മാന്ത്രികലോകം 1 [Cyril] 2319

അഭ്യസനം പൂര്‍ത്തിയാക്കി ഈ ലോകത്ത് വരുന്ന യോദ്ധാക്കളേയും മാന്ത്രിക മാരെയും എന്റെ മാന്ത്രിക ശില്‍പങ്ങള്‍ ആണ് പരീക്ഷിക്കുന്നത്. നിനക്കെന്നെ ‘ശില്‍പ്പി’ എന്നു വിളിക്കാം.”

“അപ്പോ നിങ്ങളുടെ സഹോദരന്റെ പേരും ശില്‍പ്പി എന്നാണോ?” കൗതുകത്തോടെ ഞാൻ ചോദിച്ചു.

“തല്‍കാലം എന്റെ സഹോദരന്റെ കാര്യം ഇവിടെ ഒഴിവാക്കാം….” ശില്‍പ്പി തെല്ല് ദുഃഖത്തോടെ പറഞ്ഞു.

“പക്ഷേ എന്റെ പരീക്ഷണം നേരിടാൻ അല്ല ഞാന്‍ ഇപ്പോൾ ഇവിടെ വന്നത്….! എന്റെ അഭ്യസനം പോലും ഇതുവരെ പൂര്‍ത്തിയായില്ല. ഭീതിയുടെ ഗുഹ എന്നെ സ്വാധീനിച്ച് ഇവിടെ വരുത്തി…. അല്ലാതെ എന്റെ സ്വന്തം ഇഷ്ടപ്രകാരം അല്ല ഞാനിവിടെ വന്നത്.” പരിഭ്രാന്തിയോടെ ഞാൻ പറഞ്ഞു.

ശില്‍പ്പി ഉടനെ എന്നെ സൂക്ഷ്മതയോടെ നിരീക്ഷിച്ചു. അയാളുടെ മുഖത്ത് സംശയത്തിന്റെ നിഴല്‍ പടരുന്നത് ഞാൻ കണ്ടു. എന്റെ മനസ്സിനെ വായിക്കാൻ എന്ന പോലെ അയാൾ എന്റെ കണ്ണില്‍ തുളയ്ക്കുന്നത് പോലെ നോക്കി.

“വിധി പ്രകാരം ഇപ്പോൾ നി എന്നെ തിരഞ്ഞെടുത്ത് കഴിഞ്ഞിരിക്കുന്നു…. നിന്റെ പരീക്ഷണം തുടങ്ങുക അല്ലാതെ ഇനി ഒരിക്കലും എനിക്കോ നിനക്കോ ഇതില്‍ നിന്നും പിന്മാറാൻ കഴിയില്ല. പോരാട്ടം തുടങ്ങുന്നതിന് മുന്നേ അതിനെ അവസാനിപ്പിച്ചാൽ നിനക്ക് ഈ ലോകത്തെ വിട്ട് പോകാൻ കഴിയില്ല…. പക്ഷേ മറ്റു പലർ ചെയ്തത് പോലെ പോരാട്ടത്തിന്റെ ഇടയില്‍ നിനക്ക് തോല്‍വി സമ്മതിക്കാന്‍ കഴിയും…”

അതും പറഞ്ഞ്‌ ശില്‍പ്പി അയാളുടെ കൈ മുന്നോട്ട് നീട്ടിയതും കാഴ്ചക്ക് ഒരേ പോലത്തെ രണ്ട് വാളുകൾ അയാളുടെ കൈയിൽ പ്രത്യക്ഷപ്പെട്ടു.

പെട്ടന്ന് അയാളുടെ മുഖത്ത് സംഭ്രമം മിന്നിമറഞ്ഞു.

“നി മറ്റുള്ളവരെ പോലെയല്ല — നിന്റെ ആത്മാവിലും രക്തത്തിലും എന്തോ വെത്യസ്ത്തത ഞാൻ അനുഭവപ്പെടുന്നു….. അത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല….,

പക്ഷേ എല്ലാ ആയുധങ്ങളിലും ഒരുപോലെ നി പരിശീലനം നേടുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. എല്ലാവർക്കും അത് സാധ്യമാവില്ല…. പിന്നെ നി ഒരു മാന്ത്രിക—”

“പക്ഷേ ഞാൻ നിങ്ങളെ എപ്പോഴാണ്…. എങ്ങനെയാണ് ഈ പോരാട്ടത്തിന് വേണ്ടി തിരഞ്ഞെടുത്തത്?” ഇടക്ക് കേറി സംശയത്തോടെ ഞാൻ ചോദിച്ചു.

“ശില്‍പ്പലോകത്ത് പരീക്ഷണങ്ങളെ നേരിടാന്‍ വരുന്നതിന് മുന്നോടിയായി നിങ്ങളുടെ ആചാര്യന്‍മാര്‍ അവർക്ക് ഈ ലോകത്തെ കുറിച്ചുള്ള സകല വിധികളേയും വ്യക്തമായി പറഞ്ഞ്‌ ബോധ്യപ്പെടുത്തി കൊടുക്കുന്നതാണ് പതിവ്. പക്ഷേ നിന്റെ വരവ് അകാലപക്വമായ ഒന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ ????

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് ????

  2. പൊളി ❤️?

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.