മാന്ത്രികലോകം 1 [Cyril] 2318

Views : 66885

പക്ഷേ അടുത്ത നിമിഷത്തില്‍ അവന്റെ ശരീരം തന്നെ ഭേദമാകാൻ തുടങ്ങി. നിമിഷം നേരം കൊണ്ട് അവന്റെ ശരീരം പഴയതുപോലെ ആയി.

ഞങ്ങൾ പിന്നെയും ഞെട്ടി. എന്താണ് ഇവിടെ സംഭവിക്കുന്നത്? ഞങ്ങൾ മുഖാമുഖം നോക്കി ഒന്നും മനസ്സിലാവാതെ നിന്നു.

കുറച്ച് കഴിഞ്ഞതും ഫ്രെൻ ന്റെ വായില്‍ നിന്നും ഒരു അലര്‍ച്ച പുറത്ത് വന്നു. അതെ സമയം അവന്റെ നെഞ്ചില്‍ ഒരു കറുത്ത നീളം കുറഞ്ഞ വാള്‍ പ്രത്യക്ഷപെട്ടു…. അത് അവന്റെ ഇടത് നെഞ്ചിനെ തുളച്ച്…. ഹൃദയത്തെയും കുത്തി തകർത്തു കൊണ്ട് അതിന്റെ മുന കട്ടിലില്‍ തറച്ചു നിന്നു. അവന്റെ ശരീരത്തിൽ നിന്നും സകല രക്തവും നിമിഷനേരം കൊണ്ട്‌ പുറത്തേക്ക്‌ ഒഴുകി…. എന്നിട്ട് എല്ലാ രക്തവും അപ്രത്യക്ഷമായി. ഫ്രെൻ ന്റെ ശരീരം നിശ്ചലമായി.

 

(തുടരും…)

 

അടുത്ത പാര്‍ട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക. 

 

മാന്ത്രികലോകം 2 [Cyril]

Recent Stories

The Author

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ 😍😍😍😍

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് 😍😍😍😍

  2. പൊളി ❤️🔥

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com