മാന്ത്രികലോകം 1 [Cyril] 2318

Views : 66885

അടുത്ത നിമിഷം എന്റെ ഹൃദയത്തില്‍ നൂറുകണക്കിന് പഴുപ്പിച്ച് ആണികളെ തറപ്പിച്ചത് പോലെ വേദനിച്ചു.

വേദന കാരണം കരഞ്ഞ് കൊണ്ട്‌ ഞാൻ നിന്ന് വിറച്ചു.

ഉടനെ എന്റെ കഴുത്തില്‍ ഒരു അദൃശ്യ ശക്തി പിടി മുറുക്കി കൊണ്ട് സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി…. ഒപ്പം എന്റെ മനസ്സിനെ നിയന്ത്രിക്കാനും ശ്രമിച്ചു.

എനിക്ക് ശ്വാസം വലിക്കാന്‍ പോലും കഴിഞ്ഞില്ല. ശ്വസിക്കാൻ കഴിയാതെ ഞാൻ തറയില്‍ വീണ് പിടഞ്ഞു.

എന്റെ കണ്ണ് രണ്ടും പുറത്തേക്ക്‌ തള്ളി വന്നു. എന്റെ കണ്ണിലുള്ള ഞരമ്പുകൾ എല്ലാം സമ്മര്‍ദ്ദം കാരണം പൊട്ടി പിളരുന്നത് പോലെ തോന്നി…..,

പിന്നെയാണ് യഥാര്‍ത്ഥ വേദന ആരംഭിച്ചത്—,

ശക്തരായ മാന്ത്രികർ സൃഷ്ടിക്കുന്ന ദ്രാവക അഗ്നിയെ ആരോ എന്റെ ഹൃദയത്തില്‍ നിറച്ചു…. അത് എന്റെ എല്ലാ ഞരമ്പുകളിലും പടര്‍ന്ന് ഒഴുകി…,

ഞാൻ നിലത്ത് കിടന്ന് വെന്തുരുകുന്ന പുഴുവിനെ പോലെ പിടഞ്ഞു.

ഇതിനു വേണ്ടിയാണോ ഗുഹയുടെ ശക്തി എന്നെ ഇവിടെ വരുത്തിയത്?

എന്റെ കാഴ്ച മങ്ങി, നേരത്തെ എന്റെ ദേഹം മുഴുവനും സൂചി കൊണ്ട്‌ കുത്തിയത് പോലത്തെ വേദന ആയിരുന്നു..…., പക്ഷേ ഇപ്പോൾ എന്റെ ശരീരത്തെ വലിച്ചു കീറിയത് പോലെ വേദനിച്ചു.

എന്റെ ഉള്ളിലുള്ള ആ ദുഷ്ട ശക്തി എന്റെ ഹൃദയത്തെ കടിച്ച് പറിക്കുന്നത് പോലെ എനിക്ക് തോന്നി.

എന്റെ ശരീരത്തിലുള്ള സകല രക്തത്തേയും ആ ശക്തി എന്റെ ഹൃദയം വഴി വലിച്ച് എടുക്കാൻ തുടങ്ങി. ഒപ്പം എന്റെ ഹൃദയത്തെ വലിച്ച് കീറുന്നത് പോലത്തെ വേദനയും….,

വേദന കാരണം എന്റെ കണ്ണ് ഇറുക്കി അടച്ച് കൊണ്ട്‌ ഞാൻ ഉറക്കെ കരഞ്ഞു.

പക്ഷേ എന്റെ കണ്ണ് ഞാൻ അടച്ചതും എന്റെ മനസില്‍ മനുഷ്യ രൂപത്തിലുള്ള ഒരു പ്രകാശത്തെ ഞാൻ കണ്ടു.

ആ ശക്തിയാണ് എന്നെ കൊല്ലാന്‍ ശ്രമിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കി.

‘നിന്റെ ശക്തി എന്തെന്ന് നി അറിയുന്നില്ല….. ഭീരുവിനെ പോലെ കരഞ്ഞ് കൊണ്ട് നി സ്വയം അനുവദിച്ചാൽ മാത്രമേ ആ നിസാര ശക്തിക്ക് നിന്നെ നശിപ്പിക്കാന്‍ കഴിയു.’

ആരോ എന്റെ മനസ്സിൽ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. പക്ഷേ എന്റെ ജീവൻ ഇപ്പോൾ അപകടത്തിൽ ആയത് കാരണം കൂടുതലൊന്നും എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല.

വേദനയ്ക്ക് അടിമപ്പെടാൻ ഞാൻ തയ്യാറായില്ല….. മരിക്കാനും ഞാൻ തയ്യാറല്ല.

ഒരു യോദ്ധാവിന്റെ ഹൃദയമുള്ള ഞാൻ ഒരു മണ്ണിരയെ പോലെ നിസ്സാരമായി മരിക്കും എന്നു ആ ദുഷ്ട്ട ശക്തി കരുതിയെങ്കിൽ അതിനു തെറ്റി….!!

എന്റെ ശ്വാസം ഞാൻ ആഞ്ഞ് വലിച്ചു….,

എന്റെ പരിശീലനം തുടങ്ങിയ ആരംഭ കാലത്ത് എന്നെന്നും വേദന മാത്രമാണ് പരിശീലനം കാരണം ലഭിച്ചിരുന്നത്.

ഒരിക്കല്‍ — മനസ്സിനെ ശക്തി പെടുത്തുന്ന… എന്നും ചെയ്യുന്ന ഒരു ധ്യാന പരിശീലനം ഞാൻ ചെയ്യുകയായിരുന്നു …. അപ്പോഴാണ് എന്റെ മനസ്സില്‍ ചെറിയൊരു പ്രകാശം പരത്തുന്ന ഒരു ഭാഗത്തെ ഞാൻ തിരിച്ചറിഞ്ഞത്.

അതിൽ എന്റെ ശ്രദ്ധയെ കേന്ദ്രീകരിക്കുമ്പോൾ എല്ലാം എന്റെ സകല വേദനകളും അലിഞ്ഞ് പോകുന്നത് ഞാൻ കണ്ടുപിടിച്ചു.

അതുകൊണ്ട്‌ ആ പ്രകാശത്തെ “സംഹാരി” എന്ന് ഞാൻ സ്വയം പറയാൻ തുടങ്ങി.

ഇപ്പോൾ എന്റെ ശ്രദ്ധയെ ഞാൻ സംഹാരി യില്‍ കേന്ദ്രീകരിച്ചു…..

Recent Stories

The Author

66 Comments

  1. ശിവശങ്കരൻ

    ഇന്നാണ് വായന തുടങ്ങിയത്… ഒന്നാം ഭാഗം അടിപൊളി… എല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു ചിലയിടങ്ങളിൽ അവ്യക്തത, എന്ന് പറഞ്ഞാൽ മനസ്സിൽ തെളിയാത്ത രീതിയിൽ കണ്ടു, അതുകൂടി പരിഹരിച്ചാൽ തീർച്ചയായും ഒരു സിനിമ കാണുന്നത് പോലെ ഉള്ളിൽ എല്ലാ രംഗങ്ങളും കാണാൻ സാധിക്കും എന്ന് തോന്നുന്നു… ബാക്കി കൂടി വായിക്കട്ടെ 😍😍😍😍

    1. വായനക്കും അഭിപ്രായത്തിനും നന്ദി bro.

      പിന്നേ അവ്യക്തമായ ആ ഭാഗം എന്താണെന്ന് പറഞ്ഞിരുന്നെങ്കില്‍ അടുത്ത് ഞാൻ എഴുതാൻ പോകുന്ന ഭാഗങ്ങളില്‍ എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിയുമായിരുന്നു.

      എന്തായാലും കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. ❤️❤️

      1. ശിവശങ്കരൻ

        അയ്യോ അങ്ങനെ അവ്യക്തത ഇല്ല, കുറെ ഭാഗങ്ങൾ വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞു. കാരണം അത്ര നന്നായി വിവരിച്ചിരുന്നു. Part 2 ഇൽ ആമ്പൽക്കുളം ഒക്കെ വിവരിച്ചപ്പോ അതിന്റെ structure ഉം ചുറ്റുപാടുകളും ഒക്കെ നന്നായി ഉള്ളിൽ കാണാൻ പറ്റി പക്ഷേ നമ്മുടെ പ്രധാന സ്ഥലമായ ഭീതിയുടെ ഗുഹയുടെ അതുപോലൊരു പിക്ചർ കിട്ടിയില്ല അത്രോള്ളൂ… കഥക്ക് ഒരു കുഴപ്പവുമില്ല, ഇറ്റ്സ് അമേസിങ് 😍😍😍😍

  2. പൊളി ❤️🔥

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  3. ചെകുത്താൻ വനവുമായി കുറെ സാമ്യതകൾ ഉണ്ട്.
    ദ്രാവകാശക്തി, പിന്നെ മറ്റ് നിയന്ത്രണങ്ങൾ, മറ്റുള്ളവരുടെ മനസ്സിൽ കയറുന്നത്, അവിദ്3 ചെകുത്താൻ ആണെങ്കിൽ ഇവിടെ വേറെ ഒരു ദേവൻ… അങ്ങനെ കുറെ…. എന്നാലും അഫിപൊളി ആയിട്ടുണ്ട്

    1. വായിച്ചതില്‍ വളരെ സന്തോഷം bro. രണ്ട് കഥകളും മാജിക് related story ആയതുകൊണ്ട് ചില സാമ്യം വരുമെന്ന് എനിക്ക് തോന്നിയിരുന്നു… കഴിയുന്നതും ഒരേപോലെ ഉള്ള ശക്തികളെ കൊണ്ട് വരാതിരിക്കാന്‍ ഞാൻ ശ്രമിക്കുന്നുണ്ട്.

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.❤️❤️

  4. Cyril bro kidilan

    ചെകുത്താന്‍ വനവും ആയി കുറച്ച് സാമ്യം ഉണ്ടാകും എന്ന് ഉള്ള എന്റെ പ്രതീക്ഷ ആസ്ഥാനത്ത് ആയി completely different theme

    ബാക്കി കൂടെ വായിക്കട്ടെ

    1. വളരെ സന്തോഷം bro ❤️

  5. Love u siril bai u started again thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com