മാന്ത്രികലോകം 1 [Cyril] 2318

Views : 66882

ഉടനെ ഞങ്ങൾ എല്ലാവരും തിരിഞ്ഞ് നോക്കി.

മാന്ത്രികമുഖ്യൻ റാലേൻ ആയിരുന്നു. ഞങ്ങൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ച ശേഷം അദേഹം നടന്ന് മുന്നോട്ട് വന്നു നിന്നു. എന്നിട്ട് തുടർന്നു —,

“പ്രകൃതി ഓരോ വ്യക്തിക്കും നല്‍കുന്നതിൽ നിന്നും കുറച്ച് ശക്തിയെ മാത്രമേ പ്രയോഗിക്കാൻ കഴിയു. അതിൽ ഭൂരിഭാഗം ശക്തിയും ഡേന പറഞ്ഞത് പോലെ നമ്മുടെ ഉള്ളില്‍ നിഷ്‌പ്രഭാവമായ അവസ്ഥയില്‍ ആയിരിക്കും.

ആ ശക്തിയെ ഉണര്‍ത്താൻ നമ്മുടെ വെറും ശരീരത്തിനും, ആത്മാവിനും തലച്ചോറിനും മാത്രമായി കഴിയില്ല. അവിടെയാണ് നമ്മുടെ ശക്തിയെ ഉണര്‍ത്താൻ പരീക്ഷണങ്ങൾ നമുക്ക് ആവശ്യമായി വരുന്നത്….”

“മാന്ത്രികലോകത്ത് പരീക്ഷണത്തെ നേരിടാന്‍ പോകുന്ന ചിലര്‍ എങ്ങനെയാണ് മരിക്കുന്നത്…?”

അത് സാഷ യുടെ ചോദ്യം ആയിരുന്നു.

റാലേൻ കുറച്ച് സമയം എന്തോ ചിന്തിച്ചു കൊണ്ട്‌ മിണ്ടാതെ നിന്നു. അയാളുടെ മുഖത്ത് പെട്ടന്ന് ഇരുള്‍ പടരുന്നത് ഞാൻ കണ്ടു.

“പരീക്ഷണത്തിനിടെ ചിലര്‍ എങ്ങനെ മരിക്കുന്നു എന്ന് നമുക്ക് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ആ വിഷയം നമുക്ക് മറക്കാം…” അദ്ദേഹം നിരസത്തോടെ പറഞ്ഞു.

അദ്ദേഹം പറഞ്ഞത് കള്ളം ആണെന്ന് എന്റെ മനസ്സ് പറഞ്ഞു.

പെട്ടന്ന് എല്ലാവരുടെ മുഖത്തും ചെറിയൊരു ഭയം ഉണ്ടായി.

മാന്ത്രികമുഖ്യൻ ഞങ്ങൾ എല്ലാവരെയും തറപ്പിച്ച് നോക്കി കൊണ്ട് തുടർന്നു —,

“ചിലര്‍ പരീക്ഷണങ്ങളെ പൂര്‍ത്തിയാക്കാതെ തിരിച്ച് വരും — അങ്ങനെ ഉള്ളവരുടെ ശക്തി ഉണരമെങ്കിലും ഒരിക്കലും പൂര്‍ണമായി ഉണരില്ല.

വളരെ കുറച്ച് പേര്‍ക്ക് മാത്രമേ പരീക്ഷണങ്ങളിൽ വിജയിക്കാന്‍ കഴിയുകയുള്ളു — അവരുടെ ശക്തി മാത്രം പരിപൂര്‍ണമായും ഉണരും. അവർ ആയിരിക്കും ഏറ്റവും വലിയ ശക്തർ.

പിന്നേ പ്രധാനപ്പെട്ട കാര്യം ഇതാണ് — പ്രകൃതി നമുക്ക് മാന്ത്രിക ശക്തിയെ വരദാനമായി നല്‍കുന്നതിന് മുമ്പ്‌ നമ്മൾ ഭീതിയുടെ ഗുഹയില്‍ പ്രവേശിച്ചാല്‍ അരൂപിയുടെ ശക്തിയെ എതിരേൽക്കാൻ കഴിയാതെ ആ വ്യക്തിയുടെ മനസ്സും ആത്മാവും നശിച്ച് പോകും — ഇക്കാര്യം ആരും മറക്കരുത്.”

എല്ലാം വിശദീകരിച്ച ശേഷം റാലേൻ ഞങ്ങൾ ഓരോരുത്തരുടെയും മുഖത്ത് സൂക്ഷിച്ച് നോക്കി. എന്റെ കണ്ണില്‍ അയാളുടെ നോട്ടം തുളച്ചു കയറിയത് പോലെ എനിക്ക് തോന്നി.

എന്തുകൊണ്ടോ അദ്ദേഹം പറഞ്ഞ അവസാനത്തെ വാക്കിനെ എനിക്ക് പൂര്‍ണമായും വിശ്വസിക്കാൻ കഴിഞ്ഞില്ല.

എല്ലാവരും കൌതുകവും ഭയവും കലര്‍ന്ന വികാരത്തോടെ അദ്ദേഹം പറയുന്നതും കേട്ട് നില്ക്കുകയായിരുന്നു.

പെട്ടന്ന് എന്തോ ശബ്ദം കേട്ട് എന്റെ ചിന്തയില്‍ നിന്നും ഞാൻ ഞെട്ടി ഉണര്‍ന്നു എനിക്ക് ചുറ്റും നോക്കി.

എന്റെ മുന്നില്‍ ഇരുളിന്റെ തിരശ്ശീല അണിഞ്ഞിരുന്ന ഗുഹ കവാടത്തെ ഞാൻ തുറിച്ച് നോക്കി.

വെറും നാല് അടി മാത്രം എടുത്ത് വെച്ചാല്‍ ഭീതിയുടെ ഗുഹ കവാടത്തിന്‍റെ പ്രവേശന അതിര്‍ത്തിയില്‍ ഞാൻ എത്തും. പിന്നെ അകത്ത് പ്രവേശിച്ചതും എന്ത് സംഭവിക്കുമെന്ന് ഒരു നിശ്ചയവുമില്ല.

Recent Stories

The Author

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ 😍😍😍😍

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് 😍😍😍😍

  2. പൊളി ❤️🔥

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com