ഞങ്ങളില്‍ പലരുടെ വായിൽ നിന്നും ഉതിര്‍ന്നു.

അതിന്‌ മറുപടിയായി മാന്ത്രിക മുഖ്യന് യക്ഷ മനുഷ്യരുടെ മുഖത്ത് നോക്കി അയാളുടെ തലയെ ചെറുതായി ഒരു വശത്തേക്ക് വെട്ടിച്ച് കാണിച്ചു….

ഉടനെ ഈരണ്ട് യക്ഷ മനുഷ്യര്‍ വീതം ഞങ്ങൾ ഓരോ വിദ്യാർത്ഥികളുടെ രണ്ട് വശത്തായി നിന്നിട്ട് ഞങ്ങളുടെ രണ്ട് കൈയിലും പിടിച്ചു.

നിലത്തു അനക്കമറ്റ് കിടന്നിരുന്ന ഫ്രൻഷെർ ന്റെ രണ്ട് വശത്തായി രണ്ട് യക്ഷ മനുഷ്യർ തറയില്‍ ഇരുന്നിട്ട് അവന്റെ ഓരോ തോളിലും കൈ വെച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകും മുന്നേ ഞങ്ങൾ എല്ലാവരെയും കൊണ്ട് യക്ഷ മനുഷ്യര്‍ അപ്രത്യക്ഷമായി.

വനത്തിലുള്ള നദിക്കരയിൽ നിന്നിരുന്ന ഞങ്ങൾ കണ്ണ് ചിമ്മി തുറക്കുന്ന ആ ദൈര്‍ഘ്യം കൊണ്ട്‌ വിശാലമായ വലിയ ഒരു സിംഹാസന മുറിയുടെ മേടയ്ക്ക് മുന്നില്‍ ഞങ്ങൾ പ്രത്യക്ഷപ്പെട്ടു.

എന്റെ മുന്നില്‍ കണ്ട കാഴ്ചയെ ഞാൻ കൗതുകത്തോടെ നോക്കി.

വെറും നാല് അടി മാത്രം ഉയരവും, പിന്നെ വിശാലമായ ചുറ്റുവട്ടമുള്ള ആ മേടയുടെ നടുവിലായി ഒരു മനുഷ്യ തലയുടെ ആകൃതിയിലുള്ള ഒരു ചെറിയ പീഠം സ്ഥാപിച്ചിരുന്നു.

പിന്നെ നടുവിലുള്ള ആ പീഠത്തില്‍ നിന്നും ഏഴ് അടി അകലം പാലിച്ച് ആ പീഠത്തെ ചുറ്റി അതിന്റെ സാമ്യമുള്ള ഏഴു പീഡനങ്ങള്‍ കൂടി സ്ഥാപിച്ചിരുന്നു.

സാധാരണ ഓരോ തുണ്ട് പാറയില്‍ നിന്നും സൃഷ്ടിച്ച, ആഢംബരമോ ചിത്ര പണികളൊ ഒന്നുമില്ലാതെ വെറും രണ്ട് അടി വീതം മാത്രം ഉയരവും നീളവും വീതിയും ഉള്ള, പക്ഷേ ആര്‍ക്കും അതിൽ ഇരിക്കാൻ സൗകര്യമില്ലാത്ത; നടുവില്‍ ഒന്നും പിന്നെ അതിനെ ചുറ്റി ഏഴും – ആകെ എട്ടു പീഠങ്ങള്‍ ഉണ്ടായിരുന്നു.

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.